അല്‍ ഷബാബ് നേതാവിന് വേണ്ടി അമേരിക്കന്‍ ആക്രമണം
നെയ്‌റോബി: കെനിയയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ ഭീകരാക്രമണം നടത്തിയ സോമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍ ഷബാബിന്റെ നേതാവിന് വേണ്ടി അമേരിക്കയുടെ ആക്രമണം. അല്‍ ഷബാബിന്റെ മുതിര്‍ന്ന നേതാവിനെ ലക്ഷ്യം വച്ചായിരുന്നു അമേരിക്കന്‍ നാവികസേനയുടെ പ്രത്യേക വിഭാഗമായ സീലിന്റെ ആക്രമണം.
സൊമാലിയന്‍ നഗരമായ ബരാവീയില്‍ തീവ്രവാദി നേതാവിന്റെ കടല്‍തീര വസതിക്ക് നേരെയാണ് ആക്രമണം നടത്തിയത്. അല്‍ ഖ്വയ്ദ നേതാവായിരുന്ന സാലി അലി സാലി നബ്ഹാനെ കൊലപ്പെടുത്തുന്നതിനാണ് അമേരിക്ക ഇതിന് മുമ്പ് സൊമാലിയന്‍ തീരത്ത് ആക്രമണം നടത്തിയിട്ടുള്ളത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്.

കടല്‍ വഴി എത്തിയ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രണത്തില്‍ അല്‍ ഷബാബ് നേതാവ് കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് തന്നെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ വിശ്വാസം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ നാവിക സേനക്ക് അവിടെ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. ഇത്തരം ആക്രമണങ്ങള്‍ വളരെ അപകടമായതിനാല്‍ ആണ് ഉടന്‍ തന്നെ പിന്‍വാങ്ങിയതെന്ന് സൈനിക അധികൃതര്‍ അറിയിച്ചുു.
അല്‍ ഷബാബ് തീവ്രവാദ സംഘത്തിന്റെ സൊമാലിയയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ബരാവീ പട്ടണം. സംഘടനയുടെ വിദേശ പ്രവര്‍ത്തകര്‍ ഒത്തുകൂടുന്ന സ്ഥലമാണിത്. ഒന്നര ആഴ്ച മുമ്പാണ് ഇത്തരമൊരു ആക്രമണത്തിന് അമേരിക്ക പദ്ധതിയിട്ടത്.
ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടതായിരുന്നു സീലിന്റെആക്രമണം. ഹെലികോപ്റ്ററുകളും ആക്രമണത്തില്‍ പങ്കെടുത്തു. സോമാലിയന്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിട്ടാണ് അമേരിക്ക ആക്രമണം നടത്തിയതെന്ന് അധുകൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രണത്തില്‍ തങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അല്‍ ഷബാബ് ഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്. പക്ഷേ അത് അമേരിക്ക ലക്ഷ്യമിട്ട തീവ്രവാദി നേതാവ് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കഴിഞ്ഞ മാസം നെയ്‌റോബിയിലെ ഷോപ്പിങ് മാളില്‍ അല്‍ ഷബാബ് ഗ്രൂപ്പ്‌നടത്തിയ ഭീകരാക്രമണത്തില്‍ അറുപത് പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications