ഇന്ത്യാ മാപ്പ്... ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് യുഎസ് അഭിഭാഷകന്റെ പിന്തുണ
വാഷിംഗ്ടണ്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച് ഇന്ത്യന്‍- അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍. ഭീകരവാദം തുടച്ചുനീക്കേണ്ടതുണ്ട് എന്നാല്‍ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ജനങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് യുഎസ് നിയമനിര്‍മാതാക്കള്‍ക്ക് അറിയാമെന്നാണ് രവി ബത്ര പ്രതികരിച്ചത്. ദക്ഷിണേഷ്യയിലെ കോണ്‍ഗ്രഷണല്‍ കമ്മറ്റി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തുവരാന്‍ മടിക്കുന്നത് ഭീകരവാദം ദൈനംദിന സംഭവങ്ങളായി മാറുമ്പോള്‍ അവര്‍ക്ക് പൊട്ടിത്തെറിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ്. അവര്‍ക്ക് ജീവിക്കണം, മനുഷ്യാവകാശം ലഭിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ദക്ഷിണേഷ്യയിലെ കോണ്‍ഗ്രഷണല്‍ കമ്മറ്റി യോഗത്തില്‍ പ്രതികരിച്ചു.

2008 നവംബര്‍ 28ന് മുംബൈ ഭീകരാക്രമണത്തെ നേരിട്ട ഇന്ത്യയോട് കടപ്പാടും മാപ്പമറിയിക്കുന്നു. പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ജൂതരും അമേരിക്കന്‍ പൗരന്മാരും മരിച്ചുവീണു. ശാന്തരായിരിക്കാന്‍ ആവശ്യപ്പെട്ടവരില്‍ ഞാനുമുണ്ടായിരുന്നു. എന്നാല്‍ ഞാനായിരുന്നു തെറ്റ്. ഭീകരവാദമാണ് തുടച്ചുനീക്കേണ്ടത്. നമ്മുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും അര്‍ത്ഥമുണ്ടെന്നും ബത്ര കൂട്ടിച്ചേര്‍ക്കുന്നു.
മുന്‍ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണെപ്പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരില്‍ ഭീകരാവാദം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നിരവധി ചുവടുവെപ്പുകള്‍ നടത്തി. കശ്മീരികള അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ച് മനസ്സിലാക്കാന്‍ യുഎസ് കോണ്‍ഗ്രസ് അംഗം ഇലിയറ്റ് ഏഞ്ചലിനെയും ബത്ര ക്ഷണിച്ചിട്ടുണ്ട്.
കശ്മീരിലെ ജനങ്ങള്‍ക്ക് തുല്യ അവകാശങ്ങളും തുല്യ സ്വാതന്ത്ര്യവും നല്‍കുന്നതിന് വേണ്ടിയാണ് ആഗസ്റ്റ് 5ന് മോദി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. നടപടിയോടെ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതോടെ ഭീകരര്‍ ഒത്തുചേര്ന്നില്ലെന്നും അദ്ദേഹം പറയുന്നു. അമേരിക്കയിലെ ലൂസിയാന, അലാസ്ക എന്നിവ പോലെ ജമ്മു കശ്മീര്‍ ഇന്ത്യയ്ക്ക് ഒരു സമാന്തര രേഖയാണ്. ഇന്ത്യ - പാക് വിഭജനത്തോടെ ലക്ഷക്കണക്കിന് പേര് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം കശ്മീരിലെ മുന്‍ ഹിന്ദു ഭരണാധികാരി മഹാരാജ ഹരി സിംഗ് ഒപ്പുവെച്ച രേഖയാണ് കശ്മീരിനെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്തുന്നത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications