• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎസ് ഇറാന്‍ സംഘര്‍ഷം, യുഎസ് സേനയെ പുനര്‍വിന്യസിക്കാന്‍ സമ്മതം നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍, അറേബ്യന്‍ ഗള്‍ഫിന് മേല്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

  • By Desk

ദുബായ്: ഇറാന്‍- അമേരിക്ക ബന്ധം കൂടുതല്‍ വഷളായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ യുഎസ്. ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. ഇറാന്റെ എണ്ണ ഇറക്കുമതിക്ക് മേല്‍ ഉപരോധം തീര്‍ക്കുകയും ബാങ്കിങ് മേഖലയെ പ്രതിരോധത്തിലാക്കുകയും ചെയ്ത നടപടിക്കെതിരെ ഇറാന്‍ ശക്തമായ പ്രതികരണമാണ് നടത്തിയത്. നിലവിലുള്ള ഉപരോധത്തില്‍ നിന്ന് സംരക്ഷണം നല്കിയില്ലെങ്കില്‍ ആണവപദ്ധതി പുനരാരംഭിക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരുന്നത്.

പ്രഗ്യാ സിംഗിന് വോട്ട് ചെയ്യരുതെന്ന് ഫര്‍ഹാന്‍ അക്തര്‍, വൈകിപോയെന്ന് സോഷ്യല്‍ മീഡിയ!!

ഇതോടെ യുഎസ് സേനമുന്നേറ്റത്തിന്റെ എല്ലാ നടപടികളും സ്വീകരിക്കയും ഇറാന്റെ നീക്കത്തിനനുസരിച്ച് തുടര്‍നടപടികളെന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ കൂടുതല്‍ യുഎസ് സൈന്യത്തെ വിന്യസിക്കാന്ഡ ഗള്‍ഫ് രാജ്യങ്ങള്‍ യുഎസിന് അനുമതി നല്‍കി. ഹോര്‍മൂസ് കടലിടുക്കിന് സമീപം നേരത്തെ തന്നെ യുഎസ് യുദ്ധക്കപ്പലടക്കം വിന്യസിക്കയും പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്തിരുന്നു. ഇതോടെ മധ്യപൂര്‍വ്വ ദേശത്ത് പുതിയ സംഘര്‍ഷം ഉടലെടുക്കയാണോ എന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍.

ഇറാനെ പ്രതിരോധിക്കാൻ

ഇറാനെ പ്രതിരോധിക്കാൻ

ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കാവുന്ന സൈനിക നീക്കത്തെ പ്രതിരോധിക്കാനാണ് ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസത്തിനായ് അമേരിക്ക ശ്രമിക്കുന്നത്. ഗള്‍ഫ് മിലിറ്ററി ഫോഴ്‌സിനെയും ഇതിനായ് ഉപയോഗിക്കും. ഇത് ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള രാജ്യാന്തര നാവികപാതയെ തടയുന്നതില്‍ നിന്നും ഇറാനെ പ്രതിരോധിക്കാന്‍ സാധിക്കും.

 വിമാനങ്ങൾക്ക് മുന്നറിയിപ്പ്

വിമാനങ്ങൾക്ക് മുന്നറിയിപ്പ്

അറേബ്യന്‍ ഗള്‍ഫ് മേഖലകള്‍ക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് അമേരിക്ക. കണക്കുകൂട്ടലുകള്‍ പിഴച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്നില്‍ കണ്ടാണ്ഇത്. ഇറാന്‍ അമേരിക്ക ബന്ധത്തിന്റെ വിള്ളല്‍ കൂടുതല്‍ വ്യക്തമാക്കിയിരിക്കയാണ്. സമാനമായ് നാവിക പാതയിലും സമ്മര്‍ദ്ദമേറുകയാണ്. യുഎസ് യുദ്ധക്കപ്പലുകളും ബോംബുകളും ഇറാഖ് അധിനിവേശകാലത്തിന് സമാനമായ് വിന്യസിച്ചതോടെയാണ് സംഘര്‍ഷ സാധ്യത ഏറിയത്.

 ഡ്രോൺ ആക്രമണം

ഡ്രോൺ ആക്രമണം

രാജ്യാന്തര ക്രൂഡ്ഓയില്‍ നീക്കത്തിന്‍റെ പ്രധാന ഇടമായ ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ ഫുജൈറ തീരത്ത് നാല് കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതാണ് ഇപ്പോഴുണ്ടായ പ്രകോപനം. ഇതില്‍ സൗദിയുടെ എണ്ണക്കപ്പലും ഉള്‍പ്പെടുന്നു. ഇറാനില്‍ നിന്നും പലകമ്പനികളും തങ്ങളുടെ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇത്.

 പ്രതിരോധിക്കുമെന്ന്

പ്രതിരോധിക്കുമെന്ന്

ഇറാന്‍ അണുവായുധമോ ആക്രമണമോ ഉപയോഗിച്ചാല്‍ വിട്ടുവീഴ്ച്ചയില്ലാതെ പ്രതിരോധിക്കാനാണ് അമേരിക്കന്‍ നീക്കം. എന്നാല്‍ സംഘര്‍ഷം യുദ്ധത്തിന് വഴിമാറിയാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അതിരൂക്ഷമായ എണ്ണവില കയറ്റം നേരിടേണ്ടി വരും. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 10 ശതമാനം ഇറാനില്‍ നിന്നാണെന്നതും ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് എണ്ണ ഇറക്കുമതി ചെയ്യരുതെന്നും ഉപരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മാത്രമാണ് ഇതില്‍ തീരുമാനമുണ്ടാകുക എന്ന നിലപാടിലാണ് ഇന്ത്യ.

English summary
US Iran conflict, US warns airlines which fly over arabian gulf to be vigilant and Gulf states approves US's redeployment of troops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X