കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അപ്പോള്‍ ഞാനോ'; പോലീസ് ഷെയര്‍ ചെയ്ത പോസ്റ്റില്‍ യുവാവിന്റെ കമന്റ്; അടുത്ത നിമിഷം അറസ്റ്റ്

Google Oneindia Malayalam News

വഴിയേപോകുന്ന വയ്യാവേലികള്‍ അങ്ങോട്ടുപോയി തലയില്‍ വെയ്ക്കുന്ന ആള്‍ക്കാറെ കുറിച്ച് കേട്ടിട്ടില്ലേ..ഒരാവശ്യവുമില്ലാതെ പണി ഇങ്ങോട്ട് വാങ്ങും. അങ്ങനെ എട്ടിനെ പണി വാങ്ങിയ യുവാവിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.

സംഭവം അറിഞ്ഞവരൊക്കെ ചോദിക്കുന്നത് ഈ മനുഷ്യന് ഇതെന്തിന്റെ അസുഖമായിരുന്നു എന്നാണ്. പോലീസ് ഇട്ട സോഷ്യല്‍മീഡിയപോസ്റ്റില്‍ ഒരു കമന്റിട്ടതെ ഓര്‍മയുള്ളു..പിന്നെ ജയിലിനകത്താണ്. കമന്റ് മാത്രമല്ല പ്രശ്‌നം, അതിന് പിന്നില്‍ ഒരു കഥയുണ്ട്. വിശദമായി അറിയാം...

1

പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് പോലീസ് മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടിക സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. പത്ത് കുറ്റവാളികളുെട ലിസ്റ്റാണ് പങ്കുവെച്ചിരുന്നത്. അപ്പോഴാണ് പോസ്റ്റിന് താഴെ യുവാവിന്റെ കമന്റ്.

ലോട്ടറി ഫലത്തില്‍ അധികൃതര്‍ക്ക് ഒരക്കം തെറ്റി; കോടികളുടെ വിജയിക്ക് സംഭവിച്ചത്..ലോട്ടറി ഫലത്തില്‍ അധികൃതര്‍ക്ക് ഒരക്കം തെറ്റി; കോടികളുടെ വിജയിക്ക് സംഭവിച്ചത്..

2

ഈ പത്തുപേരുടെ ലിസ്റ്റില്‍ തന്നെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലാ എന്ന്. യുവാവിന്റെ കമന്റ് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഉടന്‍ ഉത്തരവും കൊടുത്തു, അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്താണ് പോലീസ് കൊടുത്ത മറുപടി എന്നോ....

ഈ പാട്ടായിരുന്നോ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത്! നിങ്ങള്‍ക്കറിയാമോഈ പാട്ടായിരുന്നോ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത്! നിങ്ങള്‍ക്കറിയാമോ

3

ഈ യുവാവിനെതിരെ രണ്ട് വാറന്റുകള്‍ ഉണ്ടായിരുന്നു. ' നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്, നിങ്ങള്‍ക്കെതിരെ രണ്ട് വാറന്റുകള്‍ ഉണ്ട്,' എന്നാണ് പോലീസ് നല്‍കിയ ഉത്തരം. സംഭവം നടന്നത് യുഎസിലാണ്. ഫ്‌ളോറിഡയില്‍ നിന്നുള്ള യുവാവിനെയാണ് പോലീസ് കമന്റിന് പിന്നാലെ അറസ്റ്റ് ചെയ്തത്.

4

ജോര്‍ജിയ ക്രിമിനല്‍ റെക്കോര്‍ഡുകള്‍ പ്രകാരം സ്‌പോള്‍ഡിംഗിന് നിയമ ലംഘനത്തിന് രണ്ട് വാറന്റുകള്‍ ഉണ്ടായിരുന്നു. വാണ്ടഡ് ക്രിമിനലുകളുടെ ലിസ്റ്റില്‍ വളരെ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവരുടെ പേരുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതുകൊണ്ട് ഇയാളുടെ പേര് അതില്‍ പെട്ടിരുന്നില്ല. വാണ്ടഡ് ക്രിമിനലുകളുടെ ലിസ്റ്റില്‍ ഇല്ലെങ്കിലും ഇയാള പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു..അപ്പോഴാണ് ഇയാളുടെ തന്നെ കമന്റുമായി എത്തിയത്. ഇതോടെ പിടിയിലാവുകയും ചെയ്തു..

5

നിരവധിപേരാണ് സംഭവത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയത്. നല്ല ബെസ്റ്റ് ടൈം എന്നാണ് ഒരാൾ പറഞ്ഞത്..ചുമ്മാ ആളാവാൻ പോയിട്ടല്ലേ ഇപ്പോൾ അകത്തായത് എന്നാണ് മറ്റൊരാൾ പറഞ്ഞത്, എന്തായാലും നിങ്ങൾ ഒരു മാന്യൻ തന്നെയാണ് പോലീസിന്റെ പണി എന്തായാലും കുറച്ച് കൊടുത്തല്ലോ എന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും വാണ്ടഡ് ക്രിമിനൽ ലിസ്റ്റിൽ പെട്ടില്ല എങ്കിലും ഇപ്പോൾ യുവാവ് ജയിലിൽ കഴിയുകയാണ്

English summary
US: Man jailed for commenting on social media post shared by police, here's why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X