ഇറാനുമായി യുദ്ധത്തിനൊരുങ്ങിയാല്‍ സൗദിയെ രക്ഷിയ്ക്കാന്‍ അമേരിയ്ക്ക എത്തില്ലെന്ന് സിഐഎ ഉദ്യോഗസ്ഥന്‍
കാലിഫോര്‍ണിയ: ഇറാനും സൗദി അറേബ്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അതിരൂക്ഷമായാലോ യുദ്ധത്തിലേയ്ക്ക് നീങ്ങിയാലോ സൗദിയെ സഹായിക്കാന്‍ അമേരിയ്ക്ക എത്തുമെന്ന പ്രതീക്ഷ വെറുതെയാണെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍. മുന്‍ സിഐഎ ഉദ്യോഗസ്ഥനും നിരീക്ഷകനുമായ സ്റ്റീവന്‍ ഡി കെല്ലി ഒരു ഇറാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
അമേരിയ്ക്കയുടെ സഹായം ഇറാനുമായുള്ള പ്രശ്‌നങ്ങളില്‍ സൗദിയ്ക്ക് ലഭിയ്ക്കില്ലെന്ന പറയുന്ന നിരീക്ഷകന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതായും പറയുന്നു.

സഹായത്തിനെത്തില്ല
സൗദി അറേബ്യയും ഇറാനും തമ്മില്‍ യുദ്ധം ഉണ്ടായാല്‍ സൗദിയുടെ സഹായത്തിന് അമേരിയ്ക്ക എത്തില്ലെന്നാണ് മുന്‍ സിഐഎ ഉദ്യോഗസ്ഥനും നിരീക്ഷകനുമായ സ്റ്റീവന്‍ ഡി കെല്ലി പറയുന്നത്

മാറ്റപ്പെട്ടു...
അമേരിയ്ക്കയുടെ ആഭ്യന്തര എണ്ണ ഉത്പ്പദാനത്തിന് മുന്നില്‍ സൗദി അറേബ്യ മിട്ടു മടക്കുമെന്നും നിരീക്ഷകന്‍ പറയുന്നു. തീവ്രവാദം വളര്‍ത്തുന്നതില്‍ സൗദിയ്ക്ക് പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തുര്‍ക്കിയില്‍ അമേരിയ്ക്കയ്ക്കും സൗദിയ്ക്കും പ്രത്യേക താത്പര്യങ്ങളുണ്ട്.

ആരോപണങ്ങള്‍
ഇറാന് മേല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശ്‌നങ്ങളെ സൗദി കൂടുതല്‍ വഷളാക്കുകയാണെന്നും നയതന്ത്രഞ്ജന്‍. ഇറാനിയെ പ്രമുഖ ഷിയ മതപണ്ഡിതനെ സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കിയത്.

അവസാനിപ്പിയ്ക്കുന്നു
ഇറാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിയ്ക്കുന്നതായി സൗദി അറേബ്യ പ്രഖ്യാപനം നടത്തിയിരുന്നു.

കണ്ടെത്തണം
എണ്ണവില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താതിരുന്നാല്‍ സൗദി തകരുമെന്നും നിരീക്ഷകന്‍ പറയുന്നു.

ബന്ധത്തിന്
സൗദി അറേബ്യയും അമേരിയ്ക്കയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം എണ്ണ വ്യാപാരാമായിരുന്നു. വ്യപാരത്തില്‍ ഇരു രാജ്യങ്ങളും പൊതുവായ ചില മൂല്യങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications