കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിലെ അമേരിക്കന്‍ ആക്രമണം; റഷ്യ കൊടുത്തത് കിടിലന്‍ പണി!! ട്രംപിന്റെ കളി നടക്കില്ല

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം നഷ്ടമായെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

യുണൈറ്റഡ് നാഷന്‍സ്: സിറിയയില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്ന അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും റഷ്യയുടെ കിടിലന്‍ മറുപടി. സിറിയയിലെ രാസായുധ ആക്രമണത്തിന്റെ പേരില്‍ സര്‍ക്കാരിനെ അപലപിച്ചുള്ള പാശ്ചാത്യരാജ്യങ്ങളുടെ പ്രമേയം റഷ്യ യുഎന്‍ രക്ഷാസമിതിയില്‍ വീറ്റോ ചെയ്തു.

ഖാന്‍ ശൈഖൂന്‍ പട്ടണത്തില്‍ രാസായുധ ആക്രമണം നടത്തിയ സിറിയന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിച്ചും അന്വേഷണത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള പ്രമേയമാണ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. ഇത് എട്ടാം തവണയാണ് സിറിയക്കെതിരായ പ്രമേയം റഷ്യ വീറ്റോ ചെയ്യുന്നത്.

പ്രമേയം അവതരിപ്പിച്ചത് ഇവര്‍

പ്രമേയം അവതരിപ്പിച്ചത് ഇവര്‍

അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. രാസായുധ ആക്രമണം സംബന്ധിച്ച് അന്വേഷിക്കുന്ന ന്താരാഷ്ട്ര സംഘത്തിന് മേഖല സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ നാലിനാണ് ഖാന്‍ ശൈഖൂനില്‍ രാസായുധ ആക്രമണം ഉണ്ടായത്.

സിറിയന്‍ വിമതരാണെന്ന് റഷ്യ

സിറിയന്‍ വിമതരാണെന്ന് റഷ്യ

രാസായുധ ആക്രമത്തിന് പിന്നില്‍ സിറിയന്‍ വിമതരാണെന്ന നിലപാടാണ് റഷ്യയ്ക്ക്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ നിലപാട് റഷ്യയും ആവര്‍ത്തിക്കുകയാണ് ചെയ്തത്. രാസായുധ ആക്രമണം നടത്തിയതിന് തിരിച്ചടിയായി അമേരിക്ക സിറിയന്‍ വ്യോമതാവളം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തിരുന്നു.

വിശ്വാസം നഷ്ടമായെന്ന് പുടിന്‍

വിശ്വാസം നഷ്ടമായെന്ന് പുടിന്‍

മിസൈല്‍ ആക്രമണത്തെ ചൊല്ലി റഷ്യയും അമേരിക്കയും തമ്മില്‍ വാഗ്വാദങ്ങള്‍ നടക്കവെയാണ് രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം നഷ്ടമായെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു.

വിശ്വസം തകര്‍ന്നെന്ന് അമേരിക്കയും

വിശ്വസം തകര്‍ന്നെന്ന് അമേരിക്കയും

ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം തകര്‍ന്നിരിക്കുകയാണെന്ന് റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. സിറിയയില്‍ അസദിനെ അധികാരത്തില്‍ നിന്നു പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഹായം റഷ്യ നിര്‍ത്തണമെന്ന് അമേരിക്ക

സഹായം റഷ്യ നിര്‍ത്തണമെന്ന് അമേരിക്ക

അസദിനെ സഹായിക്കുന്നത് റഷ്യ അവസാനിപ്പിക്കണമെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ ആവശ്യപ്പെട്ടു. സിറിയയില്‍ രാഷ്ട്രീയ പരിഹാരം കാണാന്‍ റഷ്യക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ അമേരിക്ക തയ്യാറാണെന്നും അവര്‍ പറഞ്ഞു.

രക്ഷാസമിതിയില്‍ വാഗ്വാദം

രക്ഷാസമിതിയില്‍ വാഗ്വാദം

അന്വേഷണം നടത്തുന്നതിന് മുമ്പ് സര്‍ക്കരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് റഷ്യന്‍ പ്രതിനിധി വ്‌ളാദിമിര്‍ സഫ്രോന്‍കോവ് പറഞ്ഞു. എന്നാല്‍ അറബ് രാജ്യങ്ങള്‍ പോലും ഇക്കാര്യത്തില്‍ അമേരിക്കക്ക് ഒപ്പമാണെന്ന് നിക്കി ഹാലെ ചൂണ്ടിക്കാട്ടി.

റഷ്യ പറയുന്നത് ഇങ്ങനെ

റഷ്യ പറയുന്നത് ഇങ്ങനെ

ഒരാള്‍ പോലും ആക്രമണം നടന്നുവെന്ന് പറയുന്ന സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് രാസായുധ ആക്രമണം നടന്നുവെന്നും അത് നടത്തിയത് അസദ് സര്‍ക്കാരാണെന്നും നിങ്ങള്‍ പറയുന്നത്. സ്വതന്ത്രമായ അന്വേഷണം വരും മുമ്പ് തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

രാസായുധ നിരോധിത സംഘടന സംഭവം അന്വേഷിക്കുന്നുണ്ട്. ആക്രമണം നടന്നുവെന്ന് ഇവര്‍ കണ്ടെത്തിയാല്‍ യുഎന്നിന്റെ കൂടി സഹകരണത്തോടെ ആരാണ് ആക്രമണം നടത്തിയതെന്ന കാര്യം അന്വേഷിക്കും. 2014, 2015 കാലയളവില്‍ സിറിയന്‍ ഭരണകൂടം ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര സംഘം കണ്ടെത്തിയിരുന്നു.

ചൈന വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു

ചൈന വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു

ആറ് വര്‍ഷത്തിലധികമായി സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട്. അതിനിടെ എട്ടാം തവണയാണ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനും സര്‍ക്കാരിനുമെതിരേ രക്ഷാസമിതിയില്‍ പ്രമേയം വരുന്നത്. ഇതില്‍ ആറും ചൈന വീറ്റോ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ചൈന പങ്കെടുത്തില്ല.

പത്ത് രാജ്യങ്ങള്‍ അനുകൂലിച്ചു

പത്ത് രാജ്യങ്ങള്‍ അനുകൂലിച്ചു

ചൈനയ്ക്ക് പുറമെ എത്യോപ്യയും കസാക്കിസ്താനും യുഎന്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. പ്രമേയം അനുകൂലിച്ച് പത്ത് രാജ്യങ്ങള്‍ വോട്ട് ചെയ്തു. ബൊളീവിയയും റഷ്യയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ചൈന വിട്ടുനിന്നതില്‍ തനിക്ക് ആശ്ചര്യമില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

English summary
Russia blocked a Western-led effort at the U.N. Security Council on Wednesday to condemn last week's deadly gas attack in Syria and push Moscow's ally President Bashar al-Assad to cooperate with international inquiries into the incident. It was the eighth time during Syria's six-year-old civil war that Moscow has used its veto power on the Security Council to shield Assad's government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X