കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ജൂണില്‍ യുഎസിലേക്ക്..?പാരിസ് ഉടമ്പടിയിലെ ട്രംപിന്റെ നിലപാട് വില്ലനാകുമോ..?

ട്രംപ് പ്രസിഡന്റായതിനു ശേഷമുള്ള ആദ്യസന്ദര്‍ശനം

Google Oneindia Malayalam News

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഈജൂണ്‍ അവസാനം അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിനായി തങ്ങള്‍ കാത്തിരിക്കുന്നു എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നൊവേര്‍ട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സന്ദര്‍ശന തീയതി ഏതാണെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

ഈ വര്‍ഷം അവസാനം മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നത്. പാരിസ് ഉടമ്പടിയില്‍ നിന്നുള്ള ട്രംപിന്റെ പിന്‍മാറ്റവും തുടര്‍ന്ന് ഇന്ത്യയെ കുറ്റപ്പെടുത്തിയതുമെല്ലാം ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ കരിനിഴല്‍ വീഴ്ത്തിയേക്കാമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരിസ് ഉടമ്പടിയെന്നും ഇതുവഴി ഇന്ത്യക്ക് കോടിക്കണക്കിന് വിദേശഡോളര്‍ സഹായമായി ലഭിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.

modi-11-1

ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മൂന്ന് തവണയാണ് മോദി അമേരിക്ക സന്ദര്‍ശിച്ചത്. ആകെ എട്ട് കൂടിക്കാഴ്ചകള്‍ മോദി ഒബാമയുമായി നടത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിനു ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

English summary
US State Departmetnt confirms that PM Narendra Modi would visit Ameria later this month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X