കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനും റഷ്യയ്ക്കും ഉപരോധമേര്‍പ്പെടുത്താന്‍ യുഎസ്: ഉത്തരകൊറിയയും പട്ടികയില്‍, കാരണം ഞെട്ടിയ്ക്കുന്നത്

ഇറാനും റഷ്യയ്ക്കും ഉത്തരകൊറിയയ്ക്കും ഉപരോധമേര്‍പ്പെടുത്താനാണ് അമേരിക്കയുടെ നീക്കം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: മൂന്ന് ലോക രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്താനുള്ള ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കവുമായി അമേരിക്കന്‍ പ്രതിനിധി സഭ. ഇറാനും റഷ്യയ്ക്കും ഉത്തരകൊറിയയ്ക്കും ഉപരോധമേര്‍പ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. പ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്ന് രാഷ്ട്രങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. യുഎസ് കോണ്‍ഗ്രസില്‍ ചൊവ്വാഴ്ച 419-3 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മൂന്ന് രാഷ്ട്രങ്ങള്‍ക്കും ഉപരോധമേര്‍പ്പെടുത്താനുള്ള ബില്ല് പാസായത്.

സെനറ്റ് റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഏറെ വൈകാതെ പ്രസിഡന്‍റിന്‍റെ മേശയില്‍ വയ്ക്കുന്നതോടെ ഉപരോധം ഉടന്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. അമേരിക്കന്‍ ജനാധിപത്യത്തെ അശക്തമാക്കുന്നതിന് വേണ്ടിയുള്ള നീക്കമാണ് 2016ലെ പ്രസിഡന്‍റ് തിര‍ഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ ഇടപെടല്‍ കൊണ്ടുണ്ടായതെന്നാണ് യു​എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ അഭിപ്രായം.

റഷ്യയെ കാത്തിരിക്കുന്നത് കിടിലന്‍ പണി

റഷ്യയെ കാത്തിരിക്കുന്നത് കിടിലന്‍ പണി

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ അനാവശ്യമായി ഇടപെടല്‍ നടത്തിയ റഷ്യയെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ബില്ല് പാസാക്കിയിട്ടുള്ളത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്
ട്രംപിന്‍റെ വിജയത്തിന് വേണ്ടി ഇടപെടല്‍ നടത്തിയെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. നേരത്തെ റഷ്യയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയ അമേരിക്ക ഇപ്പോള്‍ മാത്രമാണ് റഷ്യയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങുന്നത്. ഇതിന് പുറമേ യുക്രൈന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ റഷ്യ നടത്തിവരുന്ന സൈനിക കയ്യേറ്റങ്ങള്‍ എന്നിവയ്ക്കുമെതിരെയാണ് റഷ്യയ്ക്ക് നേരെയുള്ള നടപടി.

 ഇറാനെതിരെ ഭീകരവാദമോ!!

ഇറാനെതിരെ ഭീകരവാദമോ!!

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഇറാന്‍റെ നടപടികളാണ് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് അധികാരത്തിലെത്തിയ ശേഷം ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് വരുന്നുണ്ട്. നേരത്തെ ഇറാന്‍ ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. അമേരിക്കന്‍ പൗരന്മാരെ സുരക്ഷിതമാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്ന് യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ പോള്‍ റയാന്‍ വ്യക്തമാക്കി.

ഉത്തരകൊറിയയ്ക്കും ഉപരോധം

ഉത്തരകൊറിയയ്ക്കും ഉപരോധം

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തരകൊറിയ നടത്തിവരുന്ന ആയുധ പരീക്ഷണങ്ങളാണ് ഉത്തരകൊറിയയ്ക്ക് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചിട്ടുള്ളത്. അമേരിക്കയുടേയും മറ്റ് ലോക രാഷ്ട്രങ്ങള്‍ക്കും ഭീഷണിയാവുന്ന തരത്തിലുള്ള ആയുധപരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിവരുന്നത്. ഉത്തരകൊറിയയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി തിരിച്ചടി നല്‍കുമെന്ന് സഖ്യരാജ്യമായ ചൈനയ്ക്ക് അമേരിക്ക നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയ്ക്ക് ഭീഷണി

അമേരിക്കയ്ക്ക് ഭീഷണി

അമേരിക്കയെ ഞെട്ടിച്ച് ഉത്തര കൊറിയ ചില രഹസ്യനീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്ന. ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് പ്യോങ്യാങിന്റെ അടുത്ത ലക്ഷ്യം. ഇതുസംബന്ധിച്ച് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കാണ് വിവരം ലഭിച്ചിട്ടുള്ളത്. കുസോങ് നഗരത്തിലെ പരീക്ഷണ കേന്ദ്രത്തിലാണ് ഇതുസംബന്ധിച്ച നീക്കങ്ങള്‍ നടത്തുന്നതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ വടക്കന്‍ മേഖലയിലാണ് കുസോങ്.

അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധം

അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധം

അമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മൂന്ന് രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് അമേരിക്കയുടെ നടപടികള്‍. യുഎസിന്‍റെ താല്‍പ്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും അയല്‍രാജ്യങ്ങളെ അസ്ഥിരമാക്കാനുള്ള ശ്രമങ്ങളുമാണ് അമേരിക്കയെ ഇതിന് പ്രേരിപ്പിച്ചിട്ടുള്ളതെന്ന് വിദേശകാര്യ കമ്മറ്റി ചെയര്‍മാന്‍ എഡ് റോയ്സ് പറയുന്നു.

പുടിനുള്ള മറുപടി

പുടിനുള്ള മറുപടി

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയ സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന് നല്‍കുന്ന ശക്തമായ നടപടിയായിരിക്കും അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധമെന്നാണ് സെനറ്റ് ന്യൂനപക്ഷ നേതാവ് ചാള്‍സ് സ്ക്യൂമര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഉക്രൈനിലെ അതിക്രമങ്ങള്‍

ഉക്രൈനിലെ അതിക്രമങ്ങള്‍

ഉക്രൈന്‍ പിടിച്ചടക്കാന്‍ റഷ്യ നടത്തിയ ശ്രമങ്ങള്‍ സര്‍ക്കാരിനെ അസ്ഥിരമാക്കിയെന്നും കാണിച്ചാണ് യുഎസ് റഷ്യയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്. അയല്‍രാജ്യമായ റഷ്യയില്‍ നിന്നുള്ള സൈനി നീക്കവും ഉക്രൈന് ഭീഷണിയുയര്‍ത്തിയിരുന്നു. റഷ്യയുടെ ഉക്രൈനിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് 2014 ല്‍ ജിഎട്ട് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളും അന്ന് നടന്നിരുന്നു.

English summary
The US House of Representatives has overwhelmingly voted to impose new sanctions against Russia, Iran and North Korea for their dangerous and belligerent actions that undermine America and its allies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X