Get Updates
Get notified of breaking news, exclusive insights, and must-see stories!

38 മില്യണിന്റെ മെഗാ ലോട്ടറിയടിച്ചു, ജോലി നിര്‍ത്തി മുങ്ങി യുവാവ്, പിന്നാലെ കേസ്, സംഭവിച്ചത് ഇങ്ങനെ

വാഷിംഗ്ടണ്‍: നമ്മളെയെല്ലാം ഭാഗ്യം എപ്പോഴാണ് തേടി വരുന്നതെന്ന് പറയാനാവില്ല. നമ്മള്‍ പോലും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ഭാഗ്യം തേടി വരിക. പക്ഷേ ആ ഭാഗ്യം തേടി വന്നിട്ടും, ഒരാള്‍ മാത്രമാണ് അതുകൊണ്ട് നേട്ടമുണ്ടാക്കിയതെങ്കിലോ? തീര്‍ച്ചയായും ബാക്കിയുള്ളവര്‍ക്ക് ദേഷ്യം. അമേരിക്കയിലെ ന്യൂജഴ്‌സിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍

തമ്മില്‍ വലിയ പ്രശ്‌നമുണ്ടായിരിക്കുകയാണ്. ഇവര്‍ തമ്മിലുള്ള പ്രശ്‌നം ലോട്ടറിയുടെ പേരിലാണ്. ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര വലിയ തുകയാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അത് ഇപ്പോള്‍ അതിലും വലിയ പ്രശ്‌നത്തിലേക്ക് എത്തിയിരിക്കുകയാണ്. എന്താണ് ഇതില്‍ സംഭവിച്ചതെന്ന് നമുക്കൊന്ന് നോക്കാം.

LOTTERY US DOLLAR

ന്യൂജഴ്‌സിയിലെ സുഹൃത്തുകള്‍

ന്യൂജഴ്‌സിയിലെ കുറച്ച് നിര്‍മാണ തൊഴിലാളികളാണ് ഈ സംഭവത്തിലെ ഹീറോസ്. അവര്‍ വലിയ സുഹൃത്തുക്കളാണ്. എന്ത് കാര്യത്തിനും അവര്‍ ഒന്നിച്ചായിരുന്നു. എന്നാല്‍ ഇവര്‍ ഒരു കൂട്ടത്തിലെ ഒരു സൂഹൃത്തും നിര്‍മാണ തൊഴിലാളിയുമായി അമമേരിക്കോ ലോപ്പസിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്.

അതിന് വിധിയും വന്നു. എന്തായാലും ലോപ്പസ് ചെയ്ത കാര്യം ഇവര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. അങ്ങേയറ്റത്തെ ചതിയെന്നാണ് സുഹുത്തക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്.

പൂള്‍ ലോട്ടറി സ്ഥിരമായി എടുക്കും

അമേരിക്കോ ലോപ്പസിനും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും ലോട്ടറി എടുക്കുന്ന ശീലമുണ്ടായിരുന്നു. മെഗാ മില്യണ്‍ ലോട്ടറിയിലായിരുന്നു ഇവര്‍ പൂള്‍ ടിക്കറ്റെടുത്തിരുന്നത്. ഇവര്‍ ടിക്കറ്റിനുള്ള പണം പരസ്പരം വീതിക്കും. അങ്ങനെയാണ് പൂള്‍ ലോട്ടറിയിലെ നിയമം.

സമ്മാനം കിട്ടിയാലും അത് തുല്യമായി വീതിക്കും. എന്നെങ്കിലും സമ്മാനമടിക്കുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ലോപ്പസ് ഇവരില്‍ നിന്ന് പല കാര്യങ്ങളും മറച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതാണ് പ്രശ്‌നങ്ങള്‍ വഴി വെച്ചത്.

ലോപ്പസിനെ സംശയം വന്നത് ഇങ്ങനെ

കാലിന് സര്‍ജറിയുണ്ടെന്ന് പറഞ്ഞ് ലോപ്പസ് നാലുമാസം ജോലിയില്‍ നിന്ന് അവധിയെടുത്തിരുന്നു. പെട്ടെന്നുള്ള ഈ തീരുമാനം വലിയ ദുരൂഹത ഉണ്ടാക്കുന്നതായിരുന്നു. നാല് മാസം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ജോലിയില്‍ നിന്ന് ഇയാള്‍ രാജിവെച്ചു.

ഇവരുമായുള്ള സൗഹൃദവും ഉപേക്ഷിച്ചായിരുന്നു ലോപ്പസ് പോയത്. എന്നാല്‍ സുഹൃത്തുകള്‍ക്ക് ഇതിലൂടെ കൂടുതല്‍ സംശയമാണ് വന്നത്. ഇതാണ് പിന്നീട വലിയ വഴിത്തിരിവായി മാറിയത്.

അടിച്ചത് മെഗാ ബംപര്‍

ലോപ്പസിന് ശരിക്കും പൂള്‍ ലോട്ടറിയില്‍ 38.5 മില്യണ്‍ ഡോളറാണ് സമ്മാനം അടിച്ചത്. ഇത് ആരോടും ഇയാള്‍ പറഞ്ഞിരുന്നില്ല. 310 കോടി രൂപയില്‍ അധികം വരും ഈ തുക. ജോലി രാജിവെക്കുന്നതിന് ഒരാഴ്ച്ച മുമ്പ് ഈ തുകയെല്ലാം ലോപ്പസ് വാങ്ങിയിരുന്നു. എന്നാല്‍ പൂള്‍ ലോട്ടറിയിലുള്ള സുഹൃത്തുക്കള്‍ക്കൊന്നും പണം നല്‍കിയതേയില്ല.

ഈ പണം അവര്‍ക്ക് കൂടി അര്‍ഹതപ്പെട്ടതായിരുന്നു. എന്നാല്‍ മറ്റൊരു സുഹൃത്തിനോട് ഈ പണം താന്‍ വാങ്ങിയെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ഇതോടെ ഇക്കാര്യം സുഹൃത്തുക്കള്‍ അറിഞ്ഞു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ലോപ്പസിനെതിരെ കേസ് കൊടുക്കുകയായിരുന്നു. കേസ് കോടതിയിലുമെത്തി.

ലോപ്പസിന് എട്ടിന്റെ പണി കിട്ടി

കേസ് വന്നതിന് പിന്നാലെ ലോപ്പസിന്റെ തുക മുഴുവന്‍ കോടതി ഫ്രീസ് ചെയ്തു. കേസില്‍ ഇയാള്‍ തോല്‍ക്കുകയും ചെയ്തു. നാല് മില്യണ്‍ യൂറോ ഓരോ സഹപ്രവര്‍ത്തകനും നല്‍കാനും കോടതി ഉത്തരവിട്ടു. മൊത്തം ഇരുപത് മില്യണ്‍ അഞ്ച് സപ്രവര്‍ത്തകര്‍ക്കായി ഇയാള്‍ നല്‍കേണ്ടത്.

അതേസമയം ഈ ടിക്കറ്റ് ലോട്ടറി പൂളില്‍ ഉള്ളതല്ലെന്നായിരുന്നു ലോപ്പസിന്റെ വാദം. എന്നാല്‍ ഇത് തെളിയിക്കാനായില്ല. ലോപ്പസ് ഇത്തരത്തില്‍ ഞങ്ങളോട് പെരുമാറുമെന്ന് കരുതിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+