കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപും ഐസിസിനും ഇനി ഭായി ഭായി? ഐസിസിന് നേര്‍ക്ക് ആക്രമണമില്ല, എല്ലാം അസദിന് നേരെ; റഷ്യയെ ഭയക്കണം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

വാഷിങ്ടണ്‍/ദമാസ്‌കസ്: സിറിയയിലെ വിമത കേന്ദ്രങ്ങളില്‍ സൈന്യം രാസായുധം പ്രയോഗിച്ചു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയ്ക്ക് പിറകേയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. രാസായുധ പ്രയോഗത്തിനുള്ള തിരിച്ചടി എന്ന രീതിയില്‍ ആയിരുന്നു ഇത്.

ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് നേര്‍ക്കുള്ള ആക്രമണം എന്നായിരുന്നു അസദിന്‍െ സുഹൃദ് രാജ്യമായ റഷ്യ ഇതിനോട് പ്രതികരിച്ചത്. അമേരിക്കയ്‌ക്കെതിരെ അതിരൂക്ഷമായ പ്രതികരണങ്ങളും നടത്തി. പുടിന്‍-ട്രംപ് സൗഹൃദത്തെ പോലും ഇല്ലാതാക്കി ഈ നീക്കം.

ഇനി സിറിയയില്‍ എന്തായിരിക്കും നടക്കുക? സൈനിക താവളത്തിന് നേര്‍ക്കുള്ള വ്യോമാക്രമണത്തിന് ശേഷം ഐസിസിന് നേര്‍ക്ക് അമേരിക്കയോ സഖ്യകക്ഷികളോ കാര്യമായി ഒരു ആക്രമണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഐസിസിനെ വേണ്ടേ?

ഐസിസിനെ തുരത്താന്‍ എന്ന പേരിലായിരുന്നു അമേരിക്കയും സഖ്യകക്ഷികളും സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്. അത് പിന്നീട് വിമതര്‍ക്കുള്ള സഹായവും പരിശീലനവും ആയി മാറുകയും ചെയ്തു.

എന്ത് നേടി?

ഐസിസിനെതിരെയുള്ള പോരാട്ടം വിജയമായിരുന്നു എന്ന് അമേരിക്ക പോലും പറയുന്നില്ല. എന്നാല്‍ മറ്റ് യുദ്ധങ്ങള്‍ പോലെ അമേരിക്കയ്ക്ക് ഇക്കാര്യത്തില്‍ വലിയ ആള്‍നാശം നേരിടേണ്ടി വന്നില്ല.

അസദിനെതിരെ കോപ്പുകൂട്ടി

ബാഷര്‍ അല്‍ അസദിനെതിരെ പോരാടാന്‍ കുര്‍ദ്ദുകള്‍ക്കും മറ്റ് വിമതര്‍ക്കും സഹായവും ആയുധ പരിശീലനവും വരെ അമേരിക്ക നല്‍കി. ഐസിസിനെതിരെ പോരാടുന്ന കുര്‍ദ്ദുകള്‍ക്കാണ് പരിശീലനം നല്‍കിയത് എന്നാണ് അവരുടെ ഔദ്യോഗിക വാദം.

ഇപ്പോള്‍ ഐസിസിനെ വേണ്ടേ?

എന്നാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐസിസിനെതിരെ നടത്തിയിരുന്നു ആക്രമണങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ അമേരിക്ക നിര്‍ത്തിവച്ചിരിക്കുകയാണ്. ശത്രു ഐസിസ് ആണോ അതോ ബാഷര്‍ അല്‍ അസദ് ആണോ എന്നാണ് ഇപ്പോഴത്തെ സംശയം.

റഷ്യയെ പേടിയുണ്ട്

റഷ്യ ഇക്കാര്യത്തില്‍ അസദിനൊപ്പം ആണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. അമേരിക്കയുമായി ഉള്ള വ്യോമയാന ധാരണയും അവര്‍ റദ്ദാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ അമേരിക്കയ്ക്ക് സിറിയയില്‍ റഷ്യയെ ഭയക്കാതെ പറ്റില്ല.

 തിരിച്ചടിയുണ്ടായാല്‍

തങ്ങളുടെ സൈനിക കേന്ദ്രത്തിന് നേര്‍ക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് അസദ് ഭരണകൂടം തിരിച്ചടി നല്‍കുമോ എന്ന ഭയത്തിലാണ് അമേരിക്ക. ഇക്കാരണം കൊണ്ട് തന്നെ അവര്‍ വ്യോമമേഖല സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.

റഷ്യ കൂടി ചേര്‍ന്നാല്‍

റഷ്യക്ക് സിറിയയില്‍ വ്യോമ താവളം ഉണ്ട്. അസദ് തിരിചടിക്ക് തീരുമാനിച്ചാല്‍ ഒരു പക്ഷേ റഷ്യ അതിന് വേണ്ട സഹായങ്ങളും നല്‍കും. അങ്ങനെ വന്നാല്‍ സിറിയയില്‍ അമേരിക്കയുടെ കാര്യം അത്രകണ്ട് എളുപ്പമാവില്ല.

 പടക്കപ്പല്‍ അയച്ചുകഴിഞ്ഞു

അസദിനെ സഹായിക്കാന്‍ റഷ്യ സിറിയയിലേക്ക് ഇപ്പോള്‍ തന്നെ ഒരു പടക്കപ്പല്‍ അയച്ചുകഴിഞ്ഞു. ക്രൂയിസ് മിസൈലുകളുമായാണ് പടക്കപ്പല്‍ സിറിയന്‍ തീരത്തേക്ക് പുറപ്പെട്ടിട്ടുള്ളത്.

കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍

റഷ്യയും അമേരിക്കയും സിറിയയില്‍ നടത്തിയിരുന്നത് വ്യോമാക്രമണങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ആകാശത്ത് വച്ചുള്ള കൂട്ടിമുട്ടലുകള്‍ക്ക് സാധ്യതയും കൂടുതലായിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു വിമാന വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയിരുന്നത്. അത് ഇപ്പോള്‍ ഇല്ലാതായിക്കഴിഞ്ഞു.

ഒരു ആക്രമണം മാത്രം മതി... യുദ്ധം തുടങ്ങാന്‍

റഷ്യയോ സിറിയയോ ഒന്ന് തിരിച്ചടിച്ചാല്‍ ... അത്ര മാത്രം മതി. ലോകം പോവുക ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കായിരിക്കും എന്ന് ഉറപ്പാണ്.

English summary
The American-led task force that is battling the Islamic State has sharply reduced airstrikes against the militants in Syria as commanders assess whether Syrian government forces or their Russian allies plan to respond to the United States’ cruise missile strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X