കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധം ഫലിച്ചില്ലെങ്കില്‍ രണ്ടാം ഘട്ടം!! ഉത്തരകൊറിയയ്ക്ക് ട്രംപിന്‍‍റെ താക്കീത്

Google Oneindia Malayalam News

വാഷിംഗ്ടൺ: ഉത്തരകൊറിയയ്ക്ക് കടുത്ത ഉപരോധങ്ങളേര്‍പ്പെടുത്താനുള്ള നീക്കവുമായി വീണ്ടും ട്രംപ്. ഉത്തരകൊറിയ ആണവ മിസൈൽ പദ്ധതികൾ ഉപേക്ഷിക്കുന്നതിന് സമ്മർദ്ദം ചെലുത്തുന്നതിനായി രണ്ടാം ഘട്ട ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപ് ഭരണകൂടം ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഉത്തരകൊറിയയിൽ നിന്നുള്ളതെന്ന് വ്യക്തമാക്കിയ യുഎസ് ട്രഷറി ഒരു വ്യക്തിയ്ക്കും 27 കമ്പനികള്‍ക്കും 28 കപ്പലുകൾക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രഷറി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള ആയുധ പരീക്ഷണങ്ങൾ അതിരുകടന്നപ്പോഴാണ് ഉത്തരകൊറിയയുടെ കൽക്കരി, വസ്ത്രം, ഇരുമ്പ്, ലെഡ്, സീഫുഡ്, ക്രൂഡ് ഓയിൽ‍, സംസ്കരിച്ച പെട്രോളിയം ഉൽപ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയ്ക്ക് യുഎൻ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാം മറികടന്ന് ഉത്തരകൊറിയ കയറ്റുമതി അനുസ്യൂതം തുടർന്നിരുന്നുവെന്നാണ് ഇപ്പോൾ‍ പുറത്തുവന്നിട്ടുള്ള വിവരം.

 കള്ളക്കടത്ത് നിയന്ത്രിക്കാൻ

കള്ളക്കടത്ത് നിയന്ത്രിക്കാൻ

ഉത്തരകൊറിയൻ കയറ്റുമതിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ ഉപരോധം നിലനിൽക്കെ ഇത് മറികടന്ന് സമുദ്രമാര്‍ഗ്ഗം കയറ്റുമതി നടത്തിയതായി ഐക്യരാഷ്ട്ര സഭയ്ക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഐക്യരാഷ്ട്രയുടെ പുതിയ ഉപരോധത്തിന് കീഴിൽ കരിമ്പട്ടികയിൽ പെടുത്തുന്നതിനുള്ള സ്ഥാപനങ്ങളുടെ പേരും വിവരങ്ങളും അമേരിക്ക നിർദേശിച്ചിട്ടുണ്ട്.

 യുദ്ധഭീതിയില്‍ ട്രംപ്

യുദ്ധഭീതിയില്‍ ട്രംപ്

അമേരിക്കയെ ആക്രമിച്ച് തകർക്കാവുന്ന ആണവപോര്‍മുനകളുള്ള ആണവ മിസൈൽ ഉത്തരകൊറിയ വികസിപ്പിച്ചെടുക്കുന്നതാണ് അമേരിക്കയെ യുദ്ധഭീതിയിലാക്കിയിട്ടുള്ളത്. അമേരിക്കയെ പൂര്‍ണമായി നശിപ്പിക്കാവുന്ന ആണവായുധം വികസിപ്പിച്ചെടുക്കുമെന്ന് നേരത്തെ പലതവണ ഉത്തരകൊറിയന്‍‍ ഏകാധിപതി കിം ജോങ് ഉൻ പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണിയെ നയതന്ത്രപരമായി നേരിടാൻ കഴിയാത്ത സാഹചര്യത്തിൽ ശക്തമായി കൈകാര്യം ചെയ്യുമെന്ന് കഴിഞ്ഞ ആഗസ്റ്റിൽ താക്കീത് നൽകിയിരുന്നു.

 രണ്ടാം ഘട്ടം വെറുതെയാവില്ല

രണ്ടാം ഘട്ടം വെറുതെയാവില്ല


ഉത്തരകൊറിയയ്ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ‍ ഫലവത്താവുന്നില്ലെങ്കിൽ രാജ്യത്തിനെതിരെ രണ്ടാംഘട്ട നടപടികളിലേയ്ക്ക് നീങ്ങുമെന്നാണ് ട്രംപ് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. അത് ലോകം പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള വ്യക്തി തായ് വാൻ പാസ്പോർട്ട് ഉടമയുള്ളവരാണ്. ഇയാൾക്ക് ചൈനയിലും ഹോങ്കോങ്ങിലും തായ് വാൻ‍, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലും ഊർജ്ജം- ഷിപ്പിംഗ് ഇടപാടുകള്‍ നടത്തിവരുന്നവരാണ്. ഈ കമ്പനികളുമായി കരാരിൽ ഏർപ്പെടുകയോ വ്യാപാര ബന്ധം ആരംഭിക്കുകയോ ചെയ്യുന്നതിൽ നിന്ന് യുഎസ് സ്വന്തം പൗരന്മാരെയും വിലക്കിയിട്ടുണ്ട്.

പ്യോഗ്യാങ്ങിനെ ഒറ്റപ്പെടുത്താന്‍‍

പ്യോഗ്യാങ്ങിനെ ഒറ്റപ്പെടുത്താന്‍‍

ഉത്തരകൊറിയൻ ഷിപ്പിംഗ്- ട്രേഡിംഗ് കമ്പനികളും ഉത്തരകൊറിയയുമായുള്ള ബന്ധം തടസ്സപ്പെടുത്തി ഉത്തരകൊറിയയെ ഒറ്റപ്പെടുത്താനാണ് നീക്കമെന്ന് യുഎസ് ട്രഷറി വ്യക്തമാക്കിയിട്ടുണ്ട്. ചൈന, സിങ്കപ്പൂര്‍, തായ് വാൻ, ഹോങ്കോങ്ങ്, പനാമ, കൊമറോസ്, മാര്‍ഷല്‍ ദ്വീപുകൾ എന്നിവിടങ്ങളിലേയ്ക്കുള്ള ചരക്കുകയറ്റുമതി തടസ്സപ്പെടുത്താന്‍ കൂടിയാണ് യുഎസ് നീക്കം.

ഉപരോധം മറികടന്ന് നീക്കം

ഉപരോധം മറികടന്ന് നീക്കം

ഉത്തരകൊറിയ ഐക്യരാഷ്ട്ര സഭയുടെ ഉപരോധം മറികടന്ന് കൽക്കരി കയറ്റുമതി നടത്തിയെന്ന് കഴിഞ്ഞ മാസം വെസ്റ്റേണ്‍ യൂറോപ്യൻ ഇന്‍റലിജൻസ് വൃത്തങ്ങള്‍ കണ്ടെത്തിയിരുന്നു. ഉത്തരകൊറിയ റഷ്യ വഴി ഉത്തരകൊറിയ കല്‍ക്കരി വ്യാപാരം നടത്തിയിരുന്നുവെന്നും ഇപ്പോഴും ഇത് അനുസ്യൂതം തുടരുന്നുണ്ടെന്നും അമേരിക്കൻ സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയിലെ നക്കോദ്ക തുറമുഖം വഴിയാണ് ഉത്തരകൊറിയൻ കൽക്കരി കയറ്റുമതി പ്രധാനമായും നടക്കുന്നതെന്ന് യൂറോപ്യൻ സുരക്ഷാ വൃത്തങ്ങളാണ് വ്യക്തമാക്കിയത്.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലായിരുന്നു സംഭവമെന്നും ഇന്റലിജന്‍സ് വ്യക്തമാക്കിയിരുന്നു. റഷ്യ വഴി ചില ചരക്കുകള്‍ ദക്ഷിണ കൊറിയയിലേയ്ക്കും ജപ്പാനിലേയ്ക്കും എത്തിയിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

റഷ്യയുടേത് ഇരവാദം

റഷ്യയുടേത് ഇരവാദം


ഉത്തരകൊറിയയുടെ കല്‍ക്കരി കയറ്റുമതിയുടെ വാഹകർ മാത്രമായിരുന്നു റഷ്യയെന്നാണ് റഷ്യൻ വാദം. കൊറിയയിൽ നിന്ന് റഷ്യ കൽക്കരി വാങ്ങിയിരുന്നില്ലെന്നും മൂന്ന് രാജ്യങ്ങൾക്കും ഇടയിലെ ഹബ്ബ് മാത്രമായിരുന്നു തങ്ങളെന്നാണ് റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജൻ‍സി റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം യുഎന്നിലെ റഷ്യൻ അംബാസഡര്‍ നവംബറില്‍ യുഎന്നിന്റെ സെക്യൂരിറ്റി കൗൺസിലിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഉപരോധ നിയമത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള അഭിഭാഷകരും ഉത്തരകൊറിയയുടേത് ഉപരോധ ലംഘനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 നിരോധിത ഇറക്കുമതിയും കയറ്റുമതിയും

നിരോധിത ഇറക്കുമതിയും കയറ്റുമതിയും


2016ൽ ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയം അനുസരിച്ചാണ് ഉത്തരകൊറിയൻ കൽക്കരി കയറ്റുമതിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 2016 ആഗസറ്റ് 5 മുതല്‍‍ എല്ലാത്തരത്തിലുമുള്ള കൽക്കരി കയറ്റുമതിയ്ക്കും യുഎന്‍ ഉപരോധ കമ്മറ്റി ഉത്തരകൊറിയയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ജനുവരിയ്ക്കും ആഗസ്റ്റ് 5നും ഇടയില്‍ 16 തവണ റഷ്യ, ചൈന, ദക്ഷിണ കൊറിയ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെ തുറമുഖങ്ങൾ വഴി കൽക്കരി കടത്തിയിരുന്നുവെന്നാണ് യുഎൻ കണ്ടെത്തിയിട്ടുള്ളത്. 15 തവണ നിയമം ലംഘിച്ച് കയറ്റുമതി നടത്തിയതായി മലേഷ്യ സമ്മതിച്ചിട്ടുണ്ട്. 16 ല്‍ 15ഉം ഐക്യരാഷ്‍ട്രസഭയുടെ ഉപരോധം ലംഘിച്ചുകൊണ്ടാണെന്നന കുറ്റസമ്മതമാണ് മലേഷ്യ കമ്മറ്റിയ്ക്ക് മുമ്പാകെ നടത്തിയിട്ടുള്ളത്.

നീരവിന്‍റെയും മെഹുല്‍ ചോക്സിയുടേയും പാസ്പോർട്ടുകൾ‍ റദ്ദാക്കി!! ഇന്ത്യയിലേയ്ക്കെത്തിക്കും!!നീരവിന്‍റെയും മെഹുല്‍ ചോക്സിയുടേയും പാസ്പോർട്ടുകൾ‍ റദ്ദാക്കി!! ഇന്ത്യയിലേയ്ക്കെത്തിക്കും!!

മധുവിന്റെ കൊലയാളികള്‍ എല്ലാവരെയും പിടിച്ചു, എല്ലാ സഹായവും ചെയ്തത് ഫോറസ്റ്റുകാരാണെന്ന് പ്രതികള്‍മധുവിന്റെ കൊലയാളികള്‍ എല്ലാവരെയും പിടിച്ചു, എല്ലാ സഹായവും ചെയ്തത് ഫോറസ്റ്റുകാരാണെന്ന് പ്രതികള്‍

English summary
The United States said on Friday it was imposing its largest package of sanctions to pressure North Korea to give up its nuclear missile program, and President Donald Trump warned of a "phase two" that could be "very, very unfortunate for the world" if the steps did not work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X