കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരർക്കെതിരെയുള്ള മൃദുസമീപനം ഇനി നടക്കില്ല, പാകിസ്താനെ പൂട്ടാൻ തയ്യാറെടുത്ത് അമേരിക്ക

പാകിസ്താനു നൽകി വരുന്ന 25.5 കോടി ഡോളറിന്റെ സഹായം തടഞ്ഞുവയ്ക്കാൻ യുഎസ് അലോചിക്കുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക | Oneindia Malayalam

ന്യൂയോർക്ക്: പാകിസ്താനെതിരെ നലപാട് കടുപ്പിച്ച് അമേരിക്ക. പാകിസ്താനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ വെട്ടിക്കുറയ്ക്കാനാണ് യുഎസിന്റെ നീക്കം. പാക് സർക്കാർ ഭീകരർക്കും ഭീകരസംഘടനകൾക്കുമെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് രാജ്യത്തിനെതിരെ യുഎസ് നിലപാട് കടുപ്പിക്കുന്നത്. ദി ന്യൂയോർക്ക് ടൈംസാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജമ്മു-കശ്മീരിലെ സിആർപിഎഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം; മൂന്നു ജവാന്മാർക്കു പരിക്ക്ജമ്മു-കശ്മീരിലെ സിആർപിഎഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം; മൂന്നു ജവാന്മാർക്കു പരിക്ക്

trump

പാകിസ്താനു നൽകി വരുന്ന 25.5 കോടി ഡോളറിന്റെ സഹായം തടഞ്ഞുവയ്ക്കാൻ യുഎസ് അലോചിക്കുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ പാകിസ്താനെതിരെ ഏതു തരത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് ചർച്ച ചെയ്യാൻ യുഎസ് മിതിർന്ന ഉദ്യോഗസ്ഥർ ഈ മാസം ആദ്യം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ട്രംപ് സർക്കാർ അമേരിക്കയിൽ അധികാരത്തിലേറ്റത്തിനു ശേഷം യുഎസ്-പാക് ബന്ധത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്. ട്രംപിൻറെ പുതിയ നടപടി രാജ്യത്തെ വെട്ടിലാക്കുമെന്നത് തീർച്ചയാണ്.

നിലപാട് കടുപ്പിച്ച് അമേരിക്ക

നിലപാട് കടുപ്പിച്ച് അമേരിക്ക

പാകിസ്താൻരെ ഭീകരസംഘടനയോടുളള മൃദു സമീപനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും ഏറെ ചൊടിപ്പിച്ചിരുന്നു. പാക് സർക്കാരിനു മുന്നറിയിപ്പുമായി അമേരിക്ക പല അവസരത്തിലും രംഗത്തെത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. അതിനാലാണ് പാക് സർക്കാരിനെതിരെ കടുത്ത നിലപാടുമായി അമേരിക്ക രംഗത്തെത്തുന്നത്

 ധനസഹായം വെട്ടിക്കുറയ്ക്കും

ധനസഹായം വെട്ടിക്കുറയ്ക്കും

പാകിസ്താന് അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കാനുൾപ്പെടെയുള്ള കടുത്ത നടപടികൾക്ക് യുഎസ് നീക്കം തുടങ്ങിയതായി റിപ്പോർട്ട്. പാകിസ്താനു നൽകുന്ന ഏകദേഷം 1645 കോടിയോളം രൂപയുടെ ധനസഹായം വെട്ടിക്കുറയ്ക്കാൻ ട്രംപ് സർക്കാർ ആലോചിക്കുന്നുണ്ട്. 2002 നു ശേഷം 3300 കോടി രൂപയുടെ സാമ്പത്തിക സഹായം യുഎസ് പാകിസ്താനു നൽകിയിട്ടുണ്ട്. ഇതു നിർത്തലാക്കുന്നത് പാകിസ്താന് വലിയൊരു തിരിച്ചടി തന്നെയാണ്.

പാകിസ്താൻ നിരീക്ഷണത്തിൽ

പാകിസ്താൻ നിരീക്ഷണത്തിൽ

പാകിസ്താനെ അമേരിക്ക നിരീക്ഷിച്ചു വരുകയായിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് പ്രചരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ ഭീകരതയ്ക്കെതിരെയുളള പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ഒന്നിട്ടു നിൽക്കണമെന്നും അതിനു തയ്യാറാകാത്ത രാജ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ട്രംപ് പല സന്ദർഭങ്ങളിൽ ആവർത്തിച്ചിരുന്നു. കൂടാതെ പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ട്രംപ് പല തവണ രംഗത്തെത്തിയിരുന്നു.

അമേരിക്കയ്ക്കെതിരെ അനുകൂല തീരുമാനമെടുത്തിരുന്നു

അമേരിക്കയ്ക്കെതിരെ അനുകൂല തീരുമാനമെടുത്തിരുന്നു

അമേരിക്കയുടെ മുന്നറിയിപ്പിനെ തുടർന്ന് ഭീകരർക്കെതിരെ പാകിസ്താൻ നടപടി സ്വീകരിച്ചിരുന്നു. പാകിസ്താനിലെ ഭീകരവാദികളുടെ തടവിലായിരുന്ന അമേരിക്കക്കാരിയേയും അവരുടെ ഭർത്താവിനേയും പാക് സൈന്യം മോചിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പാകിസ്താൻ- യുഎസ് ബന്ധം അടുത്തു വന്നിരുന്നു. എന്നാൽ ദമ്പതിമാരെ മോചിപ്പിച്ചപ്പോൾ ഭീകരവാദികളില്‍ ഒരാളെയും പാക് സൈന്യം പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്യാൻ വിട്ടുകിട്ടണെമന്ന് അമേരിക്ക അറിയിച്ചിരുന്നു. എന്നാൽ പാക് അധികൃതര്‍ ആവശ്യം തള്ളിക്കളയുകയായിരുന്നു.

English summary
The United States government is reportedly considering to withhold USD 255 million in aid to Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X