കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ അനക്കോണ്ട ജീവനോടെ വിഴുങ്ങി.. .ടിവി ഷോ തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഹോളിവുഡ് സിനിമകളിലൂടെ മനുഷ്യനെ ഏറെ ഭീതിപ്പെടുത്തിയ അനക്കോണ്ട... ആ അനക്കോണ്ട ഒരു മനുഷ്യനെ ശരിക്കും വിഴുങ്ങിയാല്‍ എങ്ങനെയിരിക്കും. അമേരിക്കന്‍ പ്രകൃതി സ്‌നേഹിയായ പോള്‍ റൊസോളിയെ അനക്കോണ്ട വിഴുങ്ങി.

ഡിസ്‌കവറി ചാനലിലെ ഈറ്റണ്‍ എലൈവ് എന്ന് പരിപാടിക്ക് വേണ്ടിയാണ് പോള്‍ അനക്കോണ്ടക്ക് ഭക്ഷണമായത്. എന്നാല്‍ മനുഷ്യന്റെ ഇടപെടല്‍ മൂലം നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണം ലോക ശ്രദ്ധയിലെത്തിക്കുക എന്നതായിരുന്നു പോളിന്റെ ലക്ഷ്യം.

അനക്കോണ്ടക്ക് ഭക്ഷണമായെങ്കിലും ഒരുമണിക്കൂര്‍ പാമ്പിന്റെ വയറ്റില്‍ കഴിഞ്ഞ് പോള്‍ തിരിച്ചിറങ്ങി. ഓരോ ഘട്ടവും കൃത്യമായി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. പ്രത്യേകം തയ്യാറാക്കിയ സുരക്ഷാ വസ്ത്രം ഉപയോഗിച്ചാണ് പോള്‍ അനക്കോണ്ടക്ക് ഭക്ഷണമായത്. പോളിനെ തിരിച്ച് പുറത്തിറക്കിയപ്പോഴും പാന്പിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പറയുന്നത്.

ഒരു അനക്കോണ്ടക്ക് ഭക്ഷണമാകുന്ന ആദ്യത്തെ ജീവനുള്ള മനുഷ്യനായി അങ്ങനെ പോള്‍ റൊസോളി. ഇക്കാര്യം പോള്‍ മുമ്പ് ട്വീറ്റ് ചചെയ്തിരുന്നു.

പത്ത് വര്‍ഷത്തോളം ഇതിനായി പോള്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആമസോണ്‍ കാടുകളില്‍ തിരഞ്ഞ് തിരഞ്ഞാണ് ആറ് മീറ്റര്‍ നീളമുള്ള ഒരു പെണ്‍ അനക്കോണ്ടയെ കണ്ടെത്തിയത്. പിന്നീട് അതിനെ പ്രകോപിപ്പിച്ച് സ്വയം ഭക്ഷണമാവുകയായിരുന്നു.

കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ച പ്രത്യേക സ്‌നേക് പ്രൂഫ് വസ്ത്രം ധരിച്ചാണ് പോള്‍ അനക്കോണ്ടയുടെ വയറ്റിലെത്തിയത്. തുടക്കത്തില്‍ ഇത്തിരി പേടി തോന്നിയിരുന്നുവെന്നും പോള്‍ വ്യക്തമാക്കി.

ഡിസ്‌കവറി ചാനലില്‍ ഈ പരിപാടി സംപ്രേഷണം ചെയ്തു തുടങ്ങി. എന്നാല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്തിട്ടില്ല. അമേരിക്കയിലാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്. പിഫിന്‍ലാന്റ് , ഡെന്‍മാര്‍ക്ക്, പോളണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് അടുത്ത ഘട്ടത്തില്‍ പരിപാടി സംപ്രേഷണം ചെയ്യുക. അതിനും ശേഷമായിരിക്കും ഇന്ത്യയില്‍ എത്തുക.

കാര്യങ്ങള്‍ ഇങ്ങനെയൊക്കം ആണെങ്കിലും ഈ പ്രചാരണമെല്ലാം കള്ളത്തരമാണെന്ന് ആരോപണവുമായി പലരും രംഗത്ത് വന്നിട്ടുണ്ട്. പാമ്പിന്റെ വായില്‍ തല പെട്ടപ്പോള്‍ തന്നെ പോള്‍ അലറിക്കരഞ്ഞുവെന്നും ചാനല്‍ പ്രവര്‍ത്തകര്‍ അപ്പോള്‍ തന്നെ രക്ഷിച്ചു എന്നും ഒക്കെയാണ് വാര്‍ത്തകള്‍ പരക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X