എച്ച് 1 ബി വിസ നടപടികളില്‍ പുനരാലോചനയുമായി അമേരിക്ക; ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്ന തീരുമാനം ഉടന്‍
സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ജോലിക്ക് വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു എസ് കമ്പനികളെ അനുവദിക്കുന്ന നോണ്‍-ഇമിഗ്രന്റ് വിസയാണ് എച്ച് 1 ബി വിസ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ടെക്കികള്‍ ആശ്വാസം പകരുന്ന നീക്കവുമായി അമേരിക്ക. എച്ച് 1 ബി വിസ ഉള്ള ടെക്കികള്‍ക്ക് ആഭ്യന്തര വിസ പുനര്‍മൂല്യനിര്‍ണ്ണയം പുനരാരംഭിക്കാന്‍ യു എസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് വിദേശ ടെക് ജീവനക്കാര്‍ക്ക് സഹായകമാകുന്നതാണ് തീരുമാനം.
ഈ വര്‍ഷാവസാനം ആരംഭിക്കുന്ന പൈലറ്റ് പ്രോജക്റ്റ് പൂര്‍ണ്ണമായും നടപ്പിലാക്കുന്നതോടെ അമേരിക്കയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ ടെക് പ്രൊഫഷണലുകള്‍ക്ക് ആശ്വാസമാകും. 2004 വരെ ഉള്ള കുടിയേറ്റേതര വിസകളുടെ ചില വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് എച്ച് 1 ബി, യു എസിനുള്ളില്‍ തന്നെ പുതുക്കുകയോ സ്റ്റാമ്പ് ചെയ്യുകയോ ചെയ്യാം.
ശേഷം, ഈ വിസകള്‍ പുതുക്കുന്നതിന് അവരുടെ പാസ്പോര്ട്ടില് എച്ച് 1 ബി എക്സ്റ്റന്‍ഷന്‍ സ്റ്റാമ്പ് ചെയ്യുന്നതിനായി രാജ്യത്തിന് പുറത്ത് പോകണം. ഇത് സ്വന്തം രാജ്യത്തേക്ക് ആകുന്നതായിരിക്കും അഭികാമ്യം. എല്ലാ എച്ച് 1 ബി വിസ ഉടമകളുംം, അവരുടെ വിസ പുതുക്കുമ്പോള്‍ പാസ്പോര്‍ട്ട് പുതുക്കല്‍ തീയതികള്‍ ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്യണം.
ഇത്തരക്കാര്‍ക്ക് യു എസിന് പുറത്ത് യാത്ര ചെയ്യാനും യു എസിലേക്ക് വീണ്ടും പ്രവേശിക്കാനും ഇത് ആവശ്യമാണ്. നിലവില്‍, യു എസിനുള്ളില്‍ എച്ച് 1 ബി വിസ പുനഃസ്ഥാപിക്കാന്‍ അനുവദിക്കുന്നില്ല. ഏതെങ്കിലും യുഎസ് കോണ്‍സുലേറ്റില്‍ മാത്രമേ റീസ്റ്റാമ്പിംഗ് സാധിക്കൂ. ഇത് വിദേശികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കായിരുന്നു.
എച്ച് 1 ബി വിസ മൂന്ന് വര്‍ഷത്തേക്കാണ് നല്‍കുന്നത്. സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു എസ് കമ്പനികളെ അനുവദിക്കുന്ന ഒരു നോണ്‍-ഇമിഗ്രന്റ് വിസയാണ് എച്ച് 1 ബി വിസ.

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ജീവനക്കാരെ നിയമിക്കുന്നതിന് കമ്പനികള്‍ ഇതിനെ ആണ് ആശ്രയിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വിസ പ്രോസസ്സിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിനും ബൈഡന് ഭരണകൂടം നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
അതേസമയം എച്ച് 1 ബി പോലുള്ള തൊഴില്‍ വിസകള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുവഴി കുടിയേറ്റ തൊഴിലാളികളെ ജോലിക്ക് എടുക്കുന്നതിനുള്ള ചെലവ് കമ്പനികള്‍ക്ക് വര്‍ധിക്കും. പുതുക്കിയ നിരക്ക് ഉടനടി പ്രാബല്യത്തില്‍ വരില്ല എന്ന് അറിയിച്ചിട്ടുണ്ട്.
രണ്ട് മാസത്തെ പൊതുജനാഭിപ്രായം തേടും. ശേഷം ഇതിന് വേണ്ട മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മാത്രമേ ഇവ പ്രാബല്യത്തില്‍ വരൂ എന്നാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ എച്ച്1ബി വിസയ്ക്ക് 10 യുഎസ് ഡോളര്‍ ഉണ്ടായിരുന്നത് 215 യുഎസ് ഡോളറാക്കിയിരിക്കുകയാണ്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications