കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ സ്ഥിതി ഗുരുതരം, നവജാത ശിശു കൊറോണ ബാധിച്ച് മരിച്ചു, ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് ബാധ ശക്തമാകുന്നു. നവജാത ശിശുവും രോഗം ബാധിച്ച് മരിച്ചു. അതേസമയം ചെറുപ്പക്കാരിലോ പിഞ്ചു കുട്ടികളോ ഈ രോഗം ശക്തമാവില്ലെന്ന വാദങ്ങള്‍ക്ക് തിരിച്ചടിയാണ് കുട്ടിയുടെ മരണം. വളരെ അപൂര്‍വമായ കേസാണിതെന്ന് ഇല്ലിനോയിസ് സംസ്ഥാന അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള മരണങ്ങളുടെ പട്ടികയിലാണ് ഈ കുട്ടിയുമുള്ളത്. ഷിക്കാഗോയിലാണ് ഈ മരണം. ഒരു വയസ്സില്‍ താഴെയാണ് കുട്ടിയുടെ പ്രായം. കൊറോണയില്‍ ഇതുവരെ നവജാത ശിശു മരിച്ചത് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരണകാരണത്തിനായി അധികൃതര്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല.

1

വളരെ ഞെട്ടിപ്പിക്കുന്ന മരണമാണ് ഇതെന്ന് ആരോഗ്യ വിഭാഗം ഡയറക്ടര്‍ എന്‍ഗോസി എസികെ പറഞ്ഞു. നേരത്തെ ഫ്രാന്‍സില്‍ 16കാരി മരിച്ചിരുന്നു. ഇതായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ കൊറോണ മരണം. യുവാക്കള്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. നേരത്തെ ലോസ് ആഞ്ചല്‍സില്‍ ഒരു കൗമാരക്കാരന്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. എന്നാല്‍ ഇത് വളരെ സങ്കീര്‍ണമായ കേസാണെന്നും, കൊറോണ മാത്രമല്ല മരണകാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതുവരെ പുറത്തുവന്ന പഠനങ്ങള്‍ പ്രകാരം പ്രായമായവരെ രോഗം കൂടുതലായി ബാധിക്കുക. ഇവര്‍ക്ക് രോഗ പ്രതിരോധ ശേഷം കുറവായിരിക്കും. യുഎസ്സിലാണ് ലോകത്ത് ഏറ്റവുമധികം കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുഎസ്സില്‍ ഇതുവരെ ഒരുലക്ഷത്തില്‍ അധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം പേരും മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 450 പേരാണ് യുഎസ്സില്‍ മരിച്ചത്. ഇല്ലിനോയിസില്‍ നവജാത ശിശു അടക്കം 13 പേരാണ് പുതിയതായി മരിച്ചത്. അതേസമയം ന്യൂയോര്‍ക്കില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്‍മാറി. പകരം യാത്രാ വിലക്കുകള്‍ വരുത്താനാണ് തീരുമാനം. ന്യയോര്‍ക്ക്, ന്യൂജഴ്‌സി, കണക്ടികട്ട് എന്നിവിടങ്ങളില്‍ വൈറസ് വ്യാപനം ശക്തമാവുകയാണ്. അതേസമയം വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ട്രംപിന്റെ നടപടി ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍.

ഇതുവരെ 122000 കേസുകളാണ് യുഎസ്സില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ലോകവ്യാപകമായി കൊറോണ വൈറസ് ശക്തിയാര്‍ജിക്കുകയാണ്. സ്‌പെയിനില്‍ മരണം 5690 ആയി. ഇറ്റലയില്‍ മരണനിരക്ക് പതിനായിരം കടന്നു. 6,60000 കേസുകളാണ് ലോകവ്യാപകമായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 30000 പേര്‍ ആഗോള തലത്തില്‍ മരിച്ചു. 1,39000 പേര്‍ക്ക് രോഗം ഭേദമായി. അത്യാവശ്യമല്ലാത്ത യാത്രകളില്‍ നിന്ന് ജനങ്ങള്‍ പിന്‍മാറണമെന്ന് ന്യൂയോര്‍ക്കിലെയും ന്യൂജഴ്‌സിലെയും താമസക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 14 ദിവസത്തേക്കാണ് നിയന്ത്രണം. അതേസമയം ന്യൂസിലന്‍ഡില്‍ കോവിഡിനെ തുടര്‍ന്ന് ആദ്യ മരണം രേഖപ്പെടുത്തി. 70കാരിയാണ് മരിച്ചത്. ഇവരുമായി ബന്ധപ്പെട്ട 21 സ്റ്റാഫുകള്‍ സെല്‍ഫ് ഐസൊലേഷനിലാണ്.

English summary
us infant died from covid19 trump back off from lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X