ലോട്ടറി വാങ്ങിയോ, യുവാവിന് കണ്‍ഫ്യൂഷന്‍, വീണ്ടും ടിക്കറ്റെടുത്തു, അതാ വരുന്നു കോടികളുടെ ബംപര്‍
ഡേവിഡ് കഴിഞ്ഞ ഞായറാഴ്ച്ച നറുക്കെടുത്ത ക്യാഷ് ഫൈവ് ടിക്കറ്റിലാണ് അബദ്ധം സംഭവിച്ചത്. താന്‍ ടിക്കറ്റ് വാങ്ങിയെന്നായിരുന്നു യുവാവ് കരുതിയത്. പക്ഷേ ഓണ്‍ലൈന്‍ ടിക്കറ്റിലെ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയായിരുന്നില്ല.

വാഷിംഗ്ടണ്‍: ഭാഗ്യം കൊണ്ട് ഒരാള്‍ കോടീശ്വരനാവാം. പക്ഷേ അബദ്ധം കൊണ്ട് അങ്ങനെ സംഭവിക്കുമോ? തീര്‍ച്ചയായും സംഭവിക്കുമെന്ന് പറയാം. അമേരിക്കയില്‍ നിന്നുള്ള ഒരു യുവാവിന്റെ കഥ കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. അങ്ങനെയുള്ള ഒരു കാര്യമാണ് ഭാഗ്യവും, അബദ്ധവും എല്ലാ ചേര്‍ന്നുള്ളതാണ് ഈ യുവാവിന്റെ നേട്ടം.
ഓണ്‍ലൈന്‍ വഴിയുള്ള ഈ യുവാവിന്റെ ലോട്ടറിയെടുക്കലാണ് വലിയ അബദ്ധത്തിലേക്ക് നയിച്ചത്. പക്ഷേ അതൊരു വലിയ നേട്ടമായി മാറുകയായിരുന്നു. ലോട്ടറി എടുത്തോ എന്നുള്ള സംശയമായിരുന്നു ആ നേട്ടത്തിന് പിന്നില്‍. വിശദമായ വിവരങ്ങളിലേക്ക്....

നോര്‍ത്ത് കരോലിനയിലെ ഭാഗ്യവാന്‍
നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഡേവിഡ് ലെവന്റോവിസ്‌കിയുടെ ഭാഗ്യമാണ് ഒന്നൊന്നര ഭാഗ്യം. ഡേവിഡിനാണ് വലിയൊരു അബദ്ധം പറ്റിയത്. താന്‍ ലോട്ടറിയെന്ന് കരുതിയ അദ്ദേഹം പിന്നീട് തിരിച്ചറിഞ്ഞ് എടുത്ത ടിക്കറ്റാണ് ഇപ്പോള്‍ വലിയ ഭാഗ്യമായി മാറിയത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് യുവാവ് പറയുന്നു. 1.8 ലക്ഷം യുഎസ് ഡോളറാണ് ഇയാള്‍ക്ക് സമ്മാനമടിച്ചിരിക്കുന്നത്. ഇത് ഒരു 50 ലക്ഷത്തിനടുത്ത് വരും.

ലോട്ടറി വാങ്ങിയതില്‍ കണ്‍ഫ്യൂഷന്‍
ഡേവിഡ് കഴിഞ്ഞ ഞായറാഴ്ച്ച നറുക്കെടുത്ത ക്യാഷ് ഫൈവ് ടിക്കറ്റിലാണ് അബദ്ധം സംഭവിച്ചത്. താന്‍ ടിക്കറ്റ് വാങ്ങിയെന്നായിരുന്നു യുവാവ് കരുതിയത്. പക്ഷേ ഓണ്‍ലൈന്‍ ടിക്കറ്റിലെ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയായിരുന്നില്ല. ഇത് അടുത്ത ദിവസമാണ് ഡേവിഡ് മനസ്സിലാക്കിയത്. തുടര്‍ന്ന് അബദ്ധം തിരുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയൊരു ടിക്കറ്റെടുക്കുകയായിരുന്നു. ആ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

ഇതൊക്കെ വിശ്വസിക്കുമോ?
എത്ര ആലോചിച്ചിട്ടും ഈ സമ്മാനം വന്ന വഴി ഡേവിഡിന് മനസ്സിലായിട്ടില്ല. ആ ട്രാന്‍സാക്ഷന്‍ ഞാന്‍ കൃത്യമായി ചെയ്തിരുന്നെങ്കില്‍ ഈ ബംപര്‍ എനിക്ക് അടിക്കുകയേ ഇല്ലായിരുന്നു. ഞാന്‍ ശ്രദ്ധിക്കാതെ ചെയ്ത കാര്യങ്ങള്‍ ജീവിതത്തിലെ വഴിത്തിരിവായി മാറിയിരിക്കുകയാണ്. താന്‍ ഈ പണം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറയുന്നു. പ്യൂര്‍ട്ടോ റിക്കോയില്‍ ഒരു കോണ്ടോ വാങ്ങാനായി ഈ പണം ചെലവഴിക്കുമെന്ന് ഡേവിഡ് പറയുന്നു.

മിഷിഗണിലെ ഭാഗ്യവതി
മിഷിഗണിലും ഇതുപോലെ അപ്രതീക്ഷിതമായ കാര്യങ്ങളില്‍ നിന്നൊരു ഭാഗ്യവതിയുണ്ടായിരുന്നു. ഇവര്‍ക്ക് 82932 യുഎസ് ഡോളറാണ് സമ്മാനമടിച്ചത്. എന്നാല്‍ ഇവരെ അധികൃതര്‍ സമ്മാനം അടിച്ചെന്ന് അറിയിക്കാനായി ഇ മെയില്‍ ചെയ്തപ്പോള്‍ അത് തട്ടിപ്പാണെന്നാണ് കരുതിയത്. തനിക്കൊരിക്കലും ഇത്ര വലിയ തുക അടിക്കില്ലെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ ലോട്ടറി അധികൃതരും നിരന്തര ശ്രമത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് സമ്മാനം അടിച്ചെന്ന് വിശ്വസിക്കാനായത്. അതല്ലെങ്കില്‍ ലക്ഷങ്ങള്‍ ലോട്ടറി കമ്പനി തന്നെ കൊണ്ടുപോകുമായിരുന്നു.












Click it and Unblock the Notifications