ഐസിസ് തലവന്‍ ബാഗ്ദാദി കെയ്‌ലാ മുള്ളറെ ലൈംഗിക അടിമയാക്കി
ബാഗ്ദാദ്: 2013 ആഗസ്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സന്നദ്ധ പ്രവര്‍ത്തക കെയ്‌ലാ മുള്ളറെ ഐസിസ് തലവന്‍ തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി ലൈംഗിക അടിമയായി ഉപയോഗിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. അമേരിക്കന്‍ സേന തങ്ങളോട് ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നതായി കെയ്‌ലയുടെ 27 ാം ജന്മദിനത്തില്‍ മാതാപിതാക്കള്‍ പറയുന്നു.
കെയ്‌ല പിന്നീട് ദുരൂഹമായി മരണമടയുകയായിരുന്നു. അമേരിക്കന്‍ വ്യോമാക്രമണത്തിനിടെ കെയ്‌ല കൊല്ലപ്പെട്ടെന്നാണ് ഐസിസിന്റെ വിശദീകരണം. ഐസിസ് തടവിലായിരുന്ന രണ്ടുവര്‍ഷത്തോളം കാലം കെയ്‌ലയെ ബാഗ്ദാദി ലൈംഗിക അടിമയാക്കിയെന്ന് ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട രണ്ടു പെണ്‍കുട്ടികളാണ് അമേരിക്കന്‍ സൈന്യത്തിന് വിവരം നല്‍കിയത്.

ഐഎസിന്റെ എണ്ണ, ഗ്യാസ് വരുമാനം കൈകാര്യം ചെയ്തിരുന്ന അബു സയ്യാഫ് എന്ന ഒരു ടുണീഷ്യക്കാരന്റെ വീട്ടിലായിരുന്നു കെയ്‌ലയെ പാര്‍പ്പിച്ചിരുന്നത്. ഇവിടം പിന്നീട് റെയ്ഡു നടത്തിയ അമേരിക്കയ്ക്ക് ബലാത്സംഗം സ്ഥിരീകരിക്കുന്ന തരത്തില്‍ തെളിവുകള്‍ ലഭിച്ചിരുന്നു. അബു സയ്യാഫ് അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
അനവധി യാസീദി സ്ത്രീകളെ ഐസിസ് തീവ്രവാദികള്‍ ലൈംഗിക അടിമകളാക്കാറുണ്ട്. എന്നാല്‍ ബന്ദിയാക്കപ്പെട്ട അമേരിക്കന്‍ യുവതിയും അത്തരത്തില്‍ ബലാത്സംഗത്തിന് ഇരയായെന്നത് ആദ്യമായാണ് പുറത്തുവരുന്നത്. കെയ്‌ലയെ ബലാത്സംഗം ചെയ്ത ബാഗ്ദാദി അടുത്തിടെ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, ഗുരതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications