• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നൂറോളം മൃതദേഹങ്ങളെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍

  • By Aswathi

ന്യൂയോര്‍ക്ക്: തൊട്ടിലില്‍ കിടക്കുന്ന പെണ്‍കുഞ്ഞിനെ മുതല്‍ കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന അമ്മൂമ്മമാരെ വരെ മാത്രമല്ല, ശരീരഘടനകൊണ്ട് സ്ത്രീയായാല്‍ മാത്രം മതി. അത് ശവമാണെങ്കിലും. നൂറോളം സ്ത്രീകളുടെ മൃതദേഹത്തെ കാമവെറിയ്ക്ക് ഇരയാക്കിയ ആളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

ന്യൂയോര്‍ക്കിലാണ് സംഭവം. മോര്‍ച്ചറി സൂക്ഷിപ്പുകാരനായ കെന്നത്ത് ഡഗ്ലസാണ് സ്ത്രീ മൃതദേഹങ്ങളെ ലൈംഗിക സംതൃപ്തിയ്ക്ക് ഇരയാക്കിയതിന് അറസ്റ്റിലായത്. ഹാമില്‍ട്ടണില്‍ മോര്‍ച്ചറി സൂക്ഷിപ്പുകാരനാണ് ഡഗ്ലസ്.

1976 നും 1992 നും ഇടയില്‍ നൂറോളം സ്ത്രീ മൃതദേഹങ്ങളെ ഇയാള്‍ ബലാത്സംഗം ചെയ്തു. അതിരുകടന്ന് മയക്കുമരുന്നും മദ്യവും കഴിക്കുമ്പോഴാണ് താന്‍ ഈ നീചകൃത്യം ചെയ്യുന്നതെന്നും അല്ലാത്തപ്പോള്‍ ജോലികളില്‍ വ്യാപൃതനാകാറുണ്ടെന്നും ഡഗ്ലസ് കുറ്റ സമ്മതം നടത്തി.

ഡഗ്ലസ് അടുത്ത് വരുമ്പോള്‍ വൃത്തികെട്ട ഗന്ധം വരാറുണ്ടായിരുന്നു എന്ന് ഇയാളുടെ ഭാര്യ പരാതി നല്‍കി. ആറുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹമടക്കം കൊലചെയ്യപ്പെട്ട 19 കാരിയുടെ വരെ മൃതദേഹങ്ങള്‍ ഇയാള്‍ തന്റെ കാമവെറിയ്ക്ക് ദുരുപയോഗം ചെയ്തിട്ടുണ്ട്.

19 കാരിയുടെ മൃതദേഹത്തില്‍ നിന്ന് ഡഗ്ലസിന്റെ ബീജം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ബലാത്സഗം, കൊലപാതകം കേസുകളില്‍ പിടിക്കപ്പെട്ടയാളില്‍ നിന്നാണ് പൊലീസിന് കെന്നത്ത ഡഗ്ലസിനെ കുറിച്ച് സൂചന ലഭിച്ചത്.

English summary
A morgue attendant in the US state of Ohio has admitted to having sex with up to 100 corpses, media reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more