കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ മാപ്പ്... ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് യുഎസ് അഭിഭാഷകന്റെ പിന്തുണ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച് ഇന്ത്യന്‍- അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍. ഭീകരവാദം തുടച്ചുനീക്കേണ്ടതുണ്ട് എന്നാല്‍ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ജനങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് യുഎസ് നിയമനിര്‍മാതാക്കള്‍ക്ക് അറിയാമെന്നാണ് രവി ബത്ര പ്രതികരിച്ചത്. ദക്ഷിണേഷ്യയിലെ കോണ്‍ഗ്രഷണല്‍ കമ്മറ്റി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും,ജോളിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു? കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും,ജോളിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു?

ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തുവരാന്‍ മടിക്കുന്നത് ഭീകരവാദം ദൈനംദിന സംഭവങ്ങളായി മാറുമ്പോള്‍ അവര്‍ക്ക് പൊട്ടിത്തെറിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ്. അവര്‍ക്ക് ജീവിക്കണം, മനുഷ്യാവകാശം ലഭിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ദക്ഷിണേഷ്യയിലെ കോണ്‍ഗ്രഷണല്‍ കമ്മറ്റി യോഗത്തില്‍ പ്രതികരിച്ചു.

ravibatra-157

2008 നവംബര്‍ 28ന് മുംബൈ ഭീകരാക്രമണത്തെ നേരിട്ട ഇന്ത്യയോട് കടപ്പാടും മാപ്പമറിയിക്കുന്നു. പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ജൂതരും അമേരിക്കന്‍ പൗരന്മാരും മരിച്ചുവീണു. ശാന്തരായിരിക്കാന്‍ ആവശ്യപ്പെട്ടവരില്‍ ഞാനുമുണ്ടായിരുന്നു. എന്നാല്‍ ഞാനായിരുന്നു തെറ്റ്. ഭീകരവാദമാണ് തുടച്ചുനീക്കേണ്ടത്. നമ്മുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും അര്‍ത്ഥമുണ്ടെന്നും ബത്ര കൂട്ടിച്ചേര്‍ക്കുന്നു.

മുന്‍ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണെപ്പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരില്‍ ഭീകരാവാദം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നിരവധി ചുവടുവെപ്പുകള്‍ നടത്തി. കശ്മീരികള അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ച് മനസ്സിലാക്കാന്‍ യുഎസ് കോണ്‍ഗ്രസ് അംഗം ഇലിയറ്റ് ഏഞ്ചലിനെയും ബത്ര ക്ഷണിച്ചിട്ടുണ്ട്.

കശ്മീരിലെ ജനങ്ങള്‍ക്ക് തുല്യ അവകാശങ്ങളും തുല്യ സ്വാതന്ത്ര്യവും നല്‍കുന്നതിന് വേണ്ടിയാണ് ആഗസ്റ്റ് 5ന് മോദി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. നടപടിയോടെ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതോടെ ഭീകരര്‍ ഒത്തുചേര്‍ന്നില്ലെന്നും അദ്ദേഹം പറയുന്നു. അമേരിക്കയിലെ ലൂസിയാന, അലാസ്ക എന്നിവ പോലെ ജമ്മു കശ്മീര്‍ ഇന്ത്യയ്ക്ക് ഒരു സമാന്തര രേഖയാണ്. ഇന്ത്യ - പാക് വിഭജനത്തോടെ ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം കശ്മീരിലെ മുന്‍ ഹിന്ദു ഭരണാധികാരി മഹാരാജ ഹരി സിംഗ് ഒപ്പുവെച്ച രേഖയാണ് കശ്മീരിനെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്തുന്നത്.

English summary
US lawyer backs Indias move on abrogation of J&K's special status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X