കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സിന് പുതിയ ആശങ്ക, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചത് 6.65 മില്യണ്‍ പേര്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സമ്പദ് ഘടനയെ തകര്‍ക്കുന്ന തരത്തിലേക്ക് കൊറോണ നീങ്ങുന്നു. തൊഴിലില്ലായ്മ അതിഭീകരമായ തരത്തിലേക്ക് യുഎസ്സില്‍ മാറിയിരിക്കുകയാണ്. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അമേരിക്കയില്‍ അപേക്ഷിച്ചിരിക്കുന്നത് 6.65 മില്യണ്‍ ആളുകളാണ്. മാര്‍ച്ച് 28 വരെയുള്ള കണക്കാണിത്. അതേസമയം യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും മുകളില്‍ വരുമോ എന്നാണ് ഭയം. നിരവധി കമ്പനികള്‍ തൊഴിലാളെ വെട്ടിക്കുറയ്ക്കുന്ന തിരക്കിലാണ്. സമ്പദ് ഘടന കൊറോണയുടെ വരവിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഏപ്രില്‍ ആദ്യവാരം തന്നെ കമ്പനികള്‍ തുറക്കാനായിരുന്നു ട്രംപ് ശ്രമിച്ചത്. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടിരിക്കുകയാണ്.

1

കഴിഞ്ഞ ആഴ്ച്ച വരെ മൂന്നേകാല്‍ മില്യണ്‍ പേരായിരുന്നു തൊഴിലില്ലാത്തവരായി രേഖപ്പെടുത്തിയത്. ഇത് ഒരാഴ്ച്ച കൊണ്ട് ഇരട്ടിയായി മാറിയിരിക്കുകയാണ്. ഇന്ന് പുറത്തുവിട്ട കണക്ക് പ്രകാരം യുഎസ് 2008-09 കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പോലും കാണാത്ത തരം പ്രതിസന്ധിയെയാണ് നേരിടുന്നത്. നേരത്തെ ട്രംപ് പ്രഖ്യാപിച്ച 2.2 ട്രില്യണിന്റെ റിലീഫ് പാക്കേജ് കൊണ്ടാണ് ഈ തുക ജനങ്ങളിലേക്ക് തൊഴിലില്ലായ്മാ ആനുകൂല്യമായി എത്തുന്നത്. അതേസമയം സംസ്ഥാന തൊഴില്ലായ്മ കേന്ദ്രങ്ങളില്‍ വേതനത്തിനായി ആപ്ലിക്കേഷനുകളുടെ സുനാമി തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ തുക കൊണ്ടും പരിഹരിക്കാനാവാത്ത പ്രശ്‌നമാണിതെന്നാണ് സൂചന.

യുഎസ്സില്‍ കര്‍ശന നിബന്ധനകള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് കമ്പനികള്‍ പലതും അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഇത് ലക്ഷകണക്കിന് ആളുകളെ തൊഴില്‍രഹിതരാക്കിയെന്നാണ് കണക്ക്. യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്ന് സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നു. യുഎസ്സില്‍ തൊഴില്‍ വര്‍ധന റെക്കോര്‍ഡ് ലെവലില്‍ എത്തിയിരുന്നു. സ്വാഭാവികമായും വീഴ്ച്ച ഉറപ്പാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി സര്‍ക്കാരിന് തൊഴിലില്ലായ്മ നിയന്ത്രിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഇവര്‍ പറയുന്നു. പല തൊഴിലാളികള്‍ക്കും പുതിയൊരു ജോലി നേടിയെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. ഇതാണ് യുഎസ്സിനെ ആശങ്കപ്പെടുത്തുന്നത്.

തൊഴിലില്ലാത്തവര്‍ക്ക് ആഴ്ച്ചയില്‍ 600 ഡോളര്‍ വീതമാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുക. ഇത് നാല് മാസം വരെ തുടരും. നേരത്തെ ഉണ്ടായിരുന്ന തൊഴിലില്ലായ്മ വേതനം മാസം 385 ഡോളറായിരുന്നു. പ്രധാനമായും എല്ലാ തൊഴില്‍ മേഖലയെയും സാമ്പത്തിക മാന്ദ്യ ബാധിച്ചിട്ടുണ്ട്. 16 മില്യണ്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്ക്. തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനത്തിലേക്ക് കുതിക്കാനും ഇത് ഇടയാക്കും. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ നിരക്കാണിത്. അതേസമയം ട്രംപ് ഈ പ്രതിസന്ധിയെ മറികടക്കാന്‍ നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ വ്യാപാര കേന്ദ്രങ്ങള്‍ തുറക്കുന്നത് കൂടുതല്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു വിലയിരുത്തല്‍. ഡോക്ടര്‍മാര്‍ യുഎസ്സില്‍ രണ്ട് ലക്ഷം പേര്‍ വരെ മരിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
us jobless claims surge to 6.65 million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X