കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം; മോദിക്ക് സെനറ്റ് അംഗങ്ങളുടെ കത്ത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി അക്രമം നടക്കുന്നുവെന്ന് കാണിച്ച് മോദിക്ക് യുഎസ് സെനറ്റ് അംഗങ്ങളുടെ കത്ത്. എട്ട് സെനറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപെട്ട് കത്തയച്ചത്.

Narendra Modi

ബീഫ് നിരോധനം അടിച്ചേല്‍പ്പിച്ച് മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണോ എന്ന് ഭയപ്പെടുന്നു വെന്നും ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ രാജ്യത്ത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ നിയമപരമായി നേരിടണമെന്നും കത്തിലുണ്ട്. ചത്തീസ്ഗഡിലെ ബസ്തതര്‍ ജില്ലയില്‍ ഹിന്ദുമത മൊഴിച്ച് മറ്റൊരു മതത്തിന്റെയും ആരാധന അനുവദികില്ലെന്നും അന്യമതസ്ഥരെ ആക്രമിക്കുകയും ചെയ്യുന്നതില്‍ കത്തില്‍ ആശങ്ക രേഖപെടുത്തി.

മസിഖ്, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കത്തില്‍ പറയുന്നു. പ്രമുഖ സെനറ്റര്‍മാരായ, ആമി ക്ലോബച്ചര്‍, ജെയിംസ് ലാങ്ക്‌ഫോര്‍ഡ്, റോയ് ബ്ലന്റ്, പ്രതിനിധി സഭാംഗങ്ങളായ ജോസഫ് പിറ്റ്‌സ്, കെയ്ത്ത് എല്ലിസണ്‍, ബാഡ് വെന്‍സ്ട്രപ് എന്നിവരും കത്തില്‍ ഒപ്പിട്ടിടുണ്ട്.

English summary
In a letter to Prime Minister Narendra Modi, 34 US lawmakers have expressed “grave concerns” over “increasing intolerance and violence” against members of minority communities in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X