ആ കടമ്പയും കടന്നു; അടച്ചുപൂട്ടലിനെ അതിജീവിച്ച് അമേരിക്ക, ഉഭയകക്ഷി ബില്‍ പാസാക്കി
വാഷിംഗ്ടണ്‍: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ അടച്ചുപൂട്ടല്‍ ഭീഷണിക്ക് താല്‍ക്കാലിക വിരാമം. യുക്രെയിനിനുള്ള സഹായം മരവിപ്പിച്ചെങ്കിലും ഫെഡറല്‍ ഫണ്ടിംഗ് 45 ദിവസത്തേക്ക് തുടരാനുള്ള റിപ്പബ്ലിക്കന്‍ നടപടിയെ ഡെമോക്രാറ്റുകള്‍ പിന്തുണച്ചതോടയാണ് അടച്ചുപൂട്ടല്‍ ഭീഷണി ഒഴിവായത്. അടച്ചുപൂട്ടല്‍ സമയപരിധിക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി 335-91 വോട്ടിന് സ്റ്റോപ്പ് ഗ്യാപ്പ് നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു.
ബില്ലിന് ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള സെനറ്റിന്റെ അംഗീകാരവും ലഭിച്ചു. 88 നെതിരെ 9 എന്ന വോട്ടിന് 45 ദിവസത്തേക്ക് സര്‍ക്കാരിന് ധനസഹായം നല്‍കാനുള്ള ഉഭയകക്ഷി ബില്‍ സെനറ്റ് പാസാക്കുകയായിരുന്നു. യുക്രെയ്ന്‍ സഹായം പിന്നീട് പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ഗവണ്‍മെന്റിനെ തുറന്ന് നിര്‍ത്തുന്നതിന് വൈറ്റ് ഹൗസ് ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഒരു അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹൗസിലെയും സെനറ്റിലെയും ഉഭയകക്ഷി ഭൂരിപക്ഷം ഗവണ്‍മെന്റിനെ തുറന്ന് നിര്‍ത്താന്‍ വോട്ട് ചെയ്തു എന്നും ദശലക്ഷക്കണക്കിന് കഠിനാധ്വാനികളായ അമേരിക്കക്കാര്‍ക്ക് വേദനയുണ്ടാക്കുന്ന അനാവശ്യ പ്രതിസന്ധി ഇത് തടയുന്നു എന്നും ബില്‍ പാസാക്കിയതിന് ശേഷം പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.
'ആക്റ്റീവ് ഡ്യൂട്ടി സൈനികര്‍ക്ക് പണം ലഭിക്കുന്നത് തുടരുമെന്നും യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് കാലതാമസം ഒഴിവാക്കുമെന്നും ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുപ്രധാന പോഷകാഹാര സഹായം ലഭിക്കുമെന്നും ഉള്‍പ്പടെയുള്ള മറ്റു പലതും ഈ ബില്‍ ഉറപ്പാക്കുന്നു. ഇത് അമേരിക്കന്‍ ജനതയ്ക്ക് സന്തോഷവാര്‍ത്തയാണ്,' ബൈഡന്‍ പറഞ്ഞു.
കടുത്ത ചെലവ് ചുരുക്കലിന് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍ വിവിധ താല്‍ക്കാലിക ഫണ്ടിംഗ് നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കുന്നതിന് സ്വന്തം പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച റിപ്പബ്ലിക്കന്‍മാരാണ് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പ്രതിസന്ധിക്ക് കാരണമായത്. ഡെമോക്രാറ്റ് പിന്തുണയോടെ തങ്ങള്‍ എതിര്‍ക്കുന്ന സ്റ്റോപ്പ് ഗ്യാപ്പ് നടപടി പാസാക്കിയാല്‍ സ്പീക്കര്‍ സ്ഥാനത്ത് മക്കാര്‍ത്തിയെ നീക്കം ചെയ്യുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
നവംബര്‍ 17 വരെയാണ് ബില്‍ സര്‍ക്കാരിന് ഫണ്ട് നല്‍കുന്നത്. അതേസമയം സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുടെ നേതൃത്വത്തിലുള്ള നിയമനിര്‍മ്മാണം ഉക്രെയ്‌നിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കും. ഡെമോക്രാറ്റുകള്‍ ഇതിനെതിരാണ്. സമയപരിധിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഒഴിവാക്കാനുള്ള താല്‍ക്കാലിക ഉഭയകക്ഷി ബില്‍ യു എസ് ജനപ്രതിനിധി സഭ പാസാക്കിയത്.












Click it and Unblock the Notifications