ഉറങ്ങിയാൽ മാത്രം മതി, ലക്ഷങ്ങള്‍ ശമ്പളമായി നിങ്ങളുടെ അക്കൗണ്ടിലെത്തും, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ
വാഷിംഗ്ടണ്‍: യു എസിലെ ഒരു മെത്ത കമ്പനി അസാധാരണമായി ഉറങ്ങാന്‍ കഴിവുള്ള പ്രൊഫഷണല്‍ നാപ്പര്മാരെ തിരയുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്പനിയായ കാസ്പര്‍ 'കാസ്പര്‍ സ്ലീപ്പേഴ്സിനെ' നിയമിക്കുന്നു. അവര്‍ പ്രൊഫഷണല്‍ സ്ലീപ്പര്മാര് എന്ന നിലയില്‍ അവരുടെ അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കണം.
റിതു..പൊളി ലുക്കിലാണല്ലോ, പൂവുമായി എങ്ങോട്ടാ...; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 'അസാധാരണമായ ഉറങ്ങാനുള്ള കഴിവ്, കഴിയുന്നത്ര ഉറങ്ങാനുള്ള ആഗ്രഹം, ഏത് സാഹചര്യത്തിലും ഉറങ്ങാനുള്ള കഴിവ്' എന്നിവ ഉണ്ടായിരിക്കണമെന്നാണ് കമ്പനി പറയുന്നത്. ഞങ്ങളുടെ സ്റ്റോറുകളിലും, പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും എല്ലാം ഉറങ്ങേണ്ടി വരും. ആ ഉറക്കത്തിന്റെ അനുഭവങ്ങല്‍ ടിക് ടോക് പോലുള്ള വീഡിയോയി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയാണ് വേണ്ടത്.

ഉദ്യോഗാര്‍ത്ഥിക്ക് 'ഉറക്കത്തിന്റെ എല്ലാ കാര്യങ്ങളും പങ്കിടാനും സംസാരിക്കാനുമുള്ള അഭിനിവേശം' ഉണ്ടായിരിക്കണം. മാത്രമല്ല, ഉറങ്ങാന്‍ പണം നല്കുന്നതിനു പുറമേ, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ പൈജാമ ധരിക്കാനും സൗജന്യ കമ്പനി ഉല്‍പ്പന്നങ്ങളിലേക്ക് പ്രവേശനം ലഭിക്കുമെന്നും ഒരു പാര്‍ട്ട് ടൈം ഷെഡ്യൂള്‍ പോലെ ജോലി ചെയ്യാമെന്നും കാസ്പര്‍ അറിയിച്ചു.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 11 വരെ ഈ ജോലിയിലേക്ക് അപേക്ഷിക്കാം, ശമ്പളം എത്രയാണെന്ന കാര്യത്തില്‍ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്തായാലും ഉറങ്ങാന്‍ താല്പര്യമുള്ളവര്ക്ക് പറ്റിയ ജോലിയാണിത്. കാരണം, ജോലി സമയത്ത് ഉറങ്ങിയെന്ന പേരില്‍ മുതലാളിയുടെ അടുത്ത് നിന്ന് ഒരിക്കലും ചീത്ത വിളി കേള്‍ക്കേണ്ടി വരില്ല.

അതേസമയം, പലരുടെയും സ്വപ്ന ജോലിയായി തോന്നുന്ന സമാനമായ ഒരു പ്രഖ്യാപനവുമായി ദിവസങ്ങള്‍ക്ക് മുമ്പ് കാനഡയിലെ ഒരു മിഠായി കമ്പനി 'ചീഫ് മിഠായി ഓഫീസറെ' തിരയുന്നതായി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത അപേക്ഷകന് ഓരോ മാസവും ഏകദേശം 3,500 ഉല്‍പ്പന്നങ്ങള്‍ രുചി പരിശോധിക്കുന്നതിനും കമ്പനി ബോര്‍ഡ് മീറ്റിംഗുകള്‍ നടത്തുന്നതിനും പുതിയ മിഠായി ഇന്‍വെന്ററി അംഗീകരിക്കുകയും ചെയ്യണം.

60 ലക്ഷത്തോളം രൂപയാണ് ഈ ജോലിക്ക് ഒരു വര്‍ഷം ശമ്പളമായി നല്‍കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മിഠായി ഉല്‍പ്പന്നങ്ങള്‍ ആസ്വദിക്കാനുള്ള അടങ്ങാത്ത ഉത്സാഹവും ആകാംക്ഷയും ഉണ്ടായിരിക്കണമെന്നാണ് കമ്പനി പറയുന്ന യോഗ്യതകളില്‍ ഒന്ന്. അഞ്ച് വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ആര്‍ക്കും ഈ സ്ഥാനം ലഭ്യമാണ്, മുന്‍ പരിചയം ആവശ്യമില്ല. താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
-
'പാനിപൂരി വിറ്റ് ഈ യുവാവ് ഒരു മാസം ഉണ്ടാക്കുന്നത് 90,000 രൂപ! ബികോംകാരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ..' -
മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications