കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ കപ്പലുകള്‍ക്ക് നേര്‍ക്ക് അമേരിക്കന്‍ പടക്കപ്പലില്‍ നിന്ന് വെടി... കൈവിട്ടുകളിക്കുന്നതാര്

Google Oneindia Malayalam News

ടെഹ്‌റാന്‍: അമേരിക്കയുടെ വിചാരം അവര്‍ ലോക പോലീസ് ആണെന്നാണ്. ഇറാന്റെ എന്നല്ല, ഏത് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന ഭാവമാണ് അമേരിക്കക്ക്. അടുത്തിടെ ദക്ഷിണ ചൈന കടലിലും അമേരിക്കയുടെ പടക്കപ്പലുകള്‍ എത്തിയിരുന്നു.

Read More: സിറിയയില്‍ ചൈന ഇറങ്ങുന്നു... ഇനി കളിമാറും, ഐസിസ് കെട്ടുകെട്ടും; അമേരിക്ക പിന്‍വാങ്ങും?Read More: സിറിയയില്‍ ചൈന ഇറങ്ങുന്നു... ഇനി കളിമാറും, ഐസിസ് കെട്ടുകെട്ടും; അമേരിക്ക പിന്‍വാങ്ങും?

ഗള്‍ഫ് മേഖലയില്‍ വീണ്ടും ഒരു സംഘര്‍ഷ സാധ്യതയ്ക്ക് തിരികൊളുത്തിക്കൊണ്ടാണ് അമേരിക്കയുടെ പുതിയ നടപടി. ഇറാന്റെ കപ്പലുകള്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തുകൊണ്ടായിരുന്നു അമേരിക്കയുടെ പ്രകോപനം.

എന്നാല്‍ ഇറാന്‍ കപ്പലുകള്‍ മുന്നറിയിപ്പ് അവഗണിച്ച് തങ്ങളുടെ കപ്പലിന് നേര്‍ക്ക് വന്നപ്പോഴാണ് വെടിയുതിര്‍ത്തത് എന്നാണ് അമേരിക്കന്‍ ന്യായം. ഇറാനും അമേരിക്കയും തമ്മില്‍ ചില രഹസ്യ ധാരണകളില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകേയാണ് ഈ സംഭവം.

ഒത്തുതീര്‍പ്പില്‍

ഒത്തുതീര്‍പ്പില്‍

ആണവ പദ്ധതികളുടെ കാര്യത്തില്‍ ധാരണയിലായതോടെ ഇറാനെതിരെയുള്ള നിരോധനങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടെ അമേരിക്കയും ഇറാനും തമ്മില്‍ ചില രഹസ്യ ഇടപാടുകളും നടന്നിരുന്നു.

ഗള്‍ഫില്‍ അമേരിക്കയ്‌ക്കെന്ത്?

ഗള്‍ഫില്‍ അമേരിക്കയ്‌ക്കെന്ത്?

ഗള്‍ഫ് കടലില്‍ അമേരിക്കയ്ക്ക് എന്താണ് കാര്യം? അവരുടെ രാജ്യാതിര്‍ത്തിയല്ലല്ലോ അത്? പക്ഷേ അതൊന്നും അമേരിക്കയ്ക്ക് ഒരു വിഷയമേ അല്ല. ബെഹ്‌റിനുമായുള്ള സഖ്യത്തിന്റെ ഭാഗമായിട്ടാണ് അമേരിക്കന്‍ പടക്കപ്പല്‍ ഇവിടെയെത്തിയത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ വച്ച് തന്നെ ആണോ സംഭവം നടന്നത് എന്നതില്‍ വ്യക്തതയില്ല. എന്തായാലും അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് സ്‌ക്വാല്‍ ഇറാനോട് അടുത്ത് എത്തിയിരുന്നു. തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചപ്പോഴാണ് വെടിയുതിര്‍ത്ത് എന്നാണ് അമേരിക്കയുടെ വാദം.

193 മീറ്റര്‍

193 മീറ്റര്‍

മൂന്ന് ഇറാനിയന്‍ പടക്കപ്പലുകള്‍ തങ്ങളുടെ കപ്പലിന്റെ 193 അടി അടുത്ത് വരെ വന്നു എന്നാണ് അമേരിക്ക പറയുന്നത്. മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തെന്നും അവകാശപ്പെടുന്നു.

പ്രകോപനകരം?

പ്രകോപനകരം?

ഇറാന്റെ നീക്കം പ്രകോപനകരമാണെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഇറാന്‍ പറയുന്നത് അതല്ല

അമേരിക്കയാണെങ്കിലും

അമേരിക്കയാണെങ്കിലും

അമേരിക്കയല്ല, ഏത് രാജ്യമാണെങ്കിലും തങ്ങളുടെ സമുദ്രാതിര്‍ത്തി നിയമവിരുദ്ധമായി ലംഘിച്ചാല്‍ ചെറുത്ത് തോല്‍പിയ്ക്കും എന്നാണ് ഇറാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

ആ പണത്തിന്റെ കഥ

ആ പണത്തിന്റെ കഥ

ഇറാനുമായി പണ്ട് ഉണ്ടാക്കിയ ആയുധ കരാര്‍ നിറവേറ്റാത്തതിന് അമേരിക്ക ഇറാന് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. 2,700 കോടി രൂപ നല്‍കിക്കഴിഞ്ഞു. അതിന്റെ പലമടങ്ങ് ഇനി.ും നല്‍കാനുണ്ട്.

 എന്തിന് സംഘര്‍ഷം

എന്തിന് സംഘര്‍ഷം

ഇറാന് അമേരിക്ക പണം നല്‍കിയതിനെതിരെ ഡൊണാള്‍ ട്രംപ് അടക്കമുള്ളവര്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബാക്കി പണം കൊടുക്കാതിരിക്കാനുള്ള നീക്കമാണോ ഇപ്പോള്‍ അമേരിക്ക നടത്തുന്നത് എന്നും സംശയിക്കണം.

English summary
A US Navy ship fired warning shots toward an Iranian fast-attack craft that approached two U.S. ships, a Pentagon spokesman said on Thursday, in the most serious of a number of incidents in the Gulf area this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X