കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ അമേരിക്ക ബന്ധത്തിന് കരുത്തേകാന്‍ ഇന്ഡോ പസഫിക് മേഖലയില്‍ അധീശത്വം ഉറപ്പിച്ച് പുതിയ നിയമവുമായി ട്രംപ് ഭരണകൂടം..

  • By Desk
Google Oneindia Malayalam News

യുഎസ്: പുതുവത്സരാഘോഷങ്ങള്‍ക്ക് തൊട്ടുമുന്‍പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്‍ഡോ പസഫിക് മേഖലയെ യുഎസ് നേതൃത്വത്തിന്റെ കീഴിലാക്കുന്നതിനായുള്ള നിയമം പാസാക്കി. ഇന്‍ഡോ പസഫിക് മേഖലയില്‍ ചെനയുടെ കടന്നുകയറ്റം തടഞ്ഞ് അമേരിക്കന്‍ അധീശത്വം ഉറപ്പിക്കുന്നതിനുള്ള നിയമമാണ് ട്രംപ് ഒപ്പിട്ടത്.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുന്ന നിയമയാണിത്. നയതന്ത്രം,സാമ്പത്തികം സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ കൊടുത്തുള്ള ഏഷ്യ റിഅഷ്വറന്‍സ് ഇനിഷ്യേറ്റീവ് ആക്റ്റ് 1.5 ബില്ല്യണ്‍ ഡോളര്‍ നീക്കിവച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ പസഫിക് മേഖലയില്‍ സ്ഥിരത ഉറപ്പാക്കുന്നതാണ് നിയമം. പുതിയ നിയമപ്രകാരം മേഖലയില്‍ ചൈനയുടെ നിയമം ലംഘിച്ചുകൊണ്ടുള്ള നിര്‍മാണങ്ങളും മിലിറ്ററി അധിനിവേശവും അനധികൃത സാമ്പത്തിക കടന്നുകയറ്റങ്ങളും അവസാനിപ്പിക്കുമെന്ന് അമേരിക്ക പറയുന്നു.

donaldtrump-09-

തെക്ക് കിഴക്കന്‍ ഏഷ്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക് തീവ്രവാദ സംഘടലകളുടെ വ്യാപ്തിയും ഇസ്ലാമിക് സ്റ്റേറ്റും യുഎസിന് ഭീഷണിയാണ്. ഈ നിയമം പ്രബല്യത്തില്‍ വരുന്നതോടെ അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് ഇന്തോ പസഫിക് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും ഇന്ത്യ അമേരിക്ക ബന്ധം ദൃഢപ്പടുത്തുമെന്നും പറയുന്നു.

ഇന്ത്യ അമേരിക്ക പ്രതിരോധകരാര്‍ യുഎസ് ഇന്ത്യ ഡിഫന്‍സ് ടെക്‌നോളജി ആന്റ് ട്രെയ്ഡ് എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് നിലവിലുള്ള നിയമം. ഇന്തയ അമേരിക്കയുടെ മുഖ്യപ്രതിരോധ പങ്കാളിയാണെന്ന് ആവര്‍ത്തിക്കുന്നതാണ് നിയമത്തിന്റെ സാധുത വര്‍ധിപിക്കുന്നു. ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രതിരോധ ബന്ധം ശക്തമായിരിക്കയാണ്.

ഏഷ്യ റിഅഷ്വറന്‍സ് ഇനിഷ്യേറ്റീവ് ആക്റ്റ് ഇന്ത്യ,.യുഎസ്,ഓസ്‌ട്രേലിയ,ജപ്പാന്‍ ചതുഷ്‌കോണബന്ധം ഉറപ്പിക്കുന്നതു കൂടിയാണ്. അന്താരാഷ്ട്രനിയമം പാലിച്ച് മേഖലയില്‍ സമാധാനവും സുരക്ഷയും ഒരുക്കുന്നതിനായാണ് അമേരിക്കയുടെ തീരുമാനം. ഡിസംഭര്‍ നാലിന് ,യുഎസ് സെനറ്റില്‍ പാസായ നിയമം ഡിസംബര്‍ 31ന് ട്രംപ് ഒപ്പുവയ്ക്കുകയായിരുന്നു

English summary
US implementing new law for the security of Indo Pacific region for bilateral relation between India and MAerica
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X