കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് മുമ്പ് അമേരിക്ക ആക്രമിക്കും, ഇന്റലിജന്‍സ് മുന്നറിയിപ്പ് അല്‍ഖ്വയ്ദയെക്കുറിച്ച്!!!

തിരഞ്ഞെടുപ്പിന്റെ തലേദിവസമായ നവംബര്‍ ഏഴിന് അല്‍ഖ്വായ്ദ അമേരിക്ക ആക്രമിക്കാന്‍ പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭീകരാക്രമണമുണ്ടാവുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിന്റെ തലേദിവസമായ നവംബര്‍ ഏഴിന് അല്‍ഖ്വായ്ദ അമേരിക്ക ആക്രമിക്കാന്‍ പദ്ധതിയിടുന്നതായാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ അറിയിപ്പ്. ഇതോടെ സുപ്രധാന അമേരിക്കന്‍ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഏത് നഗരങ്ങളാണ് ആക്രമിക്കാന്‍ സാധ്യതയുള്ളത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ന്യൂയോര്‍ക്ക്, ടെക്‌സാസ്, വിര്‍ജീനിയ നഗരങ്ങളുടെ ഭരണനേതൃത്വങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും എഫ്ബിഐ ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ആഭ്യന്തര സുരക്ഷാ സന്നാഹങ്ങളും ഭീകരവിരുദ്ധ സേനയും ഏത് സാഹചര്യങ്ങളേയും നേരിടാന്‍ സുസജ്ജമാണെന്ന് എഫ്ബിഐ അറിയിച്ചിട്ടുണ്ട്.

trump-hillary

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും തമ്മിലുള്ള പോരാട്ടം മുറുകുന്നതിനിടെയാണ് ഭീകരാക്രമണ ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രചാരണത്തിന്റെ ഓരോ ഘട്ടങ്ങളിലും ഇരുവരെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ പ്രചാരണത്തിന് കൊഴുപ്പേകിയെങ്കിലും അവസാന ഘട്ടം വരെ പിന്നിലായിരുന്ന ട്രംപ് ഹിലരിക്കൊപ്പമെത്തിയിരിക്കുകയാണ്. പുതിയ ഇമെയില്‍ വിവാദത്തില്‍ എഫ്ബിഐ അന്വേഷണം പ്രഖ്യാപിച്ചതാണ് ഹിലരിയുടെ ലീഡ് നിലയ്ക്ക് തിരിച്ചടിയായത്.

English summary
US intelligence report on possible attack in America before election.No response from FBI on this terror attack threat yet now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X