കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലേയ്ക്ക് ലാപ്ടോപ്പുമായി പറക്കണ്ട: എല്ലാ വിമാനങ്ങളിലും വിലക്ക്, പിന്നില്‍ ഭീകരവാദപ്പേടി!!

Google Oneindia Malayalam News

വാഷിംഗ്ടൺ: അമേരിക്കയിലേയേക്ക് സഞ്ചരിക്കുന്നതും അമേരിക്കയില്‍ നിന്ന് പോകുന്നതുമായ വിമാനങ്ങളിൽ ലാപ് ടോപ് നിരോധിച്ചേക്കും. യുഎസ് ആഭ്യന്തര സെക്രട്ടറി ജോൺ കെല്ലിയെ ഉദ്ധരിച്ച് ഫോക്സ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിലേയും ഉത്തര ആഫ്രിക്കയിലേയും പത്തു വിമാനങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാന യാത്രക്കിടെ ഫോൺ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നത് അമേരിക്ക നേരത്തെ വിലക്കിയിരുന്നു.

ബ്രിട്ടനും മുസ്ലിം പേടി!! വിമാനബ്രിട്ടനും മുസ്ലിം പേടി!! വിമാനങ്ങളില്‍ വിലക്ക്, അമേരിക്കയ്ക്ക് പഠിക്കുന്നു!ബ്രിട്ടനും മുസ്ലിം പേടി!! വിമാനബ്രിട്ടനും മുസ്ലിം പേടി!! വിമാനങ്ങളില്‍ വിലക്ക്, അമേരിക്കയ്ക്ക് പഠിക്കുന്നു!

തുര്‍ക്കി, ഈജിപ്ത്, ജപ്പാൻ, ജോര്‍ദാൻ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, യുഎഇ, മൊറോക്കോ, ടുണീഷ്യ, ലെബന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതിന് വിലക്കുള്ളത്. അമേരിക്ക വിലക്കേർപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം ബ്രിട്ടനും തുർക്കി, ലെബനൻ, ജോർദ്ദാൻ, ഈജിപ്ത്, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ലാപ്പ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അമേരിക്കയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക്!പരിധിയില്‍ എട്ട് രാജ്യങ്ങള്‍,പകയൊടുങ്ങാതെ ട്രംപ്

അമേരിക്കയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക്!പരിധിയില്‍ എട്ട് രാജ്യങ്ങള്‍,പകയൊടുങ്ങാതെ ട്രംപ്അമേരിക്കയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക്!പരിധിയില്‍ എട്ട് രാജ്യങ്ങള്‍,പകയൊടുങ്ങാതെ ട്രംപ്

പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് വിലക്ക്

പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് വിലക്ക്

തുര്‍ക്കി, ഈജിപ്ത്, ജപ്പാൻ, ജോര്‍ദാൻ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, യുഎഇ, മൊറോക്കോ, ടുണീഷ്യ, ലെബന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതിന് വിലക്കുള്ളത്. മാർച്ചിലായിരുന്നു അമേരിക്കയുടെ ഈ നീക്കം. ലാപ്ടോപ്പ്, ടാബ് ലറ്റുകൾ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കാണ് വിലക്കുള്ളത്.

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വിമാനയാത്രക്കിടെ കൈവശം വയ്ക്കാവുന്ന ഉപകരണങ്ങളുടെ സ്ക്രീനിംഗ് ശക്തമാക്കുന്നതിനും ട്രാൻസ്പോർട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ബാഗിൽ കുത്തി നിറച്ച ലഗ്ഗേജുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ടിഎസ്എ ഏജൻറുമാർക്ക് നിർദേശവും നൽകും.

ബ്രിട്ടനും മുസ്ലിം പേടി!!

ബ്രിട്ടനും മുസ്ലിം പേടി!!

അമേരിക്ക വിലക്കേർപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം ബ്രിട്ടനും തുർക്കി, ലെബനൻ, ജോർദ്ദാൻ, ഈജിപ്ത്, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ലാപ്പ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

 ലാപ്ടോപ്പ് നിരോധനം

ലാപ്ടോപ്പ് നിരോധനം

അമേരിക്കയിൽ ലാപ്പ് ടോപ്പ് നിരോധനം ഏർപ്പെടുത്തുന്ന നടപടി വ്യോമഗതാഗതത്തെ ബാധിക്കും. വേനൽക്കാലത്ത് അമേരിക്കയ്ക്കും യൂറോപ്പ്യൻ രാജ്യങ്ങൾക്കും ഇടയില്‍ ആഴ്ചയിൽ 3,250 വിമാന സർവ്വീസുകളെ ബാധിക്കും

എട്ട് രാജ്യങ്ങളിലെ എയർലൈനുകൾക്ക് വിലക്ക്

എട്ട് രാജ്യങ്ങളിലെ എയർലൈനുകൾക്ക് വിലക്ക്

അമേരിക്കയിലേക്ക് സര്‍വ്വീസുള്ള 10 വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ വിലക്ക് ബാധകമായിരിക്കുക. ഈജിപ്തിലെ കെയ്‌റോ, ജോര്‍ദാനിലെ അമ്മാന്‍, കുവൈത്തിലെ കുവൈത്ത് സിറ്റി, മൊറോക്കോയിലെ കാസബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, തുര്‍ക്കിയിലെ ഇസ്താന്‍ബുള്‍, യുഎഇയിലെ ബുദാബി, ദുബായ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയിലേയ്ക്ക് പുറപ്പെടുന്ന വിമാനങ്ങളിലാണ് വിലക്ക്. ഏഴ് എയര്‍ലൈനുകളെ വിലക്ക് കാര്യമായി ബാധിക്കുമെന്നാണ് അമേരിക്കന്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

മെഡിക്കൽ ഉപകരണങ്ങൾക്ക് വിലക്കില്ല

മെഡിക്കൽ ഉപകരണങ്ങൾക്ക് വിലക്കില്ല

മൊബൈല്‍ ഫോണുകള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയെ വിലക്കില്‍ നിന്ന് ഒഴിവാക്കിയതായി റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് ചൂണ്ടിക്കാണിക്കുന്നു. ബുധനാഴ്ച അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഐസിസിനെതിരെയുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ മുന്നോടിയായാണ് യുഎസിന്റെ വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. വിവിധ അറബ് രാഷ്ട്രങ്ങളില്‍ ഉന്നത വ്യക്തികള്‍ അമേരിക്കയിലെത്തുന്നുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് നീക്കമെന്ന് സൂചചനയുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ യുഎസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

English summary
The United States might ban laptops from aircraft cabins of all flights into and out of the country, John Kelly, Secretary of Homeland Security, said on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X