യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്; ജനപ്രതിനിധി സഭയില്‍ ട്രംപിന് തിരിച്ചടി; ഡെമോക്രാറ്റിക് മുന്നേറ്റം
വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ജനപ്രതിനിധി സഭയില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും തിരിച്ചടി. ഉപരിസഭയായ സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വം സ്ഥാപിക്കാന്‍ സാധിച്ചപ്പോള്‍ ജനപ്രതിനിധി സഭയായ കോണ്‍ഗ്രസ്സില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയാണ് മുന്നേറുന്നത്.
നിലവില്‍ ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ക്കായിരുന്നു ഭൂരിപക്ഷം ഉണ്ടായിരുന്നത്. ജനപ്രതിനിധിസഭയില്‍ ആകെയുള്ള 435 സീറ്റുകളില്‍ 205 സീറ്റ് നേടി ഡമോക്യാറ്റുകള്‍ മുന്നിലാണ്. 190 സീറ്റിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത്. സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 218 സീറ്റുകള്‍ ഡമോക്രാറ്റുകള്‍ നേടുമെന്ന് ഉറപ്പാണ്.
സെനറ്റില്‍ ആകെയുള്ള 100 സീറ്റുകളില്‍ 35 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 51 അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഈ തിരഞ്ഞെടുപ്പിലും മേധാവിത്വം തുടരുകയാണ്. വോട്ടെണ്ണല്‍ തുടരുമ്പോള്‍ 43 സീറ്റുകളില്‍ ഡമോക്രാറ്റുകള്‍ വിജയിച്ചിരുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടെക്‌സസില്‍ ടെഡ് ക്രൂസ് സെനറ്റിലെ സീറ്റ് നിലനിര്‍ത്തി. സൗത്ത് ഡെക്കോഡയില്‍ നിന്നും വിജയിച്ച റിപ്പബ്ലിക്കന്‍ അംഗം ക്രിസ്റ്റി നൊയിം സംസ്ഥാനത്തെ ആദ്യ വനിതാ ഗവര്‍ണ്ണറായി. ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലം പ്രസിഡന്റ് ട്രംപിന്റെ ഭരണത്തിലുള്ള വിലയിരിത്തലാകുമെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications