യുഎസ് നാവികകേന്ദ്രത്തില്‍ വെടിവെപ്പ്, 13 മരണം
വാഷിങ്ടണ്‍: അമേരിക്കയിലെ നാവികകേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ വാഷിങ്ടണിലെ ഹൃദയഭാഗത്തുള്ള സൈനിക കേന്ദ്രത്തിലാണ് നുഴഞ്ഞുകയറ്റം നടന്നത്.
വെടിവെപ്പ് നടത്തിയത് ആരോണ്‍ അലെക്‌സിസ്(34) എന്ന മുന്‍ സൈനികന്‍ തന്നെയാണെന്ന് എഫ്ബിഐയും പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. 2007 മുതല്‍ 2011 വരെ ഇയാള്‍ നാവികസേനയുടെ ഭാഗമായിരുന്നു. പോലിസുമായുള്ള വെടിവെപ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു.

ഇയാളെ കുറിച്ച് കഴിയുന്നത്ര വിവരങ്ങള്‍ കൈമാറാന്‍ അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റില്‍ വെടിവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ടെക്‌സാസ് പോലിസ് മുമ്പ് റസ്റ്റ് ചെയ്തുവെന്ന വിവരം മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്.

അലെക്‌സിസിന്റെ ഒരു ഫോട്ടോ എഫ്ബിഐ പുറത്തുവിട്ടിട്ടുണ്ട്. ആഫ്രിക്കന്‍ വംശജനായ ഇയാളെ കൂടാതെ സൈനിക വേഷത്തിലെത്തിയ മറ്റൊരു ആക്രമികൂടിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കനത്ത സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് ഇവര്‍ എങ്ങനെ കെട്ടിടത്തിനുള്ളില്‍ കയറിയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ആക്രമണത്തിനു പിന്നിലുള്ള ലക്ഷ്യവും അവ്യക്തമാണ്.












Click it and Unblock the Notifications