ഇറാന്റെ കപ്പലുകള്‍ക്ക് നേര്‍ക്ക് അമേരിക്കന്‍ പടക്കപ്പലില്‍ നിന്ന് വെടി... കൈവിട്ടുകളിക്കുന്നതാര്
ടെഹ്റാന്: അമേരിക്കയുടെ വിചാരം അവര്‍ ലോക പോലീസ് ആണെന്നാണ്. ഇറാന്റെ എന്നല്ല, ഏത് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഭാവമാണ് അമേരിക്കക്ക്. അടുത്തിടെ ദക്ഷിണ ചൈന കടലിലും അമേരിക്കയുടെ പടക്കപ്പലുകള്‍ എത്തിയിരുന്നു.
ഗള്‍ഫ് മേഖലയില്‍ വീണ്ടും ഒരു സംഘര്‍ഷ സാധ്യതയ്ക്ക് തിരികൊളുത്തിക്കൊണ്ടാണ് അമേരിക്കയുടെ പുതിയ നടപടി. ഇറാന്റെ കപ്പലുകള്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തുകൊണ്ടായിരുന്നു അമേരിക്കയുടെ പ്രകോപനം.
എന്നാല്‍ ഇറാന് കപ്പലുകള്‍ മുന്നറിയിപ്പ് അവഗണിച്ച് തങ്ങളുടെ കപ്പലിന് നേര്‍ക്ക് വന്നപ്പോഴാണ് വെടിയുതിര്‍ത്തത് എന്നാണ് അമേരിക്കന്‍ ന്യായം. ഇറാനും അമേരിക്കയും തമ്മില്‍ ചില രഹസ്യ ധാരണകളില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകേയാണ് ഈ സംഭവം.

ഒത്തുതീര്‍പ്പില്‍
ആണവ പദ്ധതികളുടെ കാര്യത്തില്‍ ധാരണയിലായതോടെ ഇറാനെതിരെയുള്ള നിരോധനങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടെ അമേരിക്കയും ഇറാനും തമ്മില്‍ ചില രഹസ്യ ഇടപാടുകളും നടന്നിരുന്നു.

ഗള്‍ഫില്‍ അമേരിക്കയ്ക്കെന്ത്?
ഗള്‍ഫ് കടലില്‍ അമേരിക്കയ്ക്ക് എന്താണ് കാര്യം? അവരുടെ രാജ്യാതിര്ത്തിയല്ലല്ലോ അത്? പക്ഷേ അതൊന്നും അമേരിക്കയ്ക്ക് ഒരു വിഷയമേ അല്ല. ബെഹ്റിനുമായുള്ള സഖ്യത്തിന്റെ ഭാഗമായിട്ടാണ് അമേരിക്കന്‍ പടക്കപ്പല്‍ ഇവിടെയെത്തിയത്.

മുന്നറിയിപ്പ്
ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ വച്ച് തന്നെ ആണോ സംഭവം നടന്നത് എന്നതില്‍ വ്യക്തതയില്ല. എന്തായാലും അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് സ്ക്വാല്‍ ഇറാനോട് അടുത്ത് എത്തിയിരുന്നു. തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചപ്പോഴാണ് വെടിയുതിര്‍ത്ത് എന്നാണ് അമേരിക്കയുടെ വാദം.

193 മീറ്റര്‍
മൂന്ന് ഇറാനിയന്‍ പടക്കപ്പലുകള്‍ തങ്ങളുടെ കപ്പലിന്റെ 193 അടി അടുത്ത് വരെ വന്നു എന്നാണ് അമേരിക്ക പറയുന്നത്. മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തെന്നും അവകാശപ്പെടുന്നു.

പ്രകോപനകരം?
ഇറാന്റെ നീക്കം പ്രകോപനകരമാണെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഇറാന് പറയുന്നത് അതല്ല

അമേരിക്കയാണെങ്കിലും
അമേരിക്കയല്ല, ഏത് രാജ്യമാണെങ്കിലും തങ്ങളുടെ സമുദ്രാതിര്‍ത്തി നിയമവിരുദ്ധമായി ലംഘിച്ചാല്‍ ചെറുത്ത് തോല്പിയ്ക്കും എന്നാണ് ഇറാന് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

ആ പണത്തിന്റെ കഥ
ഇറാനുമായി പണ്ട് ഉണ്ടാക്കിയ ആയുധ കരാര്‍ നിറവേറ്റാത്തതിന് അമേരിക്ക ഇറാന് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. 2,700 കോടി രൂപ നല്‍കിക്കഴിഞ്ഞു. അതിന്റെ പലമടങ്ങ് ഇനി.ും നല്‍കാനുണ്ട്.

എന്തിന് സംഘര്‍ഷം
ഇറാന് അമേരിക്ക പണം നല്‍കിയതിനെതിരെ ഡൊണാള് ട്രംപ് അടക്കമുള്ളവര്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബാക്കി പണം കൊടുക്കാതിരിക്കാനുള്ള നീക്കമാണോ ഇപ്പോള്‍ അമേരിക്ക നടത്തുന്നത് എന്നും സംശയിക്കണം.
-
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം -
ട്രംപിന്റെ ഹിറ്റ് ലിസ്റ്റിലെ അടുത്ത പേര് കിം ജോങ് ഉന്നോ? പക്ഷേ കാര്യങ്ങൾ എളുപ്പമല്ല -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു












Click it and Unblock the Notifications