Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ കപ്പല്‍ വിടാതെ അമേരിക്ക; 10 ലക്ഷം ഡോളര്‍ പിടിക്കാന്‍ ഉത്തരവ്, പശ്ചിമേഷ്യയില്‍ പോര് കനക്കും

വാഷിങ്ടണ്‍: ബ്രിട്ടന്റെ സഹായത്തോടെ ജിബ്രാള്‍ട്ടര്‍ പോലീസ് പിടികൂടിയ ഇറാന്‍ കപ്പല്‍ തടഞ്ഞുവെക്കാന്‍ അമേരിക്കയുടെ നീക്കം. കപ്പല്‍ വിട്ടുകൊടുക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടിട്ടും അമേരിക്ക ഉടക്കിടുകയാണ്. അമേരിക്കന്‍ നിയമ വകുപ്പിന്റെ ഇടപെടലിന്റെ ഫലമായി വാഷിങ്ടണിലെ ഫെഡറല്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. സിറിയയിലേക്ക് എണ്ണയെത്തിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇറാന്റെ കപ്പല്‍ ജിബ്രാള്‍ട്ടര്‍ പോലീസ് പിടികൂടിയത്.

എന്നാല്‍ മതിയായ തെളിവ് ലഭിക്കാത്തതിനാല്‍ കപ്പല്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അമേരിക്ക ഇതിനെതിരെ ഹര്‍ജി നല്‍കിയെങ്കിലും ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി തള്ളി. തുടര്‍ന്നാണ് അമേരിക്ക വീണ്ടും ഇടപ്പെട്ടതും വാറണ്ട് പുറപ്പെടുവിച്ചതും. ഇത് അമേരിക്ക-ഇറാന്‍ പോര് മുറുകാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

കപ്പല്‍ പിടിക്കാന്‍ കാരണം

കപ്പല്‍ പിടിക്കാന്‍ കാരണം

ഗ്രേസ് 1 എന്ന ഇറാന്‍ എണ്ണക്കപ്പലാണ് ജൂലൈ നാലിന് ജിബ്രാള്‍ട്ടര്‍ പോലീസ് ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ പിടികൂടിയത്. സിറിയയിലേക്ക് എണ്ണ കടത്തി എന്നായിരുന്നു ആരോപണം. സിറിയക്കെതിരെ യൂറോപ്പിന്റെ ഉപരോധം നലവിലുണ്ട്. ഇത് ലംഘിച്ചുവെന്നാണ് കപ്പല്‍ പിടികൂടിയതിന് പറഞ്ഞ കാരണം.

തെളിവില്ലെന്ന് കോടതി

തെളിവില്ലെന്ന് കോടതി

ഇക്കഴിഞ്ഞ വ്യാഴാഴ്ച കപ്പല്‍ വിട്ടുകൊടുക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടു. കപ്പലിനെതിരെ തെളിവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. എന്നാല്‍ ഉടനെ അമേരിക്ക ഇടപെടുകയും ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. പക്ഷേ, ഈ ഹര്‍ജിയും വ്യാഴാഴ്ച കോടതി തള്ളി.

 കപ്പലും എണ്ണയും പിടിച്ചെടുക്കണം

കപ്പലും എണ്ണയും പിടിച്ചെടുക്കണം

എന്നാല്‍ ഇപ്പോള്‍ വാഷിങ്ടണിലെ ഫെഡറല്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാന്റെ കപ്പല്‍ പിടികൂടണമെന്നാണ് വാറണ്ട്. കപ്പലും എണ്ണയും പിടിച്ചെടുക്കണം. ഇറാനിയന്‍ കമ്പനിയായ പാരഡൈസ് ഗ്ലോബല്‍ ട്രേഡിങ് എല്‍സിസിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 10 ലക്ഷം ഡോളര്‍ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കുറ്റങ്ങള്‍ ഇവയാണ്

കുറ്റങ്ങള്‍ ഇവയാണ്

കള്ളപ്പണം വെളുപ്പിച്ചു, ബാങ്ക് തട്ടിപ്പ് നടത്തി, ഭീകര പ്രവര്‍ത്തനത്തെ സഹായിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് വാഷിങ്ടണ്‍ കോടതിയുടെ നടപടി. ഇത്തരത്തില്‍ മുമ്പും ഇറാന്‍ കമ്പനി എണ്ണ കടത്തിയിട്ടുണ്ടെന്നും കോടികളാണ് തട്ടിപ്പിലൂടെ സമ്പാദിച്ചതെന്നും ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ജെസ്സി ലിയു ആരോപിച്ചു.

ഇറാന്‍ സൈന്യം തീവ്രവാദ സംഘം

ഇറാന്‍ സൈന്യം തീവ്രവാദ സംഘം

ഇറാന്റെ സൈന്യമായ വിപ്ലവ ഗാര്‍ഡിനെ അമേരിക്ക തീവ്രവാദ സംഘമായി പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ കപ്പലിന് വിപ്ലവ ഗാര്‍ഡുമായി ബന്ധമുണ്ടെന്നു പ്രോസിക്യൂട്ടര്‍ പറയുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നേരത്തെ ജിബ്രാള്‍ട്ടര്‍ കോടതി തള്ളിയിരുന്നു. മാത്രമല്ല, സിറിയയിലേക്ക എണ്ണ കടത്തില്ല എന്ന് ഇറാന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിട്ടയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+