കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ കുടിയേറ്റ-തൊഴില്‍ വിസകള്‍ക്ക് നിയന്ത്രണം നീട്ടി ട്രംപ്, മാര്‍ച്ച് വരെ തുടരും!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അധികാരം ഒഴിയും മുമ്പ് അടിമുടി നിര്‍ദേശങ്ങളുമായി ട്രംപ്. കുടിയേറ്റ വിസാ നിയന്ത്രണങ്ങള്‍ നീട്ടിയിരിക്കുകയാണ് അദ്ദേഹം. ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ചവര്‍ അടക്കം ഈ തീരുമാനത്തില്‍ നിരാശരാവേണ്ടി വരും. താല്‍ക്കാലികമായി അമേരിക്കയില്‍ ജോലിക്കെത്തുന്ന പ്രവാസികള്‍ക്കും രാജ്യത്ത് പ്രവേശിക്കാനാവില്ല. കൊവിഡ് കാരണം തകര്‍ന്ന യുഎസ് സമ്പദ് ഘടനയിലെ തൊഴിലാളികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.

1

നേരത്തെ ഏപ്രിലിലാണ് ഈ നിയമം ട്രംപ് കൊണ്ടുന്നത്. ജൂണ്‍ വരെ തുടര്‍ന്നു. പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. ഇപ്പോള്‍ വീണ്ടും അത് മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുകയാണ്. അതേസമയം അമേരിക്കയുടെ പല മേഖലകളിലും നിര്‍ണായകമാണ് പ്രവാസി തൊഴിലാളികള്‍. ഇന്ത്യക്കാര്‍ അടക്കം ഈ തൊഴില്‍ മേഖലയിലെ നിര്‍ണായക ശക്തികളാണ്. അമേരിക്കയിലെ നിരവധി കമ്പനികള്‍ ഈ തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്. ഐടി മേഖലയില്‍ അടക്കം വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികള്‍ ഇല്ലാതെ മുന്നോട്ട് പോകാനാവില്ല.

നേരത്തെ ഫേസ്ബുക്ക് അടക്കമുള്ളവര്‍ ഈ നിയമത്തില്‍ ഇളവ് വേണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമം കടുപ്പിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്. അതേസമയം നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചു. എന്നാല്‍ ഇതുവരെ ഈ തീരുമാനം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ബൈഡന്‍ അധികാരത്തില്‍ വരുന്നത് വരെയെ ഇതിന് ആയുസ്സുണ്ടാവാന്‍ സാധ്യതയുള്ളു. അദ്ദേഹത്തിന് ഇത് മാറ്റാന്‍ സാധിക്കും. അതേസമയം തൊഴിലില്ലായ്മ അതിരൂക്ഷമായ സാഹചര്യമാണ് നിലവില്‍ അമേരിക്കയിലുള്ളത്.

20 മില്യണ്‍ പേര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഒക്ടോബറില്‍ വിദേശ അതിഥി തൊഴിലാളികളെ വിലക്കാനുള്ള തീരുമാനം കാലിഫോര്‍ണിയ കോടതി തടഞ്ഞിരുന്നു. ഇത്തരം വിലക്കുകള്‍ ബിസിനസ് മേഖലയെ തകര്‍ക്കുമെന്നും അവരുടെ തീരുമാനങ്ങളില്‍ ഇടപെടുന്നത് പോലെയാണെന്നും കോടതി പറഞ്ഞു. അത് നഷ്ടത്തിലേക്കും, തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്കും വരെ നയിക്കുമെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം ബിസിനസ് സമൂഹം ബൈഡനോട് ഈ നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്.

English summary
us immigrant, work visa ban extends till march by donald trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X