കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ആയുധ കയറ്റുമതി നിയന്ത്രണത്തില്‍ മാറ്റം വരുത്തി; ഇന്ത്യക്ക് വഴി എളുപ്പം!!

സാങ്കേതിക വിദ്യകളും ആയുധങ്ങളും ഇനി അമേരിക്കയില്‍ നിന്ന് എളുപ്പം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കും.

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്ക അവരുടെ ആയുധക്കയറ്റുമതി നിയന്ത്രണ നിയമത്തില്‍ കാതലായ മാറ്റം വരുത്തി. ഇന്ത്യക്ക് ആയുധ ഇടപാടിനുള്ള വഴി കൂടുതല്‍ എളുപ്പമാവുന്നതാണ് അമേരിക്കയുടെ നീക്കം.

Donaldtrump

സാങ്കേതിക വിദ്യകളും ആയുധങ്ങളും ഇനി അമേരിക്കയില്‍ നിന്ന് എളുപ്പം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കും. അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സൈനിക ഉപകരണങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേക ലൈസന്‍സ് ഇല്ലാതെ ഇറക്കുമതി ചെയ്യാനാവും. എന്നാല്‍ കൂട്ട നശീകരണം വരുത്തുന്ന ആയുധങ്ങളോ അതുമായി ബന്ധപ്പെട്ട ഉപകണങ്ങളോ ഈ ഗണത്തില്‍ വരില്ല.

ഇനി അത്യപൂര്‍വമായി മാത്രമേ ഇന്ത്യക്ക് ആയുധ ഇറക്കുമതിക്കുള്ള ലൈസന്‍സ് നിഷേധിക്കൂവെന്ന് യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ അധ്യക്ഷന്‍ മുകേഷ് അഖി പറഞ്ഞു. അതിന് മുമ്പ് വാലിഡേറ്റഡ് എന്‍ഡ് യൂസര്‍ അനുതമി ലഭിക്കേണ്ടതുണ്ട്. ഇതു ലഭിച്ചുകഴിഞ്ഞാല്‍ ഇന്ത്യയിലെ ഇന്ത്യന്‍-അമേരിക്കന്‍ കമ്പനികള്‍ക്ക് ആയുധങ്ങള്‍ ഇറക്കുന്നതിന് പ്രത്യേക ലൈസന്‍സ് ആവശ്യമില്ല. ആയുധ നിര്‍മാണത്തിനും പ്രത്യേക അനുമതി ആവശ്യമുണ്ടാവില്ല.

English summary
Recognising India's status as a 'Major Defence Partner', the US has made necessary changes in its export control laws that would benefit India by facilitating smoother transfer of technologies and arms to it. The new rule that makes necessary changes in the export control laws "creates a presumption of approval" for Indian companies seeking to import Commerce Department-controlled military items, except Weapons of Mass Destruction-related goods.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X