കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുളള ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസ്സാക്കി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുളള ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ജനപ്രതിനിധി സഭയുടെ അംഗീകാരം. 233 അംഗങ്ങളാണ് ഇംപീച്ച്‌മെന്റ് നീക്കത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. 205 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യില്ലെന്ന് വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത് സംബന്ധിച്ച് സ്പീക്കര്‍ നാന്‍സി പെലോസിക്ക് മൈക്ക് പെന്‍സ് കത്തയച്ചു. ഇംപീച്ച്‌മെന്റ് നടപടികള്‍ ഒഴിവാക്കണമെന്നും സമാധാനപരമായ അധികാര കൈമാറ്റത്തില്‍ ശ്രദ്ധിക്കാനുമാണ് കത്തില്‍ മൈക്ക് പെന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെയാണ് ജനപ്രതിനിധി സഭയില്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുളള പ്രമേയം പാസ്സായിരിക്കുന്നത്. ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അദ്ദേഹത്തിന് എതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.

trump

ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ ഇന്ന് ചര്‍ച്ച ചെയ്യും. അതേസമയം ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് മൈക്ക് പെന്‍സ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡണ്ട് പദവിയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ കാലാവധി അവസാനിക്കാന്‍ ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ആ സമയത്താണ് ഭരണഘടനയുടെ 25ാം ഭേദഗതി പ്രയോഗിക്കണം എന്ന് ആവശ്യപ്പെടുന്നത് എന്നും അത് രാജ്യതാല്‍പര്യത്തിന് ചേര്‍ന്നത് അല്ലെന്നുമാണ് മൈക്ക് പെന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.

Recommended Video

cmsvideo
ഇനി അമേരിക്കൻ പ്രസിഡന്റിന്റെ കാറിൽ നമ്മുടെ ബോബി ചെമ്മണ്ണൂർ | Oneindia Malayalam

ഇത് രണ്ടാം തവണയാണ് ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് നീക്കത്തെ അഭിമുഖീകരിക്കുന്നത്. അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ 2019 ഡിസംബറില്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം നടന്നിരുന്നു. എന്നാല്‍ സെനറ്റില്‍ പ്രമേയത്തിന് ഭൂരിപക്ഷം ലഭിച്ചില്ല. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ആണ് വിചാരണ നടപടികളിലേക്ക് കടക്കാന്‍ സാധിക്കുക. 100 അംഗങ്ങളുളള സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് 50 പേരുടെ പിന്തുണയുണ്ട്. സെനറ്റിലെ മൂന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

English summary
US House of representatives passes resolution to remove Donald Trump as American President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X