ഐസിസിന് അന്ത്യം!!! അമേരിക്ക വ്യോമാക്രമണം തുടങ്ങി, ആവശ്യം ലിബിയയുടേത് തന്നെ
സിര്‍ത്ത്: ഐസിസിന്റെ വേരറുക്കാന്‍ അമേരിക്ക ലിബിയയില്‍ വ്യോമാക്രമണത്തിന് തുടക്കം കുറിച്ചു. ലിബിയയുടെ ആവശ്യപ്രകാരമാണ് ലിബിയന്‍ നഗരമായ സിര്‍ത്തില്‍ അമേരിക്ക വ്യോമാക്രമണത്തിന് തുടക്കം കുറിച്ചത്. ലിബിയന്‍ സര്‍ക്കാരും പെന്റഗണുമാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ലിബിയയില്‍ സുരക്ഷിതത്വവും സുസ്ഥിരതയും കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിനൊപ്പവും നില്ക്കുന്ന അമേരിക്ക നടത്തുന്ന വ്യോമാക്രമണം ഐസിസിനെ ലിബിയയുടെ മണ്ണില്‍നിന്നും വേരോടെ പിഴുതുമാറ്റുന്നതിന് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
ലിബിയയിലെയും സിറിയയിലെയും ആക്രമണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പുറമേ യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഐസിസ് ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതിനുള്ള ശ്രമം കൂടിയാണ് ലിബിയില്‍ ആരംഭിച്ചിട്ടുള്ള വ്യോമാക്രമണത്തിലൂടെ അമേരിക്ക ലക്ഷ്യം വെയ്ക്കുന്നത്.

സിര്‍ത്തില്‍
സിര്‍ത്തില്‍ പെന്റഗണ്‍ സ്വതന്ത്രമായി ഐസിസിനെതിരെ നടത്തുന്ന വ്യോമാക്രമണത്തിനാണ് തിങ്കളാഴ്ച തുടക്കം കുറിച്ചിട്ടുള്ളത്. നേരത്തെ പെന്റഗണ്‍ ഐസിസിനെതിരെ ആക്രമണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ലിബിയയില്‍ ആക്രമണത്തിന് തുടക്കം കുറിക്കുന്നത് ആദ്യമായാണ്.

ലക്ഷ്യം ട്രെയിനിംഗ് ക്യാമ്പ്
ട്രിപ്പോളിക്ക് പുറത്തുള്ള സബ്രത ഐസിസ് ട്രെയിനിംഗ് ക്യാമ്പാണ് അമേരിക്കയുടെ വ്യോമാക്രമണം ലക്ഷ്യം വെയ്ക്കുന്നത്. നേരത്തെ ഫെബ്രുവരിയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഐസിസ് നേതാവ് നൂറുദ്ദീന്‍ ചൗച്ചാനെയും നിരവധി ജിഹാദിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.

ട്രിപ്പോളിയ്ക്ക് വേണ്ടി
മെയ് മാസത്തില്‍ ട്രിപ്പോളിയിലുള്ള ഐസിസ് കേന്ദ്രം പിടിച്ചെടുക്കാനുള്ള ശ്രമം ലിബിയന്‍ നാഷണല്‍ അക്കോര്‍ഡ് നടത്തിയിരുന്നു. മുഅമ്മര്‍ ഗദ്ദാഫിയുടെ ഏകാധിപത്യത്തില്‍ കഴിഞ്ഞിരുന്ന ട്രിപ്പോളി 2015ന് ശേഷം ജിഹാദികളുടെ നിയന്ത്രണത്തിലാണുള്ളത്.

സിര്‍ത്തിന് വേണ്ടി
ലിബിയന്‍ നഗരമായ സിര്‍ത്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സര്‍ക്കാരിനെ പിന്തുണക്കുന്ന 280 പോരാളികളെയാണ് ലിബിയക്ക് നഷ്ടമായത്. മുഅമ്മര്‍ ഗദ്ദാഫിയെ താഴെയിറക്കാന്‍ ഒത്തുചേര്‍ന്ന പശ്ചിമ ലിബിയയില്‍ നിന്നുള്ള വിമതരാണ് സര്‍ക്കാരിന് വേണ്ടി ഐസിസിനെതിരെ ആയുധങ്ങളേന്തിയത്. 2011ല്‍ ഗദ്ദാഫിയെ താഴെയിറക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ് ലിബിയന്‍ വിമതരുടെ സംഘത്തിന് കരുത്ത് പകര്‍ന്നത്.

ജിഎന്‍എ
ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ നടന്ന അധികാര വിഭജനം സ്തംഭിച്ചതാണ് ലിബിയയില്‍ ലിബിയന്‍ ഗവണ്മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡിന്റെ രൂപീകരണത്തിന് വഴിവെച്ചത് (ജിഎന്‍എ).

ലിബിയന്‍ വിമതര്‍
ലിബിയയിലെ എണ്ണ നിക്ഷേപമുള്ള പ്രദേശങ്ങളെ ഐസിസില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പ്രതിരോധം തീര്‍ക്കുന്നതില്‍ ലിബിയന്‍ വിമതര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications