കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന് അന്ത്യം!!! അമേരിക്ക വ്യോമാക്രമണം തുടങ്ങി, ആവശ്യം ലിബിയയുടേത് തന്നെ

  • By Sandra
Google Oneindia Malayalam News

സിര്‍ത്ത്: ഐസിസിന്റെ വേരറുക്കാന്‍ അമേരിക്ക ലിബിയയില്‍ വ്യോമാക്രമണത്തിന് തുടക്കം കുറിച്ചു. ലിബിയയുടെ ആവശ്യപ്രകാരമാണ് ലിബിയന്‍ നഗരമായ സിര്‍ത്തില്‍ അമേരിക്ക വ്യോമാക്രമണത്തിന് തുടക്കം കുറിച്ചത്. ലിബിയന്‍ സര്‍ക്കാരും പെന്റഗണുമാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ലിബിയയില്‍ സുരക്ഷിതത്വവും സുസ്ഥിരതയും കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിനൊപ്പവും നില്‍ക്കുന്ന അമേരിക്ക നടത്തുന്ന വ്യോമാക്രമണം ഐസിസിനെ ലിബിയയുടെ മണ്ണില്‍നിന്നും വേരോടെ പിഴുതുമാറ്റുന്നതിന് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

വാട്‌സ്ആപ്പില്‍ ലൗ ജിഹാദ് വീഡിയോ:മുസ്ലിങ്ങളുടെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് പ്രതിച്ഛായ മാറ്റാന്‍!!!വാട്‌സ്ആപ്പില്‍ ലൗ ജിഹാദ് വീഡിയോ:മുസ്ലിങ്ങളുടെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് പ്രതിച്ഛായ മാറ്റാന്‍!!!

ലിബിയയിലെയും സിറിയയിലെയും ആക്രമണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പുറമേ യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഐസിസ് ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതിനുള്ള ശ്രമം കൂടിയാണ് ലിബിയില്‍ ആരംഭിച്ചിട്ടുള്ള വ്യോമാക്രമണത്തിലൂടെ അമേരിക്ക ലക്ഷ്യം വെയ്ക്കുന്നത്.

സിര്‍ത്തില്‍

സിര്‍ത്തില്‍

സിര്‍ത്തില്‍ പെന്റഗണ്‍ സ്വതന്ത്രമായി ഐസിസിനെതിരെ നടത്തുന്ന വ്യോമാക്രമണത്തിനാണ് തിങ്കളാഴ്ച തുടക്കം കുറിച്ചിട്ടുള്ളത്. നേരത്തെ പെന്റഗണ്‍ ഐസിസിനെതിരെ ആക്രമണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ലിബിയയില്‍ ആക്രമണത്തിന് തുടക്കം കുറിക്കുന്നത് ആദ്യമായാണ്.

ലക്ഷ്യം ട്രെയിനിംഗ് ക്യാമ്പ്

ലക്ഷ്യം ട്രെയിനിംഗ് ക്യാമ്പ്

ട്രിപ്പോളിക്ക് പുറത്തുള്ള സബ്രത ഐസിസ് ട്രെയിനിംഗ് ക്യാമ്പാണ് അമേരിക്കയുടെ വ്യോമാക്രമണം ലക്ഷ്യം വെയ്ക്കുന്നത്. നേരത്തെ ഫെബ്രുവരിയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഐസിസ് നേതാവ് നൂറുദ്ദീന്‍ ചൗച്ചാനെയും നിരവധി ജിഹാദിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.

ട്രിപ്പോളിയ്ക്ക് വേണ്ടി

ട്രിപ്പോളിയ്ക്ക് വേണ്ടി

മെയ് മാസത്തില്‍ ട്രിപ്പോളിയിലുള്ള ഐസിസ് കേന്ദ്രം പിടിച്ചെടുക്കാനുള്ള ശ്രമം ലിബിയന്‍ നാഷണല്‍ അക്കോര്‍ഡ് നടത്തിയിരുന്നു. മുഅമ്മര്‍ ഗദ്ദാഫിയുടെ ഏകാധിപത്യത്തില്‍ കഴിഞ്ഞിരുന്ന ട്രിപ്പോളി 2015ന് ശേഷം ജിഹാദികളുടെ നിയന്ത്രണത്തിലാണുള്ളത്.

സിര്‍ത്തിന് വേണ്ടി

സിര്‍ത്തിന് വേണ്ടി

ലിബിയന്‍ നഗരമായ സിര്‍ത്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സര്‍ക്കാരിനെ പിന്തുണക്കുന്ന 280 പോരാളികളെയാണ് ലിബിയക്ക് നഷ്ടമായത്. മുഅമ്മര്‍ ഗദ്ദാഫിയെ താഴെയിറക്കാന്‍ ഒത്തുചേര്‍ന്ന പശ്ചിമ ലിബിയയില്‍ നിന്നുള്ള വിമതരാണ് സര്‍ക്കാരിന് വേണ്ടി ഐസിസിനെതിരെ ആയുധങ്ങളേന്തിയത്. 2011ല്‍ ഗദ്ദാഫിയെ താഴെയിറക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ് ലിബിയന്‍ വിമതരുടെ സംഘത്തിന് കരുത്ത് പകര്‍ന്നത്.

ജിഎന്‍എ

ജിഎന്‍എ

ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ നടന്ന അധികാര വിഭജനം സ്തംഭിച്ചതാണ് ലിബിയയില്‍ ലിബിയന്‍ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡിന്റെ രൂപീകരണത്തിന് വഴിവെച്ചത് (ജിഎന്‍എ).

ലിബിയന്‍ വിമതര്‍

ലിബിയന്‍ വിമതര്‍

ലിബിയയിലെ എണ്ണ നിക്ഷേപമുള്ള പ്രദേശങ്ങളെ ഐസിസില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പ്രതിരോധം തീര്‍ക്കുന്നതില്‍ ലിബിയന്‍ വിമതര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

English summary
US launches air strikes against IS group in Sirte on Syrian request. Pentagon aims to remove ISIS from Libya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X