Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം, കിട്ടിയത് 82 ലക്ഷമെന്ന് വയോധകന്‍; സുഹൃത്ത് പറഞ്ഞപ്പോള്‍ കണ്ടത് കോടികള്‍

വാഷിംഗ്ടണ്‍: ലക്ഷങ്ങള്‍ ലോട്ടറിയടിച്ചെന്ന് കരുതി തുള്ളിച്ചാടിയ വയോധികനെ കാത്തിരുന്നത് വമ്പന്‍ ട്വിസ്റ്റ്. യഥാര്‍ത്ഥ കണക്കുകള്‍ സുഹൃത്ത് പറഞ്ഞപ്പോഴാണ് ഇത് കോടികളാണെന്ന് അമേരിക്കയില്‍ നിന്നുള്ള ഈ വയോധികന് മനസ്സിലായത്. ഇതിലൂടെ ഇയാളുടെ ജീവിതം ഒന്നാകെ വേറെ ലെവലിലായിരിക്കുകയാണ്.

എങ്ങനെയാണ് ഇത്രയും വലിയ തുക സമ്മാനമായി അടിച്ചത് എന്ന് ഇപ്പോഴും അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. സുഹൃത്തിനും ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. കാരണം അത്രയേറെ വലിയ തുകയാണ് സമ്മാനമായി ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്. ഈ വയോധികന്റെ മഹാഭാഗ്യത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

1

അലന്‍ ബര്‍ബറി മിഷിഗണ്‍ ലോട്ടറിയുടെ സ്പിന്‍ ഓഫ് ടിക്കറ്റാണ് എടുത്തതാണ്. ഇത് കറക്കി നോക്കി സമ്മാനം അടിക്കുന്ന ലോട്ടറിയാണ്. വലിയ ട്വിസ്റ്റാണ് ഇയാളുടെ കാര്യത്തില്‍ നടന്നത്. 64കാരനായ അലന്‍ ആദ്യം കരുതിയത് തനിക്ക് ഒരു ലക്ഷം ഡോളറാണ് സമ്മാനം അടിച്ചതെന്നാണ്. ഏകദേശം 82 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. പക്ഷേ യുഎസ്സിലെ ലോട്ടറികളില്‍ സാധാരണ കിട്ടുന്ന തുകയാണിത്. എന്നാല്‍ കണക്കുകൂട്ടലോ, കണ്ട തുകയോ ഒക്കെ മാറി പോയിരുന്നു അലന്‍ ബര്‍ബറിക്ക്.

2

കാത്തിരുന്നത് ഭാഗ്യദേവത കൈനീട്ടി വിളിക്കുന്നതിലേക്കാണ്. കറക്കുന്ന ജാക്‌പോട്ട് ഒരു ലക്ഷം ഡോളറിലാണ് നിന്നതെന്ന് ഉറപ്പിച്ചിരിക്കുകയാണ് അലന്‍. പക്ഷേ അത്രയും തുക കിട്ടിയതില്‍ തന്നെ അലന്‍ വലിയ ആവേശത്തിലാണ്. ഇത്രയും വലിയ തുകയുണ്ടല്ലോ എന്ന ചിന്തയായിരുന്നു. എന്നാല്‍ സുഹൃത്തായ ജോണ്‍ സാലിയാണ് ആ ഭാഗ്യത്തിന്റെ സത്യം അലനെ അറിയിച്ചത്. അടിച്ചിരിക്കുന്നത് ഒരു മില്യണ്‍ ഡോളറാണെന്ന് സാലിയാണ് അറിയിച്ചത്. ഏകദേശം എട്ട് കോടി 29 ലക്ഷം രൂപയില്‍ അധികം വരും ഈ ബംപര്‍ ജാക്‌പോട്ട് തുക.

3

ഇത് കേട്ടാണ് അലന്‍ വീണ്ടും ആ സ്പിന്നിംഗ് വീലിലേക്ക് ഒരു തവണ കൂടി നോക്കുന്നത്. അപ്പോഴാണ് കോടികളാണ് സമ്മാനമായി കിട്ടിയതെന്ന് മനസ്സിലായത്. തനിക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചില്ലെന്ന് അലന്‍ പറയുന്നു. അലന്‍ മിഷിഗണ്‍ ലോട്ടറിയുടെ ഇന്‍സ്റ്റന്റ് ലോട്ടറി സ്പിന്‍ ടിക്കറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിനെ തുടര്‍ന്നാണ് എത്തിയത്. മിഷിഗണില്‍ നിന്ന് അഞ്ച് പേരെയാണ് തിരഞ്ഞെടുത്തത്. ഇതൊരു ഷോ പോലെയാണ്. ഡിട്രോയിറ്റ് പിസ്റ്റണ്‍ ജോണ്‍ സാലിയാണ് ഈ ഷോയുടെ അവതാരകന്‍.

4

തുക ഒറ്റതവണയായി വാങ്ങാനാണ് അലന്‍ ബര്‍ബറിയുടെ തീരുമാനം. അഞ്ച് കോടി 25 ലക്ഷം രൂപയില്‍ അധികം നികുതി അടക്കം കഴിഞ്ഞ് ഈ വയോധികന് സമ്മാനമായി ലഭിക്കും. തന്റെ കടങ്ങളൊക്കെ വീട്ടാനാണ് അലന്റെ പ്ലാന്‍. ബാക്കി വരുന്ന തുക തന്റെ വിരമിക്കല്‍ ജീവിതത്തില്‍ ആഘോഷമായി ജീവിക്കാനാണ് അലന്‍ പ്ലാന്‍ ചെയ്യുന്നത്. എന്തായാലും പരിപാടിയിലെ അവതാരകനും സുഹൃത്തുമായി വ്യക്തി കൊണ്ടുവന്ന ഭാഗ്യമായിട്ടാണ് അലന്‍ ഇതിനെ കാണുന്നത്. ഇത്രയും വലിയ തുക ക്രിസ്മസ് കാലത്ത് കിട്ടിയതും ഇവര്‍ വലിയ കാര്യമായി കരുതുന്നു.

5

അതേസമയം കാനഡയിലെ അറോറയില്‍ വമ്പനൊരു നേട്ടം ഇന്ത്യക്കാരന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 1 കോടി 24 ലക്ഷം രൂപ ലോട്ടോ മാക്‌സ് ടിക്കറ്റിലൂടെയാണ് മുഹമ്മദ് സുഹൈല്‍ എന്നയാള്‍ നേടിയത്. മക്കളുടെ വിവാഹം വരാനിരിക്കുകയാണ്. ഇതിനിടെയാണ് സുഹൈലിന് ബംപറടിച്ചത്. ഇത് വലിയ ആശ്വാസമാകും. വളരെ പ്രത്യേകതകളുള്ള സമ്മാനമാണിതെന്ന് സുഹൈല്‍ പറയുന്നു. വിവാഹത്തിന്റെ ചെലവുകള്‍ കഴിഞ്ഞ് ബാക്കി തുക താന്‍ നിക്ഷേപിക്കുമെന്നും സെയില്‍സ് ജീവനക്കാരനായ സുഹൈല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+