കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം യുദ്ധനിഴലില്‍; അമേരിക്ക ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, ജര്‍മനി സൈനികാഭ്യാസം നിര്‍ത്തി

Google Oneindia Malayalam News

Recommended Video

cmsvideo
ഇറാനെതിരെ യുദ്ധകാഹളവുമായി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ഭിന്നത ലോകയുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക പരക്കുന്നു. അമേരിക്ക വളരെ തിടുക്കുത്തല്‍ പശ്ചിമേഷ്യയില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ തുടങ്ങി. ഏതാനും ഉദ്യോഗസ്ഥരെ ഒഴിച്ച് ഇറാഖിലുള്ള ബാക്കി എല്ലാവരോടും അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ്.

അതേസമയം, ഇറാഖ് സൈനികര്‍ക്ക് നല്‍കിയിരുന്ന പരിശീലനം ജര്‍മന്‍ സൈന്യം നിര്‍ത്തിവച്ചു. ഇറാഖില്‍ അമേരിക്കന്‍ പ്രതിനിധി മിന്നില്‍ സന്ദര്‍ശനം നടത്തി മടങ്ങി. ഇറാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന അമേരിക്കയുടെ വാദം ബ്രിട്ടീഷ് കമാന്റര്‍ തള്ളി. യുദ്ധ സാധ്യത തള്ളാതെയാണ് റഷ്യ വിഷയത്തില്‍ പ്രതികരിച്ചത്. അമേരിക്ക ചില കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ബസറയില്‍ നിന്നു അമേരിക്കന്‍ സൈനികരെ അടുത്തിടെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

അമേരിക്ക സംശയിക്കുന്നു

അമേരിക്ക സംശയിക്കുന്നു

ഇറാന്‍ കഴിഞ്ഞാല്‍ ഷിയാ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള അയല്‍രാജ്യമാണ് ഇറാഖ്. ഇവിടെയുള്ള ഒട്ടേറെ സംഘങ്ങള്‍ക്ക് ഇറാനുമായി അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് പറയുന്നത്.

എല്ലാവരും മടങ്ങിവരണം

എല്ലാവരും മടങ്ങിവരണം

ഇറാഖിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് നാട്ടിലേക്ക് തിരിച്ചുവരാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു. അടിയന്തരമായി എല്ലാവരും നാട്ടിലെത്തണമെന്നാണ് ആവശ്യപ്പെട്ടത്. അവശ്യം വേണ്ട ചില ഉദ്യോഗസ്ഥരെ മാത്രം ഇറാഖില്‍ നിലനിര്‍ത്തി.

ബ്ഗാദാദിലും ഇര്‍ബിലിലും

ബ്ഗാദാദിലും ഇര്‍ബിലിലും

ബഗ്ദാലിലെ അമേരിക്കന്‍ എംബസിയിലെയും ഇര്‍ബിലിലെ കോണ്‍സുലേറ്റിലെയും ഉദ്യോഗസ്ഥരോടാണ് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടത്. കൂടാതെ അമേരിക്കന്‍ പൗരന്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇറാനോ, ഇറാനുമായി ബന്ധമുള്ള സംഘങ്ങളോ ആക്രമിച്ചേക്കാമെന്നാണ് അമേരിക്ക പറയുന്നത്.

വിസാ സേവനങ്ങള്‍ നിര്‍ത്തി

വിസാ സേവനങ്ങള്‍ നിര്‍ത്തി

ബഗ്ദാദിലെയും ഇര്‍ബിലിലെയും കാര്യാലയങ്ങളില്‍ നടന്നിരുന്ന വിസാ സേവനങ്ങള്‍ തല്‍ക്കാലികമായി റദ്ദാക്കിയെന്ന് അമേരിക്ക അറിയിച്ചു. കഴിഞ്ഞാഴ്ച യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഗള്‍ഫിലേക്ക് അമേരിക്ക വിന്യസിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഫുജൈറ തീരത്ത് ആക്രമണമുണ്ടായത്.

 ജര്‍മനി പരിശീലനം അവസാനിപ്പിച്ചു

ജര്‍മനി പരിശീലനം അവസാനിപ്പിച്ചു

ഇറാഖിലെ സൈനികര്‍ക്ക് ജര്‍മനി നല്‍കിവന്നിരുന്ന സൈനിക പരിശീലനം നിര്‍ത്തിവച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. ആക്രമണം നടക്കുമെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ല. പക്ഷേ, സുരക്ഷ കണക്കിലെടുത്താണ് തീരുമാനനമെന്ന് ജര്‍മന്‍ സൈനിക വക്താവ് പറഞ്ഞു.

 ജര്‍മനിക്കുള്ളത് 160 സൈനികര്‍

ജര്‍മനിക്കുള്ളത് 160 സൈനികര്‍

ഇറാഖ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിന് 160 ജര്‍മന്‍ സൈനികരെ വിന്യസിച്ചരുന്നു. ഐസിസ് തീവ്രവാദികളെ നേരിടാനാണ് ഇറാഖ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത്. നോര്‍ത്ത് ബഗ്ദാദിലെ ക്യാംപിലാണ് ജര്‍മന്‍ സൈനികരുള്ളത്.

റഷ്യ-അമേരിക്ക ചര്‍ച്ച

റഷ്യ-അമേരിക്ക ചര്‍ച്ച

അതേസമയം, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. യുദ്ധമുണ്ടാകില്ല എന്ന് യാതൊരു ഉറപ്പും അമേരിക്കയുടെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്ന് റഷ്യ അറിയിച്ചു. ഇറാന്‍ പ്രകോപനമുണ്ടാക്കിയാല്‍ ആക്രമണം തുടങ്ങുമെന്നാണ് അമേരിക്ക പറയുന്നത്.

അമേരിക്കയുടെ വാദം തള്ളി ബ്രിട്ടന്‍

അമേരിക്കയുടെ വാദം തള്ളി ബ്രിട്ടന്‍

എന്നാല്‍ അമേരിക്കയുടെ വാദം തള്ളിയാണ് ബ്രിട്ടീഷ് സൈനിക ജനറല്‍ രംഗത്തുവന്നത്. അമേരിക്ക പറയുന്നത് പോലെ ഇറാന്റെ ഭാഗത്ത് നിന്നും ഇറാഖിലും യാതൊരു ഭീഷണിയും നിലനില്‍ക്കുന്നില്ലെന്ന് മേജര്‍ ജനറല്‍ ക്രിസ് ഗിക പറഞ്ഞു. ഇറാന്റെയും അവരെ പിന്തുണയ്ക്കുന്നവരുടെയും ഭീഷണി വര്‍ധിച്ചുവെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.

 നെതര്‍ലാന്റ്‌സ് എല്ലാം നിര്‍ത്തി

നെതര്‍ലാന്റ്‌സ് എല്ലാം നിര്‍ത്തി

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന്റെ വക്താവ് അറിയിച്ചു. ഇറാഖിലെ പ്രവര്‍ത്തനങ്ങള്‍ നെതര്‍ലാന്റ്‌സ് നിര്‍ത്തിവെച്ചു. സുരക്ഷയില്ലാത്തത് കാരണമാണ് നിര്‍ത്തുന്നതെന്ന് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌പെയിന്‍ യുദ്ധക്കപ്പല്‍ പിന്‍മാറി

സ്‌പെയിന്‍ യുദ്ധക്കപ്പല്‍ പിന്‍മാറി

സൈനിക അഭ്യാസത്തിന് അമേരിക്ക യുദ്ധക്കപ്പലുകള്‍ക്കൊപ്പമുണ്ടായിരുന്ന സ്‌പെയിനിന്റെ പടക്കപ്പല്‍ പശ്ചിമേഷ്യയില്‍ നിന്ന് പിന്‍മാറി. അമേരിക്ക കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയച്ച പശ്ചാത്തലത്തിലാണ് പിന്‍മാറ്റം. ഇറാനുമായി തര്‍ക്കത്തിനില്ലെന്ന് സ്‌പെയിന്‍ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 നാല് രാജ്യങ്ങളില്‍ മുന്നറിയിപ്പ്

നാല് രാജ്യങ്ങളില്‍ മുന്നറിയിപ്പ്

സംഘര്‍ഷ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ എംബസികള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ലബ്‌നാന്‍, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികളാണ് മുന്നറിയിപ്പ് നല്‍കിയത്. കൂടാതെ തുര്‍ക്കുമെനിസ്താനിലെ യുഎസ് എംബസിയും സമാനമായ മുന്നറിയിപ്പ് നല്‍കി.

ദുരൂഹം കടലിലെ ആക്രമണം

ദുരൂഹം കടലിലെ ആക്രമണം

ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇയിലെ ഫുജൈറ തീരത്തുണ്ടായ കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക പറയുന്നു. ഇക്കാര്യം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഇറാനോ ഇറാന്‍ നിര്‍ദേശിച്ച സംഘങ്ങളോ ആണ് ആക്രമണം നടത്തിയത് എന്നതിന് വ്യക്തമായ സൂചന ലഭിച്ചെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നു.

അമേരിക്ക തുടക്കമിട്ടു

അമേരിക്ക തുടക്കമിട്ടു

ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്തു. ഇതിനെതിരെ ഇറാന്‍ രംഗത്തുവന്നു. 60 ദിവസത്തിനകം യൂറോപ്യന്‍ രാജ്യങ്ങള്‍ വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ തങ്ങള്‍ യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ഇറാനിലേക്ക് 1.20 ലക്ഷം യുഎസ് സൈനികര്‍; ഭീതി നിറച്ച് യുദ്ധവിമാനങ്ങള്‍ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ഇറാനിലേക്ക് 1.20 ലക്ഷം യുഎസ് സൈനികര്‍; ഭീതി നിറച്ച് യുദ്ധവിമാനങ്ങള്‍

English summary
US-Iran crisis: Germany suspends military training, American government staff withdraw
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X