9 മാസം പ്രായമുളള കുഞ്ഞിനെ കാറിലിട്ട് നിശാ ക്ലബ്ബിലെത്തിയ പിതാവിന് ആറു മാസം തടവ്
ലോസ് ഏഞ്ചല്‍സ്: ഒന്‍പതു മാസം പ്രായമുളള കുഞ്ഞിനെ കാറിലിട്ട് നിശാ ക്ലബ്ബില്‍ (സ്ട്രിപ് ക്ലബ്ബ്) നൃത്താസ്വാദനത്തിനു പോയ പിതാവിന് ആറു മാസത്തെ തടവു വിധിച്ചു.ലോസ് ഏഞ്ചല്‍സില്‍ മാര്‍ച്ച് ഒന്‍പതിനാണ് സംഭവം .
24 കാരനായ ഓവിന്‍ ഡാര്‍ഗിന്‍ ഒന്‍പതു മാസം പ്രായമുളള തന്റെ പെണ്‍കുഞ്ഞിനെകാറില്‍ കിടത്തി ക്ലബ്ബില്‍ പോവുകയായിരുന്നു.കുഞ്ഞിന്റെ കരച്ചില്‍ കേട്ട ക്ലബ്ബിലെ ജീവനക്കാരാണ് കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്.നിര്‍ജ്ജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നു കുഞ്ഞ്.

ഇയാള്‍ 15 മിനിറ്റ് ഇടവിട്ട് ക്ലബ്ബിനു പുറത്തു പോയി വരുന്നതില്‍ സംശയം തോന്നിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു. ക്ലബ്ബില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് കുഞ്ഞിനെ കാറില്‍ നിന്നും കിട്ടിയതായി ക്ലബ്ബ് മാനേജര്‍ ഓവിനെ അറിയിക്കുന്നത്.












Click it and Unblock the Notifications