കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ കൊവിഡ് ചികിത്സയ്ക്ക് ചെലവായത് 10000 ഡോളറിലധികം: ഹെലികോപ്റ്റർ യാത്രയ്ക്കും കുടുതൽ ചെലവ്!

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊവിഡ് ബാധിച്ചതിന് പിന്നാലെ അമേരിക്കയിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ട്രംപിന്റെ ചികിത്സാ ചെലവ് 100,000 ഡോളറിലധികം വരുന്നതാണെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന്റെ ഹെലികോപ്റ്റർ മാർഗ്ഗമുള്ള പോക്കും വരവും ഓക്സിജൻ, സ്റ്റിറോയ്ഡ്, വിവിധ കൊവിഡ് ടെസ്റ്റുകളും, ആന്റിബോഡി ടെസ്റ്റുകളും എല്ലാം ഉൾപ്പെടെ ട്രംപിന്റെ ചികിത്സാ ചെലവ് സാധാരണ ജനങ്ങൾക്കുള്ള ചികിത്സയേക്കാൾ പതിനായിരക്കണക്കിന് രൂപ അധികം വരുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യുഎസ് പ്രസിഡന്റായതുകൊണ്ട് തന്നെ ട്രംപിന്റെ ചികിത്സാ ചെലവ് ഫെഡറൽ ഗവൺമെന്റാണ് വഹിക്കുന്നത്.

കൊവിഡ് വാക്‌സിന്‍: അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രികൊവിഡ് വാക്‌സിന്‍: അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

വാൾട്ടർ റീഡ് നാഷണൽ മെഡിക്കൽ സെന്ററിലേക്കുള്ള ട്രംപിന്റെ യാത്രക്കാണ് ഏറ്റവും ചെലവ് വന്നിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ചികിത്സാർത്ഥമുള്ള മറ്റ് ആവശ്യങ്ങൾക്കും വലിയ തോതിൽ പണം ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. തുടരെത്തുടരെയുള്ള ട്രംപിന്റെ കൊവിഡ് ടെസ്റ്റിനാണ് പിന്നീട് കൂടുതൽ ചെലവ് വന്നിട്ടുള്ളത്. 100 ഡോളറാണ് ചികിത്സയ്ക്കായി ചെലവഴിച്ചത്. മൊത്തം തുകയുടെ 2.4 ശതമാനം ഇൻഷുറൻസ് കമ്പനികൾ നൽകുന്നതിനാൽ തുകയിൽ ഏറ്റക്കുറച്ചിലുണ്ടാവാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 donald-trump-15

Recommended Video

cmsvideo
രക്ഷകനായി ഒരു വാക്സിൻ..ഉടൻ വരുമെന്ന് who | Oneindia Malayalam

ട്രംപിനുള്ള ഗിലീയഡിന്റെ റെംഡെസിവിർ എന്ന കൊവിഡ് ചികിത്സയ്ക്ക് 3, 120 ഡോളറാണ് ചെലവ് വരുന്നത്. മെഡികെയർ, മെഡികേയ്ഡ് പോലുള്ള പൊതുപരിപാടികൾക്ക് 2,340 ഡോളറാണ് ചെലവഴിച്ചത്. കൊറോണ വൈറസ് വ്യാപനം മൂലമുള്ള പ്രത്യാഘാതങ്ങൾ രാജ്യത്ത് എമ്പാടുമുള്ള അമേരിക്കൻ പൌരന്മാരെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. ആശുപത്രി ചെലവുകൾ, ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കുമായി വൻതുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 74കാരനായ ട്രംപ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. കൊവിഡ് ചികിത്സയ്ക്ക് മികച്ച സംവിധാനങ്ങളാണ് യുഎസിൽ സജ്ജമാക്കിയിട്ടുള്ളതെന്നും ആളുകൾ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് പിന്നീട് വ്യക്തമാക്കിയിരുന്നു.

വിവാദ പരസ്യം പിൻവലിച്ച് തനിഷ്ക്: പരസ്യത്തിന്റെ വിമർശകരെ കണക്കിന് വിമർശിച്ച് ശശി തരൂർവിവാദ പരസ്യം പിൻവലിച്ച് തനിഷ്ക്: പരസ്യത്തിന്റെ വിമർശകരെ കണക്കിന് വിമർശിച്ച് ശശി തരൂർ

 വളരെ ശക്തി തോന്നുന്നു.. എല്ലാവരേയും ഞാൻ ചുംബിക്കും.. ഫ്ളോറിഡയിലെ റാലിയിൽ ട്രംപ് വളരെ ശക്തി തോന്നുന്നു.. എല്ലാവരേയും ഞാൻ ചുംബിക്കും.. ഫ്ളോറിഡയിലെ റാലിയിൽ ട്രംപ്

പൊട്ടിത്തെറിച്ച് നിവിന്‍ പോളിയുടെ കുടുംബം; കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോകൂ... പ്രതികരിക്കാതെ നടന്‍പൊട്ടിത്തെറിച്ച് നിവിന്‍ പോളിയുടെ കുടുംബം; കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോകൂ... പ്രതികരിക്കാതെ നടന്‍

അദാനിയെ വീഴ്ത്താന്‍ എളമരം കരീം... വിമാനത്താവള ഇടപാടുകളില്‍ കുടുങ്ങുമോ; പരാതി മന്ത്രാലയത്തില്‍അദാനിയെ വീഴ്ത്താന്‍ എളമരം കരീം... വിമാനത്താവള ഇടപാടുകളില്‍ കുടുങ്ങുമോ; പരാതി മന്ത്രാലയത്തില്‍

 ചാണകത്തിൽ നിന്നുള്ള ചിപ്പ് റേഡിയേഷനെ പ്രതിരോധിക്കും: കാമധേനു ആയോഗ് തലവൻ!! എന്താണ് ഗോസത്വ കവച്? ചാണകത്തിൽ നിന്നുള്ള ചിപ്പ് റേഡിയേഷനെ പ്രതിരോധിക്കും: കാമധേനു ആയോഗ് തലവൻ!! എന്താണ് ഗോസത്വ കവച്?

English summary
US media Report says Donald Trump’s medical bill for Covid treatment overtakes $100k
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X