ഐസിസില്‍ ചേരാന്‍ ശ്രമിച്ച യുഎസ് യുവാവിന് 30 വര്‍ഷം തടവ്
ഐസിസില്‍ ചേരാന്‍ ശ്രമിച്ച കാലിഫോര്‍ണിയ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയ്ക്ക് 30 വര്‍ഷം തടവ് വിധിച്ചു. മുഹനാദ് ബഡാവി(25) യ്ക്കാണ് സാന്റ അനയിലെ കോടതി ശിക്ഷ വിധിച്ചത്.
കാലിഫോര്‍ണിയ: ഐസിസില്‍ ചേരാന്‍ ശ്രമിച്ച കാലിഫോര്‍ണിയ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയ്ക്ക് 30 വര്‍ഷം തടവ് വിധിച്ചു. മുഹനാദ് ബഡാവി(25) യ്ക്കാണ് സാന്റ അനയിലെ കോടതി ശിക്ഷ വിധിച്ചത്.
ഒരു വര്‍ഷത്തോളമായി ഇസ്ലാമിക് സ്‌റ്റേറ്റിനോടുള്ള തന്റെ താല്പര്യം സോഷ്യല്‍ മീഡിയയിലൂടെ ബഡാവി പറയുന്നു. ഇതിനെ തുടര്‍ന്ന് യുവാവ് പോലീസ് നിരീക്ഷണത്തിലായിരുന്നു. മിഡില്‍ ഈസ്റ്റിലേക്ക് പോകാനായി തന്റെ ഡെബിറ്റ് കാര്‍ഡ് ഉപോഗിച്ച് ടര്‍ക്കിയില്‍ നിന്നും ഇസ്രായേലിലേക്ക് ടിക്കറ്റ് എടുത്തപ്പോഴാണ് പിടിക്കപ്പെടുന്നത്.

ഐസിസിന്റെ വീഡിയോകള്‍ക്കും ഫോട്ടാകള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടായിരുന്നു. ജയിലിലേക്ക് കൊണ്ടു പോയ ബഡാവി ഭക്ഷണം കഴിക്കാതെ പ്രതിഷേധിക്കുകയും നിര്‍ബന്ധപ്പൂര്‍വ്വം ഇയാള്‍ക്ക് ഭക്ഷണം നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications