കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രപും നിയമവും ഒരേ വഴിയ്ക്കല്ല; വിവാദ ഉത്തരവ് രാജ്യവ്യാപകമായി കോടതി തടഞ്ഞുവച്ചു!!

മുസ്ലിം യാത്ര വിലക്കിക്കൊണ്ടുള്ള ഉത്തരവിന് കോടതിയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്‌

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും സഞ്ചാരികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവിന് കോടതി വിലങ്ങിട്ടു. സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജിയാണ് രാജ്യവ്യാപകമായി നിരോധനം തടഞ്ഞുവയ്ക്കാന്‍ ഉത്തരവിട്ടത്. പ്രസിഡന്റ് ട്രംപ് ഒപ്പുവച്ച് പാസാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവ് രാജ്യത്ത് നിയമപോരാട്ടങ്ങള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.

സിയാറ്റിലിലെ യുഎസ് ജില്ലാ ജഡ്ജി ജെയിംസ് റോബര്‍ട്ടിന്റേതാണ് ഉത്തരവ്. ട്രംപിന്റെ ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കമാണ് ഫെഡറല്‍ ജഡ്ജി നടത്തിയിട്ടുള്ളത്. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ജഡ്ജി ഗതാഗത നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് വ്യക്തമാക്കി. സ്റ്റേറ്റ് ഓഫ് വാഷിംഗ്ടണ്‍, സ്റ്റേറ്റ് ഓഫ് മിന്നസോട്ട എന്നിവ ട്രംപിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

ഒരു ലക്ഷത്തോളം വിസകള്‍ക്ക് വിലക്ക്

ഒരു ലക്ഷത്തോളം വിസകള്‍ക്ക് വിലക്ക്

ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് ഒരു ലക്ഷത്തോളം വിസകള്‍ തള്ളിക്കളഞ്ഞതായി അറ്റോര്‍ണി ജനറല്‍ അലക്‌സാന്‍ഡ്രിയ ഫെഡറല്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തിയിരുന്നു.

യെമനി പൗരന്മാരുടെ കേസ്

യെമനി പൗരന്മാരുടെ കേസ്

കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ ഡള്ളസ് വിമാനത്താവളത്തിലെത്തിയ യെമനി സഹോദരന്‍മാരുടെ കേസില്‍ വാദം കേള്‍ക്കവെ വെള്ളിയാഴ്ചയാണ് അറ്റോര്‍ണി ജനറല്‍ തള്ളിക്കളഞ്ഞ വിസകളുടെ എണ്ണം വെളിപ്പെടുത്തിയത്. ലീഗല്‍ റെഡിസന്റ് വിസയുള്ള ഇരുവരെയും എത്യോപ്യയിലേക്കുള്ള വിമാനത്തില്‍ മടങ്ങിപ്പോകണമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയതായും കോടതിയില്‍ ഇരുവരും ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ ഡള്ളസ് വിമാനത്താവളത്തിലെത്തിയ യെമനി സഹോദരന്‍മാരുടെ കേസില്‍ വാദം കേള്‍ക്കവെ വെള്ളിയാഴ്ചയാണ് അറ്റോര്‍ണി ജനറല്‍ തള്ളിക്കളഞ്ഞ വിസകളുടെ എണ്ണം വെളിപ്പെടുത്തിയത്. ലീഗല്‍ റെഡിസന്റ് വിസയുള്ള ഇരുവരെയും എത്യോപ്യയിലേക്കുള്ള വിമാനത്തില്‍ മടങ്ങിപ്പോകണമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയതായും കോടതിയില്‍ ഇരുവരും ചൂണ്ടിക്കാണിച്ചു.

ഭരണഘടനാവിരുദ്ധം

ഭരണഘടനാവിരുദ്ധം

അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം യാത്രാ നിരോധന ഉത്തരവിനെതിരെ ചോദ്യം ചെയ്ത് നേരത്തെ നാല് സ്റ്റേറ്റുകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉത്തരവ് രാജ്യസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാണിച്ച് ട്രംപ് ഭരണകൂടം നീക്കത്തെ പ്രതിരോധിയ്ക്കാന്‍ ശ്രമിച്ചെങ്കിലും മതത്തിന്റേയും വിശ്വാസത്തിന്റെയും പേരില്‍ ജനങ്ങളെ ലക്ഷ്യം വച്ചുള്ള ഇത്തരം പ്രഖ്യാപനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും സ്റ്റേറ്റുകളുടെ വാദം.

നിയമപോരാട്ടം രാജ്യത്തിനെതിരെ

നിയമപോരാട്ടം രാജ്യത്തിനെതിരെ

നേരത്തെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നടത്തിയ നിയമപോരാട്ടങ്ങളെ തുടര്‍ന്ന് രാജ്യത്ത് സാധുവായ രേഖകളുമായി എത്തുന്ന മുസ്ലിം രാഷ്ടങ്ങളില്‍ നിന്നുള്ളവര്‍ക്ക് തങ്ങാമെന്ന് ട്രംപിന്റെ ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്തുകൊണ്ട് ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിദേശികളെ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

ആദ്യ രാജ്യം അമേരിക്ക

ആദ്യ രാജ്യം അമേരിക്ക

ഇറാന്‍, ഇറാഖ്, സിറിയ, സുഡാന്‍, സൊമാലിയ, ലിബിയ, യെമന്‍ എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യത്തെ രാഷ്ട്രമാണ് അമേരിക്ക. രാജ്യസുരക്ഷയ്ക്കും ഭീകരാക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനും വേണ്ടിയാണ് നീക്കമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങള്‍. ഇതിനൊപ്പം അമേരിക്കന്‍ അഭയാര്‍ത്ഥി പദ്ധതിയും നിര്‍ത്തിവച്ചിട്ടുണ്ട്.

English summary
A US judge on Friday temporarily blocked President Donald Trump's ban on travelers and immigrants from seven predominantly Muslim countries, siding with two states that urged a nationwide hold on the executive order that has launched legal battles across the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X