രണ്ടുവയസ്സുകാരിയെ അമ്മ മൈക്രോവേവ് ഓവനില്‍വെച്ചു പൊള്ളിച്ചു
ടെക്‌സാസ്: രണ്ടുവയസുമാത്രം പ്രായമുള്ള മകളെ അമ്മ മൈക്രോവേവ് ഓവനില്‍വെച്ച് പൊള്ളിച്ചു. അമേരിക്കയില്‍ ടെക്‌സാസ് സംസ്ഥാനത്തുനിന്നുമാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദൃക്‌സാക്ഷിയുടെ മൊഴിയെ തുടര്‍ന്ന് താഷ ഷോണ്‍ടെല്‍ ഹാറ്റ്ചര്‍ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് 3 ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടികള്‍ക്കെതിരായ പീഡനത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വീട്ടില്‍ ഉപയോഗിക്കുന്ന ഓവനില്‍ സ്ത്രീ കുട്ടിയെ വെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞിരുന്നു. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം ടെക്‌സാസിലെ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് എയര്‍ ആംബുലന്‍സ് വഴി ഡള്ളാസിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കുട്ടിയുടെ ശരീരത്തിലെ പൊള്ളലുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ ക്രൂരമായി പൊള്ളിക്കാന്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. കുട്ടി ഇപ്പോള്‍ പോലീസിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. അമേരിക്കയില്‍ നാലുവയസുകാരനെ ചൂടുവെള്ളമൊഴിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ സംഭവം.
നാലുവയസുകാരനെ രണ്ടാനമ്മയാണ് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഓഹിയോ സംസ്ഥാനത്ത് നടന്ന സംഭവത്തില്‍ അമ്മയെ പിന്നീട് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications