വിദ്യാര്‍ഥിനിയായ കാമുകി ഗര്‍ഭിണിയായി, ഗര്‍ഭം അലസിപ്പിക്കാന്‍ 20കാരന് കണ്ടെത്തിയ വഴി
കാമുകിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ബ്ലീച്ച് കലക്കിക്കൊടുത്ത കാമുകന് പിടിയില്‍. അമെരിക്കയിലാണ് സംഭവം. കുടിക്കാനുള്ള വെള്ളത്തില്‍ ദ്രാവക രൂപത്തിലുള്ള ബ്ലീച്ച് കലക്കിക്കൊടുക്കുകയായിരുന്നു.
വാഷിങ്ടണ്‍ഡിസി : കാമുകിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ബ്ലീച്ച് കലക്കിക്കൊടുത്ത കാമുകന് പിടിയില്‍. അമെരിക്കയിലാണ് സംഭവം. കുടിക്കാനുള്ള വെള്ളത്തില്‍ ദ്രാവക രൂപത്തിലുള്ള ബ്ലീച്ച് കലക്കിക്കൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20 കാരനായ തിയോഫിലസ് വാഷിങ്ടണ്‍ പൊലീസ് പിടിയിലായി. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ന്യൂയോര്‍ക്ക് ഡെയ്ലിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണ് ഇരുവരും. വെള്ളിയാഴ്ച രാവിലെയാണ് തിയോഫിലസ് ബ്ലീച്ച് കലക്കിയ വെള്ളം നല്‍കിയത്. ഫ്രിഡ്ജില്‍ വച്ചിട്ടുള്ള വെള്ളം കുടിക്കാന്‍ തിയോഫിലസ് പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.

വെള്ളം കുടിച്ച ശേഷം കോളേജില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ബ്ലീച്ച് ഉള്ളില്‍ ചെന്നതായി വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് തിയോഫിലസിനെ ചോദ്യം ചെയ്തു. അപ്പോഴാണ് സംഭവത്തെ കുറിച്ച് അറിയുന്നത്.
തിയോഫിലസും കാമുകിയും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഈ കുഞ്ഞ് വേണ്ടെന്ന് തിയോഫിലസ് കാമുകിയെ അറിയിച്ചു. എന്നാല്‍ ഇതിന് കാമുകി തയാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഗര്‍ഭം അലസിപ്പിക്കാന്‍ ഈ വഴി കണ്ടെത്തിയത്.
പെണ്‍കുട്ടിയും രണ്ട് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications