ഇന്ത്യ-പാക് ആണവയുദ്ധം ഒഴിവാക്കാൻ യുഎസിന് സാധിച്ചു; മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിച്ച് ട്രംപ്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാക് - ഇന്ത്യ ആണവയുദ്ധം ഒഴിവാക്കാൻ സഹായിച്ചത്. പ്രശ്നങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ വ്യാപാര ഇടപാടുകൾ അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ഇരുരാജ്യങ്ങളേയും അനുനയിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അചഞ്ചലും ശക്തവുമാണ് ഇന്ത്യ-പാക് നേതൃത്വങ്ങളെന്ന് അറിയിക്കുന്നതിൽ വളരെ അധികം അഭിമാനമുണ്ട്. സാഹചര്യങ്ങളുടെ ഗൗരവും മനസലാക്കാനും ധൈര്യത്തോടെയും വിവേകത്തോടെയും പെരുമാറാനും ഇരുരാജ്യങ്ങൾക്കും സാധിച്ചു. വ്യാപര വിഷയങ്ങൾ ഉയർത്തിക്കാട്ടി ഇരുവരേയും അനുനയിപ്പികാൻ ഒരുപരിധി വരെ സാധിച്ചു.

ഞങ്ങൾ നിങ്ങളുമായി ഒരുപാട് വ്യാപാരം ചെയ്യാൻ ആലോചിക്കുന്നുണ്ട്. ഇത് ഇവിടെ അവസാനിപ്പിക്കണം. നിങ്ങൾ ഇത് അവസാനിപ്പിച്ചാൽ വ്യാപാരത്തിന് തയ്യാറാണെന്ന് ഞാൻ പറഞ്ഞു. അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ യാതൊരു വ്യാപാരത്തിനും യുഎസ് തയ്യാറാകില്ലെന്ന് അറിയിച്ചു. ഞാൻ ഉപയോഗിച്ചത് പോലെ വേറൊരാളും വ്യാപാരത്തെ ഉപയോഗിച്ച് കാണില്ല. അതിനുശേഷം അവർ വളരെ പെട്ടെന്ന് തന്നെ അത് അംഗീകരിച്ചു. ഇനി ഇന്ത്യയുമായി നിരവധി വ്യാപാരങ്ങൾ പാക്കിസ്ഥാനുമായി നടത്താൻ പോകുകയാണ്. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ നടക്കുകയാണ്. പാക്കിസ്ഥാനുമായും ഉടൻ ചർച്ച നടത്തും.
ഞങ്ങൾ യഥാർത്ഥത്തിൽ ഒരു ആണവയുദ്ധമാണ് അവസാനിപ്പിച്ചത്. വളരെ മോശപ്പെട്ടൊരു ആണവായുദ്ധമായി മാറിയേനെ ഇത്. ഇരുരാജ്യങ്ങളുമായി ചർച്ച നടത്തിയ വൈസ് പ്രസിഡന്റ് ജെഡി വാൻസിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിക്കും പ്രത്യേകം നന്ദി അറിയിക്കുകയാണ്', ട്രംപ് പറഞ്ഞു. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ ഇടപെട്ടുവെന്ന യുഎസ് വാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രശ്നപരിഹാരത്തിന് പാക്കിസ്ഥാൻ ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നുവെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ഇന്ന് രാജ്യത്തോടുള്ള അഭിസംബോധനയിലും പ്രധാനമന്ത്രി ഇക്കാര്യം ആവർത്തിച്ചു.
അതേസമയം ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നയപ്രഖ്യാപനമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പരാമർശം.. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെ ഒരിക്കലും ഇന്ത്യ അംഗീകരിക്കില്ല. ആണവായുധമെന്ന ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ഇന്ത്യയെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനെതിരായ തിരിച്ചടി താത്കാലികമായി മാത്രമാണ് ഇന്ത്യ നിർത്തിവെച്ചത്. അവരുടെ പ്രതികരണം അനുസരിച്ചായിരിക്കും ഇന്ത്യയുടെ തുടർ നടപടികളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications