ഭീകരർക്കെതിരെയുള്ള മൃദുസമീപനം ഇനി നടക്കില്ല, പാകിസ്താനെ പൂട്ടാൻ തയ്യാറെടുത്ത് അമേരിക്ക
പാകിസ്താനു നൽകി വരുന്ന 25.5 കോടി ഡോളറിന്റെ സഹായം തടഞ്ഞുവയ്ക്കാൻ യുഎസ് അലോചിക്കുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Recommended Video

ന്യൂയോർക്ക്: പാകിസ്താനെതിരെ നലപാട് കടുപ്പിച്ച് അമേരിക്ക. പാകിസ്താനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ വെട്ടിക്കുറയ്ക്കാനാണ് യുഎസിന്റെ നീക്കം. പാക് സർക്കാർ ഭീകരർക്കും ഭീകരസംഘടനകൾക്കുമെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് രാജ്യത്തിനെതിരെ യുഎസ് നിലപാട് കടുപ്പിക്കുന്നത്. ദി ന്യൂയോർക്ക് ടൈംസാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാകിസ്താനു നൽകി വരുന്ന 25.5 കോടി ഡോളറിന്റെ സഹായം തടഞ്ഞുവയ്ക്കാൻ യുഎസ് അലോചിക്കുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ പാകിസ്താനെതിരെ ഏതു തരത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് ചർച്ച ചെയ്യാൻ യുഎസ് മിതിർന്ന ഉദ്യോഗസ്ഥർ ഈ മാസം ആദ്യം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ട്രംപ് സർക്കാർ അമേരിക്കയിൽ അധികാരത്തിലേറ്റത്തിനു ശേഷം യുഎസ്-പാക് ബന്ധത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്. ട്രംപിൻറെ പുതിയ നടപടി രാജ്യത്തെ വെട്ടിലാക്കുമെന്നത് തീർച്ചയാണ്.

നിലപാട് കടുപ്പിച്ച് അമേരിക്ക
പാകിസ്താൻരെ ഭീകരസംഘടനയോടുളള മൃദു സമീപനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും ഏറെ ചൊടിപ്പിച്ചിരുന്നു. പാക് സർക്കാരിനു മുന്നറിയിപ്പുമായി അമേരിക്ക പല അവസരത്തിലും രംഗത്തെത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. അതിനാലാണ് പാക് സർക്കാരിനെതിരെ കടുത്ത നിലപാടുമായി അമേരിക്ക രംഗത്തെത്തുന്നത്

ധനസഹായം വെട്ടിക്കുറയ്ക്കും
പാകിസ്താന് അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കാനുൾപ്പെടെയുള്ള കടുത്ത നടപടികൾക്ക് യുഎസ് നീക്കം തുടങ്ങിയതായി റിപ്പോർട്ട്. പാകിസ്താനു നൽകുന്ന ഏകദേഷം 1645 കോടിയോളം രൂപയുടെ ധനസഹായം വെട്ടിക്കുറയ്ക്കാൻ ട്രംപ് സർക്കാർ ആലോചിക്കുന്നുണ്ട്. 2002 നു ശേഷം 3300 കോടി രൂപയുടെ സാമ്പത്തിക സഹായം യുഎസ് പാകിസ്താനു നൽകിയിട്ടുണ്ട്. ഇതു നിർത്തലാക്കുന്നത് പാകിസ്താന് വലിയൊരു തിരിച്ചടി തന്നെയാണ്.

പാകിസ്താൻ നിരീക്ഷണത്തിൽ
പാകിസ്താനെ അമേരിക്ക നിരീക്ഷിച്ചു വരുകയായിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് പ്രചരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ ഭീകരതയ്ക്കെതിരെയുളള പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ഒന്നിട്ടു നിൽക്കണമെന്നും അതിനു തയ്യാറാകാത്ത രാജ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ട്രംപ് പല സന്ദർഭങ്ങളിൽ ആവർത്തിച്ചിരുന്നു. കൂടാതെ പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ട്രംപ് പല തവണ രംഗത്തെത്തിയിരുന്നു.

അമേരിക്കയ്ക്കെതിരെ അനുകൂല തീരുമാനമെടുത്തിരുന്നു
അമേരിക്കയുടെ മുന്നറിയിപ്പിനെ തുടർന്ന് ഭീകരർക്കെതിരെ പാകിസ്താൻ നടപടി സ്വീകരിച്ചിരുന്നു. പാകിസ്താനിലെ ഭീകരവാദികളുടെ തടവിലായിരുന്ന അമേരിക്കക്കാരിയേയും അവരുടെ ഭർത്താവിനേയും പാക് സൈന്യം മോചിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പാകിസ്താൻ- യുഎസ് ബന്ധം അടുത്തു വന്നിരുന്നു. എന്നാൽ ദമ്പതിമാരെ മോചിപ്പിച്ചപ്പോൾ ഭീകരവാദികളില്‍ ഒരാളെയും പാക് സൈന്യം പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്യാൻ വിട്ടുകിട്ടണെമന്ന് അമേരിക്ക അറിയിച്ചിരുന്നു. എന്നാൽ പാക് അധികൃതര്‍ ആവശ്യം തള്ളിക്കളയുകയായിരുന്നു.
-
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications