ലോട്ടറിയടിക്കാന്‍ ഇത് ചെയ്താല്‍ മതിയല്ലേ..!! തന്ത്രം ഫലിച്ചു, യുവാവിനും കാമുകിക്കും ഒരേ ദിവസം ലോട്ടറിയടിച്ചു
കാലങ്ങളായി ജെയിംസ് പെയ്റ്റണ്‍ ജൂനിയര്‍ ഇത്തരത്തിലാണ് ലോട്ടറി എടുക്കുന്നത്. ഇത്തവണ കാമുകിയേയും ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു

ലോട്ടറി വിജയത്തിന്റെ വാര്‍ത്തകള്‍ പലപ്പോഴും കൗതുകം നിറക്കാറുണ്ട്,. ഏറെ നാളായി ലോട്ടറി എടുത്തിട്ട് വിജയിക്കാനാകാത്തവരും ആദ്യ ശ്രമത്തില്‍ തന്നെ ലോട്ടറിയില്‍ വിജയം നേടുന്നവരും ഇന്നത്തെ കാലത്ത് പുതുമയുള്ള കാര്യമല്ല. പലയിടത്തേയും ലോട്ടറി വിജയം സംബന്ധിച്ച വാര്‍ത്തകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.
ഇതോടൊപ്പം തന്നെ ഏറെ കൗതുകം ഉണ്ടാക്കുന്നതാണ് ലോട്ടറി വിജയം നേടുന്നവര്‍ എടുക്കുന്ന ടിക്കറ്റ് നമ്പറുകളിലെ ചില ട്രിക്കുകളും. പലപ്പോഴും ഭാഗ്യ നമ്പര്‍ എന്ന് നേരത്തെ കണക്കാക്കുന്ന സംഖ്യകളായിരിക്കും ടിക്കറ്റിനായി പലരും എടുക്കുക. ചിലര്‍ ഇഷ്ട നമ്പറും ടിക്കറ്റ് തെരഞ്ഞെടുക്കാനായി ഉപയോഗിക്കും.

ഒരേ നമ്പര്‍ ഉപയോഗിച്ച് തന്നെ ടിക്കറ്റെടുത്തു
ഇത്തരത്തില്‍ വളരെ കാലമായി ഒരേ നമ്പര്‍ ഉപയോഗിച്ച് തന്നെ ടിക്കറ്റെടുത്ത ഒരാള്‍ക്ക് ഏകദേശം ഒരു കോടിയോളം രൂപയാണ് സമ്മാനമായി ലഭിച്ചത്. കെന്റ്യൂക്കിക്കാരനായ ഒരു യുവാവിനെ തേടിയാണ് ഭാഗ്യം വന്നിരിക്കുന്നത്. ഏറെ നാളായി സ്വന്തം ജനന തിയതിയും മാസവും ചേര്‍ത്തുള്ള നാലക്ക നമ്പറാണ് ജെയിംസ് പെയ്റ്റണ്‍ ജൂനിയര്‍ എന്നയാള്‍ ലോട്ടറിക്കായി എടുക്കാറുള്ളത്.

ജനനത്തിയതി ഭാഗ്യം കൊണ്ടുവന്നു
ഒടുവില്‍ കഴിഞ്ഞ ഞായറാഴ്ച ജെയിംസ് പെയ്റ്റണ്‍ ജൂനിയറെ തേടി ഭാഗ്യം എത്തുകയായിരുന്നു. ജെയിംസ് പെയ്റ്റണ്‍ ജൂനിയര്‍ ഡിസംബര്‍ മാസം ഒമ്പതാം തിയതിയാണ് ജനിച്ചത്. ഇത് പ്രകാരം 0912 എന്ന നമ്പര്‍ കണക്കാക്കിയാണ് ജെയിംസ് പെയ്റ്റണ്‍ ജൂനിയര്‍ കഴിഞ്ഞ തവണ പിക്ക് 4 ലോട്ടറി ഗെയിം കളിച്ചത്. ഇതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

ഒരുകോടിയോളം രൂപ സമ്മാനം
115600 ഡോളര്‍ ആണ് ജെയിംസ് പെയ്റ്റണ്‍ ജൂനിയറിന് സമ്മാനമായി ലഭിച്ചത്. അതായത് ഏകദേശം 94,75,211 ഇന്ത്യന്‍ രൂപ. ബൗളിംഗ് ഗ്രീനിലെ നാഷ്വില്ലെ റോഡിലെ ബിപി ഫാസ്ട്രാക്കില്‍ കാമുകിയോടൊപ്പമാണ് ജെയിംസ് പെയ്റ്റണ്‍ ജൂനിയര്‍ ഫോണില്‍ പിക്ക് 4 നമ്പരുകള്‍ തെരഞ്ഞെടുത്തത്. ആദ്യം തനിക്ക് 140000 ഡോളറാണ് ലഭിച്ചത് എന്നാണ് താന്‍ കരുതിയത് എന്ന് ജെയിംസ് പെയ്റ്റണ്‍ ജൂനിയര്‍ പറഞ്ഞു.

ലോട്ടറിയടിക്കാത്ത കാമുകിക്കും സമ്മാനം
പിന്നീടാണ് സമ്മാനത്തുക 115600 ഡോളര്‍ ആണ് എന്ന് മനസിലാക്കിയത്. തനിക്ക് വിജയിക്കാനായതോടെ കാമുകിയേയും ലോട്ടറി ഗെയിം കളിക്കാന്‍ ജെയിംസ് പെയ്റ്റണ്‍ ജൂനിയര്‍ പ്രേരിപ്പിച്ചു. തന്റെ കാമുകി സാധാരണയായി കളിക്കാറില്ല എന്നും എന്നാല്‍ ഒരു സ്‌ക്രാച്ച്-ഓഫ് ടിക്കറ്റ് വാങ്ങാന്‍ തീരുമാനിച്ചു എന്നും ജെയിംസ് പെയ്റ്റണ്‍ ജൂനിയര്‍ പറഞ്ഞു.

തന്ത്രം ഫലിച്ചു
അത്ഭുതമെന്നോണം അതിനും സമ്മാനം ലഭിച്ചു. എന്നാല്‍ 60 ഡോളര്‍ മാത്രമായിരുന്നു സമ്മാന തുക. എങ്കിലും ഒരേ സമയം തന്നെ ഭാഗ്യം തേടിയെത്തിയതില്‍ വലിയ സന്തോഷമുണ്ട് എന്ന് ജെയിംസ് പെയ്റ്റണ്‍ ജൂനിയറും കാമുകിയും ലോട്ടറി അ ധികൃതരോട് പറഞ്ഞു.












Click it and Unblock the Notifications