2 ലോട്ടറി ടിക്കറ്റെടുത്തു, കൈയ്യില്‍ കാശില്ലാത്ത അവസ്ഥ, ഒന്ന് മാത്രം വാങ്ങി, നേട്ടം ഇങ്ങനെ
വാഷിംഗ്ടണ്‍: ചില സമയങ്ങളില്‍ ഭാഗ്യക്കേടും നമ്മുടെ നേട്ടമായി മാറാം. യഥാര്‍ഥത്തില്‍ അത് അങ്ങേയറ്റം ഭാഗ്യം നമ്മളില്‍ ഉണ്ടെങ്കില്‍ മാത്രം സംഭവിക്കുന്ന കാര്യമാണത്. എല്ലാവര്‍ക്കും സമ്മാനം അടിക്കാനുള്ള സാധ്യതയും കുറവായിരിക്കും. ലോട്ടറി ടിക്കറ്റുകള്‍ അങ്ങനെയാണ്. എപ്പോഴാണ് അത് നമുക്ക് ഭാഗ്യം സമ്മാനിക്കുകയെന്ന് പറയാന്‍ പോലും പറ്റില്ല.
അമേരിക്കയിലെ ദക്ഷിണ കരോലിനയില്‍ നിന്നുള്ള ഒരു യുവാവിനാണ് ജീവിതം എത്രത്തോളം ഭാഗ്യം നിറഞ്ഞതാണെന്ന് കഴിഞ്ഞ ദിവസം മനസ്സിലായത്. ഇയാള്‍ക്ക് നിരാശ തോന്നിപ്പോയ ഒരു സംഭവത്തില്‍ നിന്നാണ് വമ്പനൊരു തുക ജീവിതത്തില്‍ ലഭിക്കുന്നത്. എന്തായാലും ജീവിതം അതോടെ മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. അത് എങ്ങനെയെന്ന് നോക്കാം.

ലോട്ടറിയെടുക്കാന്‍ കാശില്ല
സൗത്ത് കരോലിനയില്‍ നിന്നുള്ള ഒരു യുവാവ് ലോട്ടറിയെടുക്കുന്നതില്‍ വിദഗ്ധനാണ്. അദ്ദേഹത്തിന് വലിയ താല്‍പര്യമാണ് നിത്യേന ലോട്ടറിയെടുക്കുന്നത്. എന്നാല്‍ ഇത്തവണ ആകെ പ്രശ്‌നങ്ങളായിരുന്നു. ഇരുപത് ഡോളറിന് രണ്ട് ടിക്കറ്റുകള്‍ വാങ്ങാനായിരുന്നു ഇയാളുടെ ശ്രമം. വമ്പന്‍ സമ്മാനത്തുകയും ഈ ടിക്കറ്റിലെ ജാക്ക്‌പോട്ടിലുണ്ടായിരുന്നു.
സര്‍ഫ്‌സൈഡ് ബീച്ചിലെ സര്‍ക്കിള്‍ കെ സ്റ്റോറിലാണ് താന്‍ ലോട്ടറി വാങ്ങാന്‍ എത്തിയതെന്ന് യുവാവ് പറയുന്നു. എന്നാല്‍ ടിക്കറ്റിനായുള്ള പണത്തിനായി നോക്കിയപ്പോള്‍ ആകെ പത്ത് ഡോളര്‍ മാത്രം കൈയ്യിലുള്ള അവസ്ഥയിലായിരുന്നു യുവാവ്.
നിരാശ കോടികളായി മാറി
രണ്ട് ടിക്കറ്റുകള്‍ വാങ്ങാത്തതില്‍ വലിയ നിരാശ ഈ യുവാവിനുണ്ടായിരുന്നു. എന്നാല്‍ രണ്ട് ടിക്കറ്റുകള്‍ വാങ്ങാന്‍ മാത്രമുള്ള പണം ഇയാള്‍ എടുക്കാന്‍ മറന്നുപോവുകയായിരുന്നു. എന്തായാലും അത് നേട്ടമായി മാറി. രണ്ട് മില്യണിന്റെ മെഗാ മില്യണ്‍ ജാക്ക്‌പോട്ടാണ് സമ്മാനമായി ഇവര്‍ക്ക് അടിച്ചത്.
16 കോടി രൂപയില്‍ അധികം വരും ഈ തുക. ഒരു ടിക്കറ്റ് മാത്രമെടുത്ത യുവാവിന് ആ ടിക്കറ്റില്‍ 20 ഡോളര്‍ സമ്മാനം അടിച്ചു. ഇതുപയോഗിച്ചാണ് രണ്ടാമത്തെ ടിക്കറ്റെടുത്തത്. അതിലാണ് 2 മില്യണ്‍ അടിച്ചത്. എല്ലാം പെര്‍ഫെക്ടായി വന്നുവെനനും യുവാവ് പറഞ്ഞു.
ഭാഗ്യവാന്മാര്‍ വേറെയും
മേരിലാന്‍ഡില്‍ നിന്നുള്ള ഒരു യുവാവിനും ഇതുപോലെ സമ്മാനം അടിച്ചിരുന്നു. ഇയാള്‍ ഒരു ടിക്കറ്റ് വാങ്ങാനാണ് കടയിലെത്തിയത്. എന്നാല്‍ രണ്ടെണ്ണം അബദ്ധത്തില്‍ വാങ്ങിപോവുകയായിരുന്നു. ഇതിലൂടെ 50000 ഡോളറാണ് ഇയാള്‍ക്ക് സമ്മാനമടിച്ചത്. 82 ലക്ഷത്തില്‍ അധികം വരുന്ന തുകയാണിത്. ഇയാള്‍ കടങ്ങളെല്ലാം ഈ പണം കൊണ്ട് തീര്‍ക്കും.
അതുപോലെ നോര്‍ത്ത് കരോലിനയിലെ ഒരു യുവതിക്ക് രണ്ടാമത്തെ തവണ ലോട്ടറി അടിച്ചു. ഒരു ലക്ഷം ഡോളറാണ് സമ്മാനം അടിച്ചത്. ഇവര്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് ഒന്നര ലക്ഷം ഡോളര്‍ സമ്മാനമായി അടിച്ചത്.












Click it and Unblock the Notifications