ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്: യമനിലെ ഹൂതി താവളങ്ങള്‍ക്ക് നേരെ അമേരിക്കയുടെ വ്യോമാക്രമണം
വാഷിങ്ടൺ: യമനിലെ ഹൂതികളുടെ താവളങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്നാണ് അമേരിക്കൻ സൈന്യം ആക്രമണം ആരംഭിച്ചത്.
അമേരിക്കയുടെ യുദ്ധക്കപ്പലിന് നേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന് ട്രംപ് ആരോപിച്ചു. ഇതിന് മറുപടിയായിട്ടാണ് ആക്രമണം എന്നാണ് പറയുന്നത്. അവർ നിർത്തിയില്ലെങ്കിൽ അവർക്ക് "നരകമഴ പെയ്യുമെന്ന്" ആണ് ട്രംപിന്റെ മുന്നറിയിപ്പ്. ആക്രമമത്തിൽ 19 പേര് കൊല്ലപ്പെട്ടതായാണ് വിവരം.

ഹൂതികളെ പൂർണമായും ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരുമെന്നും ട്രംപ് പറഞ്ഞു. വ്യോമാക്രമണം ആരംഭിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്ത് എത്തിയിരുന്നു. ഹൂതികളുടെ കടൽക്കാള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങൾക്കും എതിരെയാണ് നിലപാടെടുക്കുന്നത് എന്നാണ് ട്രംപ് പറഞ്ഞത്.
' നിങ്ങളുടെ സമയം അവസാനിച്ചു, നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം ' എന്നാണ് ട്രംപ് കുറിച്ചത്. അമേരിക്കൻ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഹൂതികൾക്ക് പ്രധാനമായും പിന്തുണ നൽകുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൂതികൾക്ക് സഹായം ചെയ്യുന്നത് നിർത്തണമെന്നും അമേരിക്കയെ ഭീൽണിപ്പെടുത്താനാണ് ശ്രമമെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി.












Click it and Unblock the Notifications