മുതിര്‍ന്ന ആണ്‍മക്കളെ വെടിവച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു
ഒക്ലഹോമ: ഉറങ്ങിക്കിടക്കുകയായിരുന്ന മുതിര്‍ന്ന ആണ്‍മക്കളെ വെടിവച്ച് കൊന്ന ശേഷം അമ്മ ജീവനൊടുക്കി. യുഎസിലെ ഒക്ലഹോമയിലാണ് സംഭവം. റെബേക്ക സ്മിത്ത് (48) എന്ന സ്ത്രീയാണ് ആണ്‍മക്കളായ ലെവി ബ്രൗണ്‍ (25) ഗാരെറ്റ് ബ്രൗണ്‍ (24) എന്നിവരെ വെടിവച്ച് കൊന്നശേഷം ആത്മഹത്യ ചെയ്തത് .
ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെങ്കിലും ഞായറാഴ്ചയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നത്. സഹോദരന് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് റെബേക്ക മക്കളുടെ ജീവനെടുക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്തത് .

ഇതിന് പുറമെ മരിയ്ക്കുന്നതിന് മുന്‍പ് റെബേക്ക സഹോദരനെ വിളിച്ച് കൊലപാതക വിവരംവും താന്‍ ആത്മഹത്യ ചെയ്യുന്ന വിവരവും അറിയിച്ചിരുന്നു. ഇവരുടെ ആണ്‍മക്കളില്‍ മൂത്തയയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് .
യുവതി മാനസിക രോഗിയാണെന്നാണ് പൊലീസ് പറയുന്നത് . ഇവര്‍ രോഗത്തിന് മരുന്ന് കഴിയ്ക്കുന്നുണ്ടായിരുന്നു. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നും ഇവര്‍ കുടുംബത്തോട് അതിയായ സ്‌നേഹം പുലര്‍ത്തിയിരുന്നെന്നും അതോടൊപ്പം തന്നെ വിഷാദത്തിലായിരുന്നെന്നും വ്യക്തമായി. യുഎസില്‍ മനോരോഗത്തിന് പ്രതിവര്‍ഷം അടിമപ്പെടുന്നവരുടെ എണ്ണം മുപ്പതിനായിരത്തിലധികമാണ് .












Click it and Unblock the Notifications